ബിഗ് ബോസിലെ യഥാര്‍ത്ഥ വില്ലന്‍ ഷിജു, കൂടെ നിന്ന അഖിലിനെ വരെ പാര പണിതു; തെളിവുകളിതാ...

ആരാധകരുടെ പ്രിയപ്പെട്ട ഷോയാണ് ബിഗ് ബോസ് മലയാളം. നാലാം സീസണ്‍ അവസാനിച്ചത് മുതല്‍ക്കെ അഞ്ചാം സീസണിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 5 എത്തിയിരിക്കുകയാണ്. രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ കളര്‍ഫുള്ളായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍.

അടികള്‍ക്കും വഴക്കുകള്‍ക്കും യാതൊരു കുറവുമില്ലാത്ത ഇടമാണ് ബിഗ് ബോസ് വീട്. ബിഗ് ബോസ് വീട്ടിലെത്തി ആദ്യ ദിവസം തന്നെ താരങ്ങള്‍ തമ്മില്‍ അടി നടന്ന സീസണാണ് അഞ്ചാം സീസണ്‍. രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ പലരും പരസ്പരം കോര്‍ക്കുന്നതിന് ബിഗ് ബോസ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു.

Bigg Boss Malayalam

അടികള്‍ക്ക് പുറമെ നല്ല സൗഹൃദ നിമിഷങ്ങള്‍ക്കും തമാശകള്‍ക്കും സംഗീതത്തിനുമെക്കെ ബിഗ് ബോസ് വീട്ടില്‍ ഇടമുണ്ട്. അതേസമയം താരങ്ങള്‍ പരസ്പരം മത്സരിക്കുന്നയിടത്ത് ഇതിനോടകം തന്നെ താരങ്ങള്‍ പലരും തങ്ങളുടെ തന്ത്രം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സ്‌ക്രീന്‍ പ്രസന്‍സിന് വേണ്ടിയും മറ്റുള്ളവരെ തമ്മിലടിപ്പിക്കാനുമൊക്കെയായി പലരും തന്ത്രങ്ങള്‍ മെനയുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ ഗൗരിപ്രിയ എന്നൊരു ഫാന്‍ പങ്കുവച്ച രസകരമായ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് വീട്ടിലെ യഥാര്‍ത്ഥ വില്ലന്‍ ആരെന്നാണ് തമാശരൂപേണയുള്ള കുറിപ്പില്‍ പറയുന്നത്. കുറിപ്പില്‍ പറയുന്നത് നടന്‍ ഷിജുവാണ് ബിഗ് ബോസ് വീട്ടിലെ യഥാര്‍ത്ഥ വില്ലന്‍ എന്നാണ്. ഇതിനുള്ള കാരണവും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ബിഗ്ഗ് ബോസ്സ് 5 ലെ വില്ലന്‍ മാറ്റാരുമല്ല ഗയ്സ്, ഷിജു ചേട്ടന്‍ തന്നെ. ഇന്നലത്തെ 2 പ്രശ്‌നങ്ങളില്‍ ഈ ചേട്ടന്റെ പങ്ക് നിങ്ങള്‍ ശ്രദ്ധിച്ചു കാണില്ല.
1. പ്ലാസ്മാ ടിവിയുടെ മുന്‍പില്‍ ഇരിക്കുമ്പോള്‍ സെറീനക്ക് വയ്യാതെ ഭക്ഷണം ചോദിക്കുമ്പോള്‍ ഷിജു ചേട്ടന്‍ മാരാരുടെ മുന്‍പില്‍ നിന്ന് ഭക്ഷണം കുറവാണെന്നു ചൂണ്ടി കാണിക്കുന്നു. സാധനങ്ങള്‍ തീരാറായി എന്ന് ഓര്‍മിപ്പിക്കുന്നു. പിന്നീട് മാരാര്‍ അതിനെക്കുറിച്ചു പറയുമ്പോള്‍ റെനീഷ, ഗോപിക അത് ഏറ്റു പിടിക്കുന്നു.

Bigg Boss Malayalam

2. ദേവുവിനോട് ഷിജു ചേട്ടന്‍ പറയുന്നു വിഷ്ണു നിന്റെ തലയില്‍ കയറാതെ നോക്കണം എന്ന്. ജയിലില്‍ പോകും മുന്‍പ്. ദേവൂനെ ഇളക്കി വിടുന്നു. ഇന്നും ദേവൂന്നോട് വിഷ്ണുവിനെതിരെ കുണു കുണു പറയുന്നുണ്ട്. കട്ട ടാസ്‌ക്കില്‍ സിമ്പിള്‍ ആയി ഗോള്‍ഡന്‍ കട്ട പറന്നു കൈകളില്‍ ചെന്നപ്പോള്‍, കരഞ്ഞു സെന്റി അടിച്ച ദേവുവിന് കട്ട കൊടുക്കാതെ ആശ്വസിപ്പിച്ചു നൈസ് ആയി ഒഴിവാക്കിയ Real Villain ഷിജു ചേട്ടന്‍ തന്നെ എന്നാണ് രസകരമായ കുറിപ്പില്‍ പറയുന്നത്.

അതേസമയം രണ്ടാമത്തെ ആഴ്ച അവസാനിക്കുമ്പോള്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തിയിരിക്കുകയാണ് ബിഗ് ബോസ് വീട്. സാഗര്‍ ആണ് ഈ സീസണിലെ പുതിയ ക്യാപ്റ്റന്‍. റെനീഷയേയും വിഷ്ണുവിനേയും പരാജയപ്പെടുത്തിയാണ് സാഗര്‍ ബിഗ് ബോസ് വീട്ടിലെ രണ്ടാമത്തെ ക്യാപ്റ്റനായത്. ആദ്യ ആഴ്ച തീരെ ആക്ടിവല്ലെന്ന് പറഞ്ഞിരുന്ന താരമാണ് സാഗര്‍. അതേസമയം നാളെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തും. ഏഴ് പേരാണ് ഇത്തവണ അന്തിമ വിധി കാത്തു നില്‍ക്കുന്നത്. റിനോഷ്, റെനീഷ, വിഷ്ണു, അനിയന്‍ മിഥുന്‍, ഏയ്ഞ്ചലീന്‍, ഗോപിക എന്നിവരാണ് നോമിനേഷനിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X