കഴിഞ്ഞ തവണ സംഭവിച്ചത് ആവര്‍ത്തിക്കുന്നു, സത്യസന്ധനായ വൃത്തികെട്ടവന്‍! തുറന്നടിച്ച് ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ പല താരോദയങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. കോമ്പോകളും ഗ്യാങ്ങുകളും ഒറ്റയ്ക്ക് കളിക്കുന്നവരുമൊക്കെയായി താരങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ സീസണ്‍ 4 നെക്കുറിച്ചുള്ള പ്രേക്ഷകരുടെ ഓര്‍മ്മകള്‍ക്ക് ഇന്നും ആവേശം ചോര്‍ന്നിട്ടില്ല.

ഇതുവരെ കണ്ടതില്‍ ഏറ്റവും സംഭവബഹുലവും നാടകീയവുമായ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ജാസ്മിന്‍, റോബിന്‍, റിയാസ്, ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മി പ്രിയ, നിമിഷ തുടങ്ങിയവരെല്ലാം നാലാം സീസണിലെ മിന്നും താരങ്ങളാണ്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളിലൊന്നാണ് ജാസ്മിന്റേത്. അകത്തും പുറത്തും വ്യത്യസ്തയായിരുന്നു ജാസ്മിന്‍.

Bigg Boss Malayalam

തന്റെ ഉറച്ച നിലപാടുകളും ആരേയും കൂസാത്ത ഭാവവുമാണ് ജാസ്മിനെ താരമാക്കിയത്. ഇന്നും അതിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയിലെ ജാസ്മിന്റെ ഇടപെടലുകള്‍ വ്യക്തമാക്കുന്നുണ്ട്. ടോക്‌സ് സ്വഭാവമുള്ള മത്സരാര്‍ത്ഥികളെക്കുറിച്ചും അവരുടെ ഫാന്‍സിനെക്കുറിച്ചുമൊക്കെ അകത്തു വച്ചെന്നത് പോലെ തന്നെ ഇപ്പോഴും ജാസ്മിന്‍ സംസാരിക്കാറുണ്ട്.

ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോയത് പോലും ജാസ്മിന്റെ ഈ നിലപാട് കൊണ്ടാണ്. റോബിനും ജാസ്മിനും തമ്മിലുള്ള പോരും അതിന്റെ ക്ലൈമാക്‌സുമൊന്നും ്മലയാളികള്‍ ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ ഈ സീസണിലെ ടോക്‌സിക് സ്വഭാവമുള്ള ആരാധകരെക്കുറിച്ചും പിആര്‍ വര്‍ക്കിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജാസ്മിന്‍.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജാസ്മിന്‍. ഈ സീസണിലെ രാജാവിനെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പിആര്‍ വര്‍ക്കിനെക്കുറിച്ച് ജാസ്മിന്‍ സംസാരിച്ചത്. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു ജാസ്മിന്റെ പ്രതികരണം. എങ്കിലും ജാസ്മിന്‍ പരോക്ഷമായി പരാമര്‍ശിച്ചത് അഖില്‍ മാരാരേയാണെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍.

ഒരു മുന്‍ മത്സരാര്‍ത്ഥി എന്ന നിലയില്‍, ഈ ഷോയിലെ കണ്ടന്റുകള്‍ എത്രത്തോളം മാനുപ്പുലേറ്റഡ് ആയിട്ട് പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നും അല്ലെങ്കില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന കാര്യങ്ങള്‍ എത്രത്തോളം മാനുപ്പുലേറ്റ് ചെയ്യപ്പെടാം എന്നറിയാം. ഞാന്‍ എപ്പിസോഡ് മൊത്തമായി കാണാറില്ലെങ്കിലും യുട്യൂബിലെ വീഡിയോകളും മറ്റും കാണാറുണ്ടെന്നും ജാസ്മിന്‍ പറയുന്നു.

ഒരു മത്സരാര്‍ത്ഥിയെ ഇഷ്ടമുള്ള കമന്റിട്ട വ്യക്തിയുടെ പ്രൊഫൈലില്‍ പോയാല്‍ അയാള്‍ മുമ്പ് ഇട്ട കമന്റുകളും പോസ്റ്റുകളും കാണാനാകും. അത് വച്ച് അനലൈസ് ചെയ്താല്‍ മതിയാകും. കഴിഞ്ഞ സീസണില്‍ എത്രത്തോളമായിരുന്നു പിആര്‍ വര്‍ക്കെന്നും കമന്റോളികളും ബോട്ടുകളുമെന്നൊക്കെ നമുക്ക് അറിയാവുന്നതാണ്. അത് തുടങ്ങിയിട്ടുണ്ട്. എനിക്ക് അത് കാണാന്‍ സാധിക്കുന്നുണ്ട്. ഈ സീസണ്‍ അലമ്പാകില്ലെന്ന് പ്രതീക്ഷിക്കുന്നു. അത്രയും പൊലൂറ്റെഡ് ആകില്ലെന്ന് കരുതുന്നുവെന്നും താരം പറയുന്നു.

Bigg Boss Malayalam

എല്ലാ സീസണില്‍ കണ്ടു വരുന്നതാണ് ഹൗസ്‌മേറ്റ്‌സിലെ എല്ലാവരും ഒരാള്‍ക്കെതിരെ വരുന്നതും അയാള്‍ പുറത്ത് വലിയ സംഭവവും ഒറ്റക്കുള്ള സിംഹക്കുട്ടിയുമൊക്കെ ആക്കപ്പെടുന്നത്. അത് ടാര്‍ജറ്റ് ചെയ്യുന്നതല്ല. എല്ലാവരേയും ഒരേസമയം ദേഷ്യം പിടിപ്പിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നതാണ്. എന്തുകൊണ്ടാണ് എല്ലാവരും കൂടെ ഒരാള്‍ക്കെതിരെ വരുന്നതെന്ന് കാണാന്‍ ശ്രമിക്കണം. അത് പോസിറ്റീവായി കാണിക്കേണ്ടത്. നല്ലത് എടുക്കുക. മോശമായത് തള്ളിക്കളയുക എ്ന്നും ജാസ്മിന്‍ അഭിപ്രായപ്പെടുന്നു.

പഴയ വീഞ്ഞ്, പുതിയ കുപ്പി. റിയലും ഓതെന്റിക്കും ആയിരിക്കുക എന്നതിലാണ് കാര്യം. നിങ്ങള്‍ക്ക് ശരിക്കുമൊരു വൃത്തിക്കെട്ടവനും അതില്‍ സത്യസന്ധനുമാകാം. അതേ ടോക്‌സിക് പിആറും കലിപ്പന്‍ കാന്താരി ഫാന്‍സും കാണും നിങ്ങള്‍ക്ക് വേണ്ടി ജയ് വിളിക്കാന്‍ എന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. താരം ആരെയാണ് ഉദ്ദേശിച്ചത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X