മോഹന്‍ലാലിന് മുന്നില്‍ തല്ലുണ്ടാക്കി സാഗറും അഖിലും; ഷോ മതിയാക്കി മോഹന്‍ലാല്‍; നാടകീയം!
തീര്‍ത്തും നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. പൊതുവെ ശാന്തനായി മാത്രം കാണാറുള്ള മോഹന്‍ലാല്‍ പൊട്ടിത്തെറിക്കുന്നതും താരങ്ങളോട് യാത്ര പോലും പറയാതെ ലൈവ് കട്ട് ചെയ്ത് ഷോ മതിയാക്കുന്നതിനുമാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ടാസ്‌കിനിടെ അഖില്‍ മാരാര്‍ നടത്തിയ തെറിവിളികളും മോശം പദപ്രയോഗകങ്ങളും വലിയ പൊട്ടിത്തെറികള്‍ക്ക് തിരി തെളിയിക്കുകയായിരുന്നു. അഖിലിന്റെ ഭാഗത്തു നിന്നുമുണ്ടായ മോശം പെരുമാറ്റത്തില്‍ അഖില്‍ മാപ്പ് പറയണമെന്ന് മറ്റുള്ളവരെല്ലാം ആവശ്യപ്പെട്ടു. മോഹന്‍ലാലും അഖിലിന്റെ ദേഷ്യം നിയന്ത്രണിക്കണമെന്ന് ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിക്കുകയുണ്ടായി.

ഇതോടെ അഖില്‍ തന്റെ ഭാഗം ന്യായീകരിക്കുകയും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും അറിയിക്കുകയായിരുന്നു. പിന്നീട് പുതിയ ക്യാപ്റ്റനായ സാഗറിന് ക്യാപ്റ്റന്റെ ആം ബാന്റ് കൈ മാറാന്‍ മോഹന്‍ലാല്‍ അഖില്‍ മാരാരോടായി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ സമയത്ത് സാഗര്‍ ഒരു ആവശ്യം മുന്നോട്ടു വെക്കുകയായിരുന്നു. അഖില്‍ തന്നേയും ജുനൈസിനേയും ചേര്‍ത്താണ് തെറി വിളിച്ചത്. അതിനാല്‍ അഖില്‍ മാപ്പ് പറയണമെന്നുമാണ് സാഗര്‍ പറഞ്ഞത്.
പക്ഷെ അഖില്‍ മാരാര്‍ മാപ്പ് പറയാന്‍ കൂട്ടാക്കിയില്ല. കയ്യിലുണ്ടായിരുന്ന ആം ബാന്റ് വലിച്ചെറിയുകയായിരുന്നു അഖില്‍ മാരാര്‍ ചെയ്തത്. തനിക്ക് മാപ്പ് പറയാന്‍ സൗകര്യമില്ലെന്നായിരുന്നു അഖില്‍ മാരാരുടെ നിലപാട്. ഇതോടെ വലിയ വാക് പോര് തന്നെയാണ് ബിഗ് ബോസ് വീട്ടില്‍ നടന്നത്. റെനീഷ, സെറീന, ജുനൈസ്, ദേവു, തുടങ്ങിയവരെല്ലാം തന്നെ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തി. പിന്നാലെ മോഹന്‍ലാലും വിഷയത്തില്‍ ഇടപെടുകയായിരുന്നു.
താന്‍ പറഞ്ഞൊരു കാര്യം ചെയ്യാതെ വന്നതോടെ തന്നെ തന്നെ അപമാനിച്ചിരിക്കുകയാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പിന്നീട് ബിഗ് ബോസ് അഖില്‍ മാരാരേയും സാഗറിനേയും വേറെ വേറെയായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. താന്‍ ആരേയും പേഴ്‌സണലായി തെറിവിൡച്ചിട്ടില്ലെന്നും പൊതുവായി മാപ്പ് പറഞ്ഞതാണെന്നും അതില്‍ അഖില്‍ ബിഗ് ബോസിനെ അറിയിച്ചു. സാഗറിനോട് മാപ്പ് പറയാനാകില്ലെന്നും അഖില്‍ പറഞ്ഞു.

പിന്നാലെ സാഗറും തന്റെ ഭാഗം വ്യക്തമാക്കി. തന്നെ തെറി പറഞ്ഞതിന് തന്നോട് മാപ്പ് പറയുകയാണ് വേണ്ടതെന്നായിരുന്നു സാഗറിന്റെ വാദം. പിന്നാലെ മോഹന്‍ലാല്‍ താരങ്ങളുടെ മുന്നിലേക്ക് എത്തി. താന്‍ ഈസ്റ്റര്‍ ദിനത്തിന്റെ സന്തോഷത്തിന്റെ ഭാഗമായാണ് എല്ലാവരേയും കാണാനായി വന്നത്. ഇതിനായി താന്‍ രാജസ്ഥാനില്‍ നിന്നുമാണ് വന്നത്. തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നു അടിയെന്നും ഷോ ഇവിടെ നിര്‍ത്തുകയാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലൈവ് കട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു മോഹന്‍ലാല്‍.
ഇതാദ്യമായിട്ടാണ് മോഹന്‍ലാല്‍ ഷോ പൂര്‍ത്തിയാകും മുമ്പ് നിര്‍ത്തി പോകുന്നത്. ഇതോടെ ഇന്ന് നടക്കാനിരുന്ന എവിക്ഷനും നടന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഇന്നുണ്ടായില്ല. ഇത്തവണ എവിക്ഷന്‍ ഇല്ലെന്നും കഴിഞ്ഞ തവണത്തെ വോട്ടിംഗ് തന്നെയായിരിക്കും ഈ ആഴ്ചയിലും തുടരുകയെന്നും മോഹന്‍ലാല്‍ അറിയിക്കുകയുണ്ടായി. താരങ്ങളേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിക്കുന്ന നാടകീയ രംഗങ്ങളാണ് ഇന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയിരിക്കുന്നത്.


Click it and Unblock the Notifications