ഇയാള്‍ ക്രിഞ്ചാണ്! ഫൈനല്‍ 5ല്‍ ഇവരുണ്ടാകും; ബിഗ് ബോസ് താരങ്ങളെക്കുറിച്ച് തുറന്നടിച്ച് ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 മറ്റൊരു ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അപ്രതീക്ഷിതമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. താരങ്ങളുടെ പുറത്താകലും വൈല്‍ഡ് കാര്‍ഡിന്റെ കടന്നു വരവുമൊക്കെ ബിഗ് ബോസ് വീടിനെ പിടിച്ചുലച്ചിട്ടുണ്ട്. പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഡബിള്‍ എവിക്ഷന്‍ നടത്തിയത്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 പാതി ദൂരം പോലും പിന്നിട്ടിട്ടില്ലെങ്കിലും ആരൊക്കെയാണ് ഇനിയങ്ങോട്ട് നിറ സാന്നിധ്യമായി തുടരാന്‍ സാധ്യത, ആരൊക്കെയായിരിക്കും ഫൈനല്‍ 5 ല്‍ ഉണ്ടാവുക എന്നൊക്കെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് താരം ജാസ്മിന്‍ എം മൂസയും തന്റെ പ്രവചനവുമായി എത്തുകയാണ്.

നാലാം സീസണിലെ ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു ജാസ്മിന്‍. നാലാം സീസണില്‍ ജാസ്മിനും റോബിനും തമ്മിലുള്ള പോരായിരുന്നു പ്രേക്ഷകരെ ഷോയിലേക്ക് അടുപ്പിച്ചത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല ജാസ്മിന്‍. ഒടുവില്‍ ഷോയില്‍ നിന്നും വാക്ക് ഔട്ട് നടത്തിയാണ് ജാസ്മിന്‍ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ജാസ്മിന്‍. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷവും ജാസ്മിന്‍ തന്റെ അഭിപ്രായങ്ങളും നിലപാടുകളും പറയുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ ബിഗ് ബോസ് മലയാളം സീസണ്‍ 5 നെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജാസ്മിന്‍ എം മൂസ.
ആരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ജാസ്മിന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒന്നിലധികം പേരുണ്ട്. അതില്‍ തന്നെ ചിലര്‍ പറയുന്ന പ്രസ്താവനകളോട് പൂര്‍ണമായിട്ട് യോജിക്കുകയും ചില പ്രസ്താവനകളോട് യോജിക്കാന്‍ പറ്റാത്തതായും ഉണ്ട്. അതിനാല്‍ പേരുകള്‍ പറയുന്നില്ല. അതിനുള്ള സമയമായെന്ന് തോന്നുന്നില്ല എന്നാണ് ജാസ്മിന്‍ മറുപടി നല്‍കിയത്. പിന്നാലെ താരത്തോട് ഈ സീസണിനെക്കുറിച്ച് പ്രവചനം നടത്താന്‍ ഒരാള്‍ ആവശ്യപ്പെട്ടു.
പ്രവചിക്കാന്‍ ഞാന്‍ ജോത്സ്യനല്ല. എങ്കിലും ഞാന്‍ പ്രവചിക്കും. കഴിഞ്ഞ സീസണില്‍ പോയ അഹങ്കാരത്തില്‍ പറയുകയാണെന്ന് കരുതരുത്. അഖില്‍ മാരാര്‍. കാല് മടക്കി അടിക്കുമെന്ന് പറഞ്ഞ ഇന്ദുചൂഢന് കൈയ്യടിച്ചവര്‍ ഒരുപാടുണ്ട്. ഇപ്പോഴുമുണ്ട്. അതിനാല്‍ അഖില്‍ മാരാര്‍. പിന്നെ ഷിജു. എന്തുകൊണ്ടെന്നാല്‍ ഏഷ്യാനെറ്റ് പ്രൊഡക്ട് ആണ്. പിന്നെയുള്ളത് വിഷ്ണു ജോഷിയാണ്. ഗെയിം ഗെയിം സ്പിരിറ്റില്‍ തന്നെ എടുക്കണമെന്നാണല്ലോ, നന്മമരം ചമയാതെ. അത് ആളുകള്‍ക്ക് ഇഷ്ടമാണ്. ഈ മൂന്ന് പേരില്‍ ഒരാളായിരിക്കുമെന്നാണ് താരം പറയുന്നത്.

അനിയന്‍ മിഥുനേയും റിനോഷിനേയും ഇഷ്ടമാണ്. അവര്‍ ഭൂരിഭാഗവും ടാസ്‌ക് ആണെങ്കിലും മറ്റ് സംഭവങ്ങള്‍ ആണെങ്കിലും ന്യായമായിട്ടാണെന്ന് തോന്നിയിട്ടുണ്ട്. ജുനൈസിന്റെ ചിലയിടത്ത് ക്രിഞ്ചുണ്ട്. പക്ഷെ വളരെ വാലിഡ് ആയിട്ടുള്ള അഭിപ്രായങ്ങള്‍ അവന്‍ പറയാറുണ്ട്. പുറത്തുള്ളവര്‍ എങ്ങനെ വളച്ചൊടിക്കും എന്ന് അറിയുമ്പോഴും അത് ഗൗനിക്കാതെ ഉളള കാര്യം പറയുന്നുണ്ടെന്നും ജാസ്മിന്‍ പറയുന്നുണ്ട്.
അതേസമയം മനീഷയുടേയും ദേവുവിന്റേയും പുറത്താകല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നിന്നിരുന്ന കരുത്തരായ മത്സരാര്‍ത്ഥികളായിരുന്നു ദേവുവും മനീഷയും. ഇതിനിടെ ബിഗ് ബോസ് വീട്ടിലേക്ക് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും നടന്നിരിക്കുകയാണ്. സീരിയല്‍ താരം അനു ജോസഫാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലെത്തിയിരിക്കുന്നത്.


Click it and Unblock the Notifications