റെനീഷയെ കള്ളിയെന്ന് വിളിച്ച് അഖില്‍ മാരാര്‍; ജുനൈസിനെ തല്ലി മാരാര്‍ പുറത്തേക്ക്?
ബിഗ് ബോസ് മലയാളം സീസണ്‍ 5 പാതി ദൂരം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ പൊട്ടിത്തെറികളും കയ്യാങ്കളിയുമൊക്കെ ബിഗ് ബോസ് വീട്ടില്‍ സാധാരണമായി മാറിയിരുന്നു. എന്നാല്‍ ഈ സീസണ്‍ മുന്‍ സീസണുകളെ അപേക്ഷിച്ച് അത്രയ്ക്ക് കാഴ്ചക്കാരെ നേടുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട റോബിനും രജിത് കുമാറും തിരികെ വന്നത്.
ഈ ആഴ്ചയിലെ വീക്കിലി ടാസ്‌കിന്റെ ഭാഗമായിട്ടാണ് റോബിനും രജിത് കുമാറും ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ഇരുവരും വന്നതോടെ ബിഗ് ബോസ് വീടുണര്‍ന്നിരിക്കുകയാണ്. എന്നാല്‍ ടാസ്‌കിന്റെ സ്പിരിറ്റ് മനസിലാക്കാതെ ചിലരൊക്കെ കളിക്കുന്നത് അകത്തും പുറത്തും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തുന്ന പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ബിഗ് ബോസ് വീട്ടിലെ ശക്തരില്‍ ഒരാളായ അഖില്‍ മാരാര്‍ നിയന്ത്രണം വിട്ട് പെരുമാറുന്നതായാണ് ഇന്നലെ പുറത്ത് വന്ന പ്രൊമോ വീഡിയോ കാണിക്കുന്നത്. റെനീഷയുടെ കരച്ചിലും മാരാരുടെ പൊട്ടിത്തെറിയുമാണ് പുതിയ പ്രൊമോയിലുമുള്ളത്. ജുനൈസ്, അനിയന്‍ മിഥുന്‍, റിനോഷ് എന്നിവരും കയര്‍ത്ത് സംസാരിക്കുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.
മോഷണത്തിന്റെ പേരില്‍ ബിഗ് ബോസ് വീടാകെ പ്രശ്‌നഭരിതമാവുകയാണെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. സെറീന ആദ്യം റെനീഷയോടാണ് പറഞ്ഞതെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്റെ പൈസ മൊത്തം പോയിയെന്നും സെറീന പറയുന്നുണ്ട്. റെനീഷ പൈസ കൊടുക്കാന്‍ റെഡിയായിരുന്നുവെന്ന് റിനോഷ് പറയുന്നു. ടാസ്‌കിലെ പുതിയ മാനേജരാണ് റിനോഷ്. മാന്യത ഉള്ള ഒരാണെന്നുണ്ടെങ്കില്‍ എനിക്ക് ആ പൈസ കിട്ടിയിട്ടുണ്ടെന്ന് പറയുമെന്ന് അഖില്‍ മാരാര്‍ പറയുന്നുണ്ട്.
ഇതിനിടെ അനിയന്‍ മിഥുനും അഭിപ്രായം പറയുന്നതായി കാണാം. ആലോചിക്കണം കള്ളി എന്നൊരു പേരാണ് നമ്മള്‍ വച്ച് അടിച്ചു കൊടുക്കുന്നതെന്നാണ് അനിയന്‍ മിഥുന്‍ പറയുന്നത്. പൈസ എടുത്തിട്ടുണ്ടെങ്കില്‍ കള്ളി എന്ന് തന്നെ വിളിക്കും എന്ന് അഖില്‍ മാരാര്‍ പറയുന്നതും കാണാം. റെനീഷ വിതുമ്പി കരയുന്നതും കാണാം. അതേസമയം ഇന്നലെ എപ്പിസോഡിന് പിന്നാലെ വന്ന പ്രൊമോ വീഡിയോയില്‍ അഖില്‍ മാരാര്‍ നിയന്ത്രണം വിടുന്നതും ജുനൈസിനെ തല്ലാന്‍ ചെല്ലുന്നതും കാണാം.

റിനോഷ് ദേഷ്യപ്പെടുന്നതും പ്രൊമോയില്‍ കണ്ടിരുന്നു. ഇതിനിടെ ജുനൈസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിന് അഖില്‍ മാരാരെ ഷോയില്‍ നിന്നും പുറത്താക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മുമ്പ് പലപ്പോഴും അഖില്‍ മാരാര്‍ നിയന്ത്രണം വിട്ട് പെരുമാറുകയും സഹതാരങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ കൈവിട്ടു പോയെന്നും ഇതോടെ മാരാരെ പുറത്താക്കിയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്.
എന്നാല്‍ പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അഖില്‍ മാരാര്‍ പുറത്തായിട്ടില്ല എന്നതാണ്. ബിഗ് ബോസ് വീട്ടില്‍ നിയന്ത്രണം വിട്ട് അഖില്‍ പെരുമാറിയതോടെ താരത്തിന് ബിഗ് ബോസ് താക്കീത് നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി ശ്രദ്ധിച്ച് കളിച്ചില്ലെങ്കില്‍ അഖിലിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും നടന്നത് എന്തെന്ന് അറിയാന്‍ കാത്തിരിക്കാം.


Click it and Unblock the Notifications