പട്ടി ഷോ, 'തള്‍ നായക്'; വിഷ്ണുവിനെതിരെ ജാസ്മിന്‍; പാളി പോയാല്‍ മൈന്‍ഡ് ഗെയിം ആക്കും!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ശക്തമായി മുന്നോട്ട് പോവുകയാണ്. 60 ദിവസത്തിലധികം പിന്നിട്ടിരിക്കുകയാണ് അഞ്ചാം സീസണ്‍. ഇതുവരേയും ആരൊക്കെയായിരിക്കും ഫൈനലില്‍ എത്തുക എന്ന കാര്യത്തില്‍ പ്രവചനം അസാധ്യമായി തുടരുകയാണ്. ശക്തമായ മത്സരമാണ് നടക്കുന്നത്. മുന്‍ സീസണുകളെ അപേക്ഷിച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നതില്‍ പിന്നിലായിരുന്ന ഷോ ഇപ്പോള്‍ ട്രാക്കിലേക്ക് എത്തിയിട്ടുണ്ട്.

പോയ സീസണുകളിലെ താരങ്ങളുടെ വരവോടെ ബിഗ് ബോസ് വീടാകെ മാറി മറഞ്ഞിട്ടുണ്ട്. റോബിനും രജിത് കുമാറുമായിരുന്നു നേരത്തെ ബിഗ് ബോസ് വീട്ടിലെത്തിയത്. ഇപ്പോഴിതാ രണ്ട് മുന്‍ താരങ്ങള്‍ കൂടെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. മൂന്നാം സീസണിലെ ഫിറോസ് ഖാനും നാലാം സീസണിലെ റിയാസ് സലീമാണ് ഈ ആഴ്ച ബിഗ് ബോസ് വീട് കളറാക്കാന്‍ വന്നിരിക്കുന്നത്.

Bigg Boss Malayalam

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ശക്തരില്‍ ഒരാളായ വിഷ്ണുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്‍. പോയ സീസണിലെ മിന്നും താരമായിരുന്നു ജാസ്മിന്‍. ടാസ്‌കിനെ തമാശയാക്കിയുള്ള വിഷ്ണുവിന്റെ പ്രകടനത്തെയാണ് ജാസ്മിന്‍ വിമര്‍ശിക്കുന്നത്. കോടതി ടാസ്‌കിനിടെ വിഷ്ണു നടത്തിയ പ്രകടനമാണ് വിമര്‍ശിക്കപ്പെടുന്നത്.

ടാസ്‌കിന്റെ ഭാഗമായി താരങ്ങളോട് ബിഗ് ബോസ് പരാതികള്‍ എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. സെറീനയും റെനീഷയും തന്റെ പി്ന്നാലെ നടന്ന് ലവ് ടോര്‍ച്ചര്‍ നടത്തുന്നുവെന്നായിരുന്നു വിഷ്ണുവിന്റെ പരാതി. പിന്നാലെ വിഷ്ണു ഈ പരാതിയുമായി അഭിഭാഷകരായ റിയാസിനും ഫിറോസിനും മുന്നിലെത്തി. ടാസ്‌കിനെ വിഷ്ണു തമാശയാക്കുന്നുവെന്ന് റിയാസും ഫിറോസും പറയുന്നുണ്ട്. വിഷ്ണുവിന്റെ ഈ പ്രകടനം സോഷ്യല്‍ മീഡിയയിലും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ ജാസ്മിനും പ്രതികരിച്ചത്.

പട്ടി ഷോ തന്നെ. ഒരു വലിയ ജനക്കൂട്ടം തന്നെ പുറത്ത് ഇതുപോലുള്ള പട്ടി ഷോ കാണിക്കുമ്പോള്‍ മാസ് ബിജിഎം കുത്തിക്കേറ്റി ഹൈപ്പ് ഇടും എന്ന ആത്മവിശ്വാസം. ഇനി എങ്ങാനും പാളി പോയാല്‍ അത് മൈന്‍ഡ് ഗെയിം ആക്കിക്കോളും. പഴയ വീഞ്ഞ് പുതിയ കല്‍ ബോട്ടില്‍. അല്ലെങ്കില്‍ ബാക്കി ഉള്ളവര്‍ വൈകുന്നേരം വരെ നിന്ന് വെള്ളം കോരി അവസാനം വന്ന് തള്‍ നായക് ആ കലത്തില്‍ ഒരൊറ്റ ഇടി. ഗെയിം ചേഞ്ചര്‍ എന്നാണ് ജാസ്മിന്‍ സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്.

Bigg Boss Malayalam

പിന്നാലെ ഉറങ്ങി കിടന്ന ബിഗ് ബോസ് വീട്ടിലേക്ക് വന്ന അന്നു തന്നെ ബോംബിട്ട റിയാസിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ജാസ്മിന്‍. റിയാസിന് കയ്യടിക്കുന്ന ട്രോള്‍ പങ്കുവെക്കുകയാണ് ജാസ്മിന്‍. എല്ലാ തീരുന്നത് വരെ ഭൂരിപക്ഷം അത് കാണുക പോലുമില്ല. കപ്പ് ഞാന്‍ കൊണ്ടു പോകും എന്നിവടെ ആര് നിലവിളിക്കുന്നോ അവരാണ് അവരുടെ എക്കാലത്തേയും മാസ് രായാവ്. രായാവിനെ ആരൊക്കെ പിന്തുണക്കുന്നുവോ അവരൊക്കെ റണ്ണര്‍ അപ്പ്. ബാക്കിയുള്ളവര്‍ എല്ലാം അവര്‍ക്ക് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

റിയാസും ഫിറോസും വന്നതോടെ ബിഗ് ബോസ് വീടിന്റെ അന്തരീക്ഷം മാറിയിരിക്കുകയാണ്. ഇന്നലെ രാത്രി തന്നെ താരങ്ങളുടെ പൊട്ടിത്തെറിയുണ്ടായി. ബിഗ് ബോസ് വീട്ടിലെ സേഫ് ഗെയിം കളിക്കുന്നവരെയടക്കം എല്ലാവരേയും ഫിറോസും റിയാസും കണക്കിന് കൊട്ടുന്നുണ്ട്. ടാസ്‌കില്‍ ഇരുവരും അഭിഭാഷകരായിട്ടാണ് എത്തുന്നത്. മത്സരാര്‍ത്ഥികള്‍ തന്നെയാണ് വിധികര്‍ത്താവായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X