ഇത് ഓവർ കോൺഫിഡൻസാണ്; ചിലപ്പോൾ ആളുകൾ പലതും കാണില്ല; അഖിലിനെ വിമർശിച്ച് ജാസ്മിൻ!

ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തയായ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ എം മൂസ. നിലാപാടുകൾ വെട്ടി തുറന്നു പറയുന്ന ആരെയും കൂസാത്ത ജാസ്മിന്റെ ആറ്റിറ്റ്യൂഡ് താരത്തിന് നിരവധി ആരാധകരെ നേടി കൊടുത്തിരുന്നു. ബിഗ് ബോസ് മലയാളത്തിലെ തന്നെ വേറിട്ട മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ. 68-ാം ദിവസം ഷോയിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോവുകയായിരുന്നു താരം.

ബിഗ് ബോസ് മലയാളം സീസൺ 5 ൽ എത്തി നിൽക്കുമ്പോഴും ജാസ്മിൻ സജീവമായി തന്നെയുണ്ട്. ഈ സീസണിണിലെ ഓരോ സംഭവങ്ങളിലും തന്റെ അഭിപ്രായം പങ്കുവച്ച് ജാസ്മിൻ എത്തുന്നുണ്ട്. ജാസ്മിന്റെ അഭിപ്രായ പ്രകടനങ്ങള്‍ വൈറലായി മാറാറുമുണ്ട്. അഖിൽ മാരാരുടെ ഗെയിമിനെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമൊക്കെ ജാസ്മിൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ അഖിലിനെ കുറിച്ചുള്ള ജാസ്മിന്റെ പുതിയ പോസ്റ്റും ശ്രദ്ധനേടുകയാണ്.

akhil marar jasmine

ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ നാല് ദിവസം വാശിയേറിയ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നത്. ടാസ്‍കുകളില്‍ ഏറ്റവും പോയിന്റ് ലഭിക്കുന്നയാള്‍ക്ക് ഫിനാലെയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും എന്നത് കൊണ്ട് തന്നെ എല്ലാവരും അവരുടെ ബെസ്റ്റ് നൽകാനാണ് ശ്രമിച്ചത്. എന്നാൽ ഈ ടാസ്‍കുകളില്‍ അഖില്‍ മാരാർ അത്ര സജീവമായിരുന്നില്ല. ഒട്ടും മത്സരവീര്യമില്ലാതെയാണ് അഖിൽ ടാസ്കുകളെ സമീപിച്ചത്. മിക്ക ടാസ്കുകളിലും ആദ്യം പുറത്താവുകയും ചെയ്തു.

ടിക്കറ്റ് ടു ഫിനാലെ ജയിച്ചു വേണ്ട തനിക്ക് ഫൈനലിൽ എത്താൻ എന്നായിരുന്നു ടാസ്കുകൾക്കിടെ സഹമത്സരാർത്ഥികളോടായി അഖിൽ പറഞ്ഞത്. അവസാനത്തെ കാർണിവൽ ടാസ്കിൽ വെറുതെ ഇങ്ങനെ ഇരിക്കാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് അഖിൽ കാറിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അഖിൽ മാരാരുടെ ഈ സമീപനം ചോദ്യം ചെയ്യുകയുണ്ടായി. അതിനു പിന്നാലെയാണ് ജാസ്മിന്റെ പ്രതികരണം.

'തനിക്ക് പുറകിൽ ഒരാൾക്കൂട്ടം തന്നെയുണ്ടെന്ന ഓവർകോൺഫിഡൻസ്. എന്ത് ചെയ്താലും അത് തനിക്ക് പോസിറ്റീവാക്കി മാറ്റാൻ കഴിവുള്ള ആൾകാർ പുറകിൽ ഉണ്ടെന്ന വിശ്വാസത്തിൽ ബാക്കി ഉള്ളോരോട് എന്തും ആവാം എന്ന നിൽപ്പ്. ചിലപ്പോൾ ആളുകൾ പലതും കാണില്ല. അതുകൊണ്ട് ചിലർ യോഗ്യരെ പോലെ നിൽക്കും. ഇനിയെങ്കിലും ഇപ്പോഴത്തെ രീതി മാറ്റി കുറച്ചുകൂടെ സീരിയസായി ഗെയിം കളിക്കുമെന്ന് വിശ്വസിക്കുന്നു', എന്നായിരുന്നു ജാസ്മിൻ കുറിച്ചത്. മോഹൻലാൽ അഖിലിനെ ശകാരിക്കുന്ന പ്രൊമോ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

akhil marar jasmine

ടാസ്കുകളിൽ ഉഴപ്പിയത് മോഹൻലാൽ ചോദ്യം ചെയ്യുന്നതും അഖിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഈസിയായി ഇറങ്ങി പോകുന്നതാണോ മിടുക്കെന്നാണ് അഖിലിനോട് മോഹൻലാല്‍ ചോദിക്കുന്നത്. ടിക്കറ്റ് ടു ഫിനെയില്‍ തന്ന ടാസ്‍കുകളില്‍ ജയിച്ച് ഫൈനലിലെത്തുക ആയിരുന്നില്ല തന്റെ ലക്ഷ്യം എന്നായിരുന്നു അഖിലിന്റെ മറുപടി. ടിക്കറ്റ് ടു ഫിനാലെ അത്രയ്ക്ക് മോശമാണോ എന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം.

അതൊരു അമിത ആത്മവിശ്വാസമാണ്. ബിഗ് ബോസെന്ന് പറയുന്നത് പ്രവചനാതീതമാണ്. ഫിസിക്കലി ഫിറ്റല്ലെങ്കില്‍ തനിക്ക് വീട്ടില്‍ പോകണമെന്ന് പറയാനും മോഹൻലാല്‍ ആവശ്യപ്പെട്ടു. ആരോഗ്യകാരണങ്ങളാല്‍ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ സജീവമാകാൻ സാധിക്കുന്നില്ലെന്ന് നേരത്തെ ബിഗ് ബോസിനോട് അഖിൽ പറഞ്ഞിരുന്നു. പകൽ സമയം ഉറങ്ങിയതിന് ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിച്ചപ്പോഴായിരുന്നു ഇത്. എന്നാൽ അഖിലിന് കിടന്ന് വിശ്രമിക്കേണ്ടതായ അവസ്ഥയിലെന്ന് പറഞ്ഞ ബിഗ് ബോസ്, ഉറങ്ങരുതെന്ന് താക്കീതും ചെയ്‌താണ്‌ വിട്ടത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X