ഞാന്‍ നേരിട്ട അതേ അവസ്ഥ, എനിക്ക് വേണ്ടി സംസാരിക്കാനും ആരും ഉണ്ടായിരുന്നില്ല: ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായിരുന്നു ജാസ്മിന്‍ എം മൂസ. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ ജാസ്മിന്‍ ബിഗ് ബോസ് വീട്ടിലും തീപ്പൊരിയായിരുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയുന്ന ജാസ്മിന്റെ ആരേയും കൂസാത്ത ആറ്റിട്ട്യൂഡ് കയ്യടി നേടി. ബിഗ് ബോസ് മലയാളം കണ്ടതില്‍ വച്ചു തന്നെ വേറിട്ടൊരു മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍.

ജാസ്മിന്റ പുറത്താകല്‍ പോലും മലയാളികള്‍ ഒരിക്കലും മറക്കില്ല. ഷോയില്‍ നിന്നും പ്രതിഷേധിച്ച് സ്വയം ഇറങ്ങിപ്പോവുകയായിരുന്നു ജാസ്മിന്‍. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെത്തി നില്‍ക്കുമ്പോഴും ജാസ്മിന്‍ സജീവമായി തന്നെയുണ്ട്. അഞ്ചാം സീസണിനെക്കുറിച്ചുള്ള ജാസ്മിന്റെ അഭിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

Bigg Boss Malayalam

അഞ്ചാം സീസണിലെ അഖില്‍ മാരാര്‍ക്കെതിരെ പലപ്പോഴായി ജാസ്മിന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം.

രണ്ട് ദിവസമായിട്ട് ഉണ്ടായ സംഭവങ്ങളില്‍ ജാസ്മിന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന് കുറച്ചു പേര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ ചിന്തിക്കുകയായിരുന്നു, അതുവരെ ഒരു കാര്യം ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മാരാര്‍ പറഞ്ഞത് ശരിയായില്ലെന്ന്. അത് അംഗീകരിക്കാനാകാതെ തട്ടിക്കളഞ്ഞു. പിന്നീട് മറ്റൊരാള്‍ പറഞ്ഞപ്പോള്‍ അവരും പറഞ്ഞല്ലോ എന്ന് പറയുന്നു. രണ്ടാളും പറഞ്ഞെന്ന് കരുതി ആദ്യം പറഞ്ഞത് ഇല്ലാതാകുന്നില്ലല്ലോ. പെണ്ണുങ്ങള്‍ എല്ലാം അഡ്ജസ്റ്റ്‌മെന്റ് ചെയ്താണ് നില്‍ക്കുന്നത് എന്ന് പറഞ്ഞത് തെറ്റാണ്. ശോഭ പറഞ്ഞതും തെറ്റാണെന്നും ജാസ്മിന്‍ പറയുന്നു.

ഒരു മാറ്റവും ഉണ്ടാകില്ലെന്ന് എനിക്കറിയാം. നമ്മള്‍ കണ്ട കണ്ണിലൂടെ മാത്രമേ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുകയുള്ളൂ. എല്ലാം അവസാനിക്കുന്നത് വരെയെങ്കിലും. മറ്റെരാള്‍ക്ക് വേറൊരു അഭിപ്രായം ഉണ്ടെങ്കില്‍ കാര്യമാക്കില്ല. യൂട്യൂബിലും മറ്റുമായി ചില മത്സരാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അവരെ ന്യായീകരിക്കുന്നതും അവരുടെ വീട്ടുകാരേയും നാട്ടുകാരേയും ഇരുത്തുന്നതും കാണുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് വേണ്ടി വിശദീകരണവുമായി ആരുമെത്തുന്നില്ല. അത് സങ്കടകരമാണെന്നും ജാസ്മിന്‍ പറയുന്നു.

Bigg Boss Malayalam

ജുനൈസിന്റേയും റിനോഷിന്റേയും വീട്ടുകാരുടെ ഇന്റര്‍വ്യു കാണുന്നില്ല. എനിക്ക് ശരിയാണെന്ന് തോന്നിയ കാര്യങ്ങള്‍ ഞാന്‍ അഡ്രസ് ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും ന്യായീകരിച്ച് വീഡിയോ ഇടണമെന്നല്ല. ചില മത്സരാര്‍ത്ഥികളുടെ ഭാഗം പറയുന്ന വീഡിയോ കാണാനാകില്ല. അവരെയായിരിക്കും ഏറ്റവും കൂടുതല്‍ വ്യക്തിഹത്യ ചെയ്യുന്നതും. ഞാനും സമാന അവസ്ഥ നേരിട്ടതാണ്. എനിക്ക് വേണ്ടി സംസാരിക്കാനും ആരുമുണ്ടായിരുന്നില്ല. സത്യം പറഞ്ഞതിനാണ്. എല്ലാവരേും പ്ലീസ് ചെയ്യാതെ സംസാരിച്ചതിനാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെന്നും ജാസ്മിന്‍ പറയുന്നു.

ഒരുപാട് പിആര്‍ ചാനലുകളും ഒരു വലിയ പടക്കൂട്ടവുമുണ്ട് യുദ്ധക്കളത്തില്‍, സ്വയം പ്രഖ്യാപിത രായാവിനും കുറച്ച് തള്ളല്‍സ് ടീമിനും വേണ്ടി. ഉള്ളവന് പിന്നേയും കൊടുക്കുന്നേലും ഭേദം, കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണം വന്നവര്‍ക്ക് സംസാരിക്കാന്‍ ഞാന്‍ ഉണ്ടാകും എന്നും ജാസ്മിന്‍ വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X