നന്ദിയുണ്ട് വല്യണ്ണാ..! അന്ന് തെറിവിളിച്ചതിന് മാപ്പ്; റോബിനെ പുറത്താക്കിയതിന് കയ്യടിച്ച് ജാസ്മിന്‍
അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്നും റോബിന്‍ പുറത്താക്കപ്പെട്ടിരിക്കുകയാണ്. ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു റോബിന്‍ കഴിഞ്ഞ ദിവസം ബിഗ് ബോസിലെത്തിയത്. രജിത് കുമാറും റോബിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അഖില്‍ മാരാരും ജുനൈസും തമ്മിലുണ്ടായ തര്‍ക്കത്തില്‍ റോബിന്‍ ഇടപെടുന്നതോടെയായിരുന്നു റോബിന്റെ പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
അഖിലിനെ പുറത്താക്കണമെന്ന് റോബിന്‍ ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു. തന്നെ പുറത്താക്കിയത് ചൂണ്ടിക്കാണിച്ച റോബിന്‍ അഖിലിനെ പുറത്താക്കാതെ ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് വരെ പറഞ്ഞിരുന്നു. ബി്ഗ ബോസിനെ എതിര്‍ത്തതോടെ റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തീര്‍ത്തും നാടകീയമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയിരിക്കുന്നത്.

ഇതോടെ ബിഗ് ബോസില്‍ നിന്നും രണ്ട് തവണ പുറത്താക്കപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് റോബിന്‍. പോയ സീസണില്‍ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിനായിരുന്നു റോബിനെ പുറത്താക്കിയത്. റോബിനെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. കഴിഞ്ഞ തവണ റോബിനെ തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ജാസ്മിന്‍ സ്വയം ഇറങ്ങിപ്പോയത്.
ഇപ്പോഴിതാ റോബിനെ പുറത്താക്കിയതോടെ ബിഗ് ബോസിന് നന്ദി പറയുകയാണ് ജാസ്മിന്‍. ഇപ്പോഴാണ് ബിഗ് ബോസിനോട് നന്ദി പറയാന്‍ തോന്നുന്നതെന്നും നേരത്തെ തെറിവിളിച്ചതില്‍ ഖേദം അറിയിക്കുന്നതായും ജാസ്മിന്‍ പറയുന്നുണ്ട്. താരത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.
നന്ദി ബിഗ് ബോസ്. പുച്ഛവും ദേഷ്യവും വെറുപ്പുമായിരുന്നു. ആള്‍ക്കൂട്ടത്തിനെതിരെ നില്‍ക്കുകയും സംസാരിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കരഞ്ഞു തീര്‍ത്ത എണ്ണമില്ലാത്ത രാത്രികള്‍. ഞാന്‍ പോരാടിയ ആര്‍ക്കുമറിയാത്ത പോരാട്ടങ്ങള്‍. നിശബ്ദമായി വേദനിയിലും ഞാന്‍ മുഖത്ത് ചാര്‍ത്തിയ പുഞ്ചിരി. ഹൃദയവേദനകള്‍. അവര്‍ക്ക് ഇഷ്ടപ്പെടുന്നത് പോലെ, വ്യാജമായി പെരുമാറാതിരുന്നതിന് ഞാന്‍ നേരിട്ട ഓണ്‍ ലൈന്‍ ബുള്ളിയിംഗും അവരുടെ വിദ്വേഷ സന്ദേശങ്ങളും. ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള ഈ ഒരു പ്രോഗ്രാമില്‍ ഇന്ന് മുതല്‍ ഒരു കട്ട ഫാന്‍ ഗേള്‍ ആയി എന്നെ മാറ്റിത്തന്നു.
മിഷണ്‍ അക്കംപ്ലിഷ്ഡ്. ആള്‍ക്കുട്ടത്തെ പിന്തുടരാതെ തന്റെ ബോധ്യത്തെ പിന്തുടരുന്നതാണ് ധൈര്യം. മറ്റുള്ളവരുടെ നേട്ടത്തിനായി സ്വന്തം നേട്ടങ്ങള്‍ വേണ്ടെന്ന് വെക്കുന്നതാണ്. മറ്റുള്ളവര്‍ അംഗീകരിക്കില്ലെങ്കിലും സ്വന്തം മനസിലുള്ളത് പറയുന്നതാണ്. അവനവന്റെ പ്രവര്‍ത്തികളുടേയും തെറ്റുകളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ്. ഫലം എന്തെന്ന് നോക്കാതെ ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ്.

ഈ അവസരത്തില്‍ പ്രൊഡ്യൂസറിനേയും ഡയറക്ടറിനേയും തെറിവിളിച്ചതില്‍ എന്റെ പട്ടി സിയാലോ ആണേ സത്യം ഞാന്‍ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുന്നു. കൂടാതെ അന്ന് പൊട്ടിച്ച ചട്ടിയ്ക്ക് പകരം ഒരു പത്ത് ചട്ടി വാങ്ങി തരാനും റെഡിയാണ്. നന്ദി ഉണ്ട് വല്യണ്ണാ.. ആദ്യമായി ഈ ലോഗോ കാണുമ്പോള്‍ രോമാഞ്ചം തോന്നുന്നു.
വഴക്കിനെ തുടർന്ന് അഖിലിനേയും ജുനൈസിനേയും കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസിലാക്കി കൊടുത്ത ബിഗ് ബോസ് ഇരുവരുടേയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി ലാസ്റ്റ് വാണിങും നൽകി പറഞ്ഞുവിടുകയായിരുന്നു. ശേഷം രോഷം കൊണ്ട റോബിൻ അഖിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൗസിൽ കിടന്ന് ബഹളം വെക്കാൻ തുടങ്ങിയതോടെ ബിഗ് ബോസ് വിളിക്കുകയായിരുന്നു. തുടർന്നാണ് താരത്തോട് പുറത്ത് പോകാമെന്ന് ബിഗ് ബോസ് അറിയിക്കുന്നത്.


Click it and Unblock the Notifications











