'പ്രേക്ഷകർ പ്രതീക്ഷിച്ചത്... പക്ഷേ നടന്നത്!'; റോബിന്റേയും രജിത്തിന്റേയും വരവിന് പിന്നാലെ പരിഹാസവുമായി ജാസ്മിൻ!

ബിഗ് ബോസ് മലയാളം സീസൺ 5 അമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ട്വിസ്റ്റാണ് ബിഗ് ബോസ് കൊണ്ടുവന്നിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപിന്തുണ നേടിയ രണ്ടു മത്സരാർത്ഥികളെ ബിഗ് ബോസ് വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുകയാണ്. രണ്ടാം സീസണിൽ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിൽ പുറത്തായ രജിത് കുമാറും നാലാം സീസണിൽ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന് പുറത്തായ റോബിൻ രാധാകൃഷ്‌ണനുമാണ് വീടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്.

മുൻ സീസണുകളെ അപേക്ഷിച്ച് ഒഴുക്കൻ മട്ടിലൂടെ കടന്നുപോകുന്ന അഞ്ചാം സീസണിന് ഒരു ഉണർവുണ്ടാക്കാനാണ് ഇവരുടെ വരവ്. ഈ ആഴ്ചയിലെ വീക്കിലി ടാസ്കിന്റെ ഭാഗമായിട്ടാണ് ഇവരെ വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ ആഴ്ച ബിഗ് ബോസ് വീട് ഒരു ഹോട്ടലായി മാറിയിരിക്കുകയാണ്. ഓരോ മത്സരാർത്ഥികൾക്കും ഓരോ ചുമതകൾ നൽകിയിട്ടുണ്ട്. അവിടെ ഗസ്റ്റായിട്ട് എത്തിയിട്ടുള്ള രണ്ടു വിഐപികളാണ് രജിത് കുമാറും റോബിനും.

jasmine robin rajith kumar

ബിഗ് ബോസ് വീട്ടിലേക്ക് എത്തും മുൻപ് സോഷ്യൽ മീഡിയയിലൂടെ റോബിനെ ഒരുപാട് വിമർശിച്ചിട്ടുള്ള ആളാണ് അഖിൽ മാരാർ. ഇതിന് മറുപടിയുമായി റോബിൻ എത്തിയതൊക്കെ വലിയ വാർത്തയായിരുന്നു. അഖിൽ മാരാർ തിളങ്ങി നിൽക്കുന്ന വീട്ടിലേക്ക് റോബിൻ എത്തുമ്പോൾ എന്താകുമെന്ന ആകാംഷ ആയിരുന്നു ആദ്യ പ്രോമോ വന്നപ്പോൾ മുതൽ പ്രേക്ഷകർക്ക്. ഇവർ തമ്മിലുള്ള ഒരു അംഗം പ്രതീക്ഷിച്ച പ്രേക്ഷകർക്ക് കിട്ടിയത് എന്നാൽ അങ്ങനെ ഒന്നായിരുന്നില്ല.

ബിഗ് ബോസ് വീടിനുള്ളിലേക്ക് ഗസ്റ്റായി പ്രവേശിച്ച റോബിനെ കൈകൂപ്പി, ഷേക്ക് ഹാൻഡ് നൽകിയാണ് അഖിൽ മാരാർ സ്വീകരിച്ചത്. വീടിനുള്ളിൽ എത്തി പൊതുവെ എല്ലാ മത്സരാർത്ഥികളോടും സൗഹൃദപരമായി പെരുമാറിയ റോബിൻ അഖിൽ മാരാരിനോടും അതേ സമീപനമാണ് സ്വീകരിച്ചത്. ഇവർ പരസ്‌പരം കെട്ടിപിടിക്കുന്നതും പ്രേക്ഷകർക്ക് കാണാനായി. ഇപ്പോഴിതാ, അതിന് പിന്നാലെ ഒരു രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മുൻ സീസണിലെ മത്സരാർത്ഥിയായ ജാസ്മിൻ എം മൂസ.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെയും പപ്പുവിന്റെയും ചിത്രം വരുന്ന മീമാണ് ജാസ്മിൻ പങ്കുവച്ചിരിക്കുന്നത്. പരസ്‌പരം കലഹിച്ചിരുന്നു ഇരുവരും ഇനി ഞങ്ങൾ ഒന്നാണ് എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്നതാണ് മീമ്. ബിഗ് ബോസ് പ്രേക്ഷകർ പ്രതീക്ഷിച്ചത്, യാഥാർഥ്യത്തിൽ സംഭവിച്ചത് എന്ന അർത്ഥത്തിലാണ് ജാസ്മിന്റെ മീമ്. ഇത് റോബിനെയും അഖിലിനെയും കുറിച്ചാണ് എന്നാണ് പ്രേക്ഷകർ കരുതുന്നത്.

അതേസമയം ബിഗ് ബോസ് വീട്ടിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കാൻ പോയ രജിത് കുമാറും റോബിനും സൗഹൃദം സ്ഥാപിക്കുന്ന കണ്ടിട്ടാണോ പോസ്റ്റെന്നും സംശയമുണ്ട്. അതിനിടെ റോബിന്റെയും രജിത് കുമാറിന്റെയും വരവിന് ശേഷം ബിഗ് ബോസ് വീടിനുള്ളിൽ രസകരമായ പല സംഭവങ്ങളും അരങ്ങേറിയിരുന്നു. അതിലൊന്ന് മാരാരിനെ കൊണ്ട് റോബിൻ ഷോൾഡർ മസാജ് ചെയ്യിച്ചതാണ്. അതിനിടെയുള്ള ഇവരുടെ സംഭാഷണവും ശ്രദ്ധനേടിയിരുന്നു.

jamsine

''തന്ത്രപരമായി എന്നെ കൊണ്ട് മസാജ് ചെയ്യിപ്പിക്കാൻ നോക്കുവാണല്ലേ. പോട്ടെ നമ്മടെ ചെക്കനല്ലേ. കത്തിക്കയറിയ ആളല്ലേ. അവനിട്ടൊരു പണി ഞാൻ എങ്ങനാ കൊടുക്കുന്നേ. അളിയൻ മനസിൽ ചിന്തിച്ചാൽ നമ്മൾ മാനത്ത് ചിന്തിക്കുവേ. ഏത് എരണം കെട്ട നേരത്താണോ എന്തോ ഇത് ഹോട്ടലാക്കി മാറ്റിയത്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടമാണ് കേട്ടോ. നിങ്ങളുടെ ഉള്ളിലെ ആ തീ എനിക്ക് ഇഷ്ടമാണ്. ലൈഫിൽ അച്ചീവ് ചെയ്യാനുള്ളൊരു ഓട്ടം', എന്നൊക്കെയാണ് മാരാർ റോബിനോട് പറഞ്ഞത്.

അതേസമയം, റോബിനെക്കാൾ ഏറെ വീട്ടിൽ ചലനം സൃഷ്ടിക്കുന്നത് രജിത് കുമാർ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഓരോ മത്സരാർത്ഥികളെയും വേണ്ട വിധം ചെറിയാനും ഗെയിമിനെ സമീപിക്കേണ്ട രീതിയെ കുറിച്ച് ഹിന്റ് നൽകാനുമൊക്കെ രജിത് ശ്രമിക്കുന്നുണ്ട്. വീക്കിലി ടാസ്‌ക് തീരുന്നവരെ മാത്രമാണ് ഇവർ വീട്ടിലുണ്ടാവുക എന്നാണ് സൂചന. അതിനിടെ എന്തൊക്കെ സംഭവിക്കുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X