അഖില്‍ മാരാര്‍ പറഞ്ഞത് കള്ളം, റോബിനെ കോപ്പിയടിക്കുന്നു; മാരാരുടെ സ്ട്രാറ്റജി പൊളിച്ച് ജുനൈസ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 സംപ്രേക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ആ കാത്തിരിപ്പുകള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. അടിയും വഴക്കും ഗ്രൂപ്പിസവും കോമ്പോയുമൊക്കെയായി ആദ്യത്തെ ആഴ്ച തന്നെ സംഗതി കളറായി മാറിയിരിക്കുകയാണ്.

പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്തവരുമൊക്കെ ബിഗ് ബോസ് വീട്ടിലെത്താറുണ്ട്. പ്രേക്ഷകർക്ക് പരിചിതരല്ലാത്തവര്‍ കൂടുതല്‍ പരിചിതരാകുന്നതും താരങ്ങളാകുന്നതുമൊക്കെ ബിഗ് ബോസ് വീട്ടില്‍ പതിവാണ്. ഇത്തരത്തില്‍ താരങ്ങളായി ഒരുപാട് പേരുണ്ട്. മുന്‍ സീസണുകളിലെ ഈ രീതി തന്നെയാണ് ഈ സീസണിലും ബിഗ് ബോസ് പിന്തുടരുന്നുണ്ട്.

Bigg Boss Malayalam

സിനിമയില്‍ നിന്നും സീരിയലില്‍ നിന്നുമുള്ളവരും സോഷ്യല്‍ മീഡിയ താരങ്ങളും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയ പേരാണ് അഖില്‍ മാരാര്‍ എന്നത്. ബിഗ് ബോസിലേക്ക് വന്ന ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധ നേടാന്‍ അഖില്‍ മാരാറിന് സാധിച്ചിരുന്നു. വിവാദങ്ങളിലൂടെയാണ് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

നേരത്തെ ബീഗ് ബോസ് മലയാളം സീസണ്‍ 4ലെ താരമായ റോബിനെക്കുറിച്ചും ബിഗ് ബോസിനെക്കുറിച്ച് തന്നെയും അഖില്‍ മാരാര്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ അഖിലിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ജുനൈസ്. അഖില്‍ റോബിന്റെ സ്ട്രാറ്റജിയാണ് പ്രയോഗിക്കുന്നതെന്നാണ് ജുനൈസ് പറയുന്നത്. ഇന്ന് അഖിലുമായി നടന്ന തര്‍ക്കത്തിനിടെയാണ് ജുനൈസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്.

മാരാരിന്റെ സ്ട്രാറ്റജി പ്രേക്ഷകരോട് തുറന്ന് പറയുകയായിരുന്നു ജുനൈസ്. മാരാര്‍ എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നതോടെയാണ് ജുനൈസ് രംഗത്തെത്തുന്നത്. നിങ്ങള്‍ എപ്പോഴും പറയുന്നുണ്ട് ജനങ്ങള്‍ കാണുന്നുണ്ടെന്ന്. സത്യത്തില്‍ അഖില്‍ ക്യാമറയ്ക്ക് മുന്നില്‍ വച്ച് ജനങ്ങളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി നിങ്ങള്‍ പല കാര്യങ്ങളും പറയുന്നുണ്ട്. അതുകൊണ്ടാണ് ജനങ്ങള്‍ കാണുന്നുണ്ടെന്ന് പറയുന്നതെന്നാണ് ജുനൈസ് പറഞ്ഞത്.

അഖില്‍ മാരാര്‍ താന്‍ ബിഗ് ബോസ് കണ്ടിട്ടല്ല വരുന്നതെന്ന് ആവര്‍ത്തിച്ച് പറയുന്നതിനേയും ജുനൈസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിങ്ങള്‍ ബിഗ് ബോസ് കണ്ടിട്ടില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ ബിഗ് ബോസ് ഏറ്റവും കൂടുതല്‍ കണ്ടത് നിങ്ങളാണ്. അതിനുള്ള സ്ട്രാറ്റജി എന്താണെന്ന് എനിക്കറിയാമെന്നാണ് ജുനൈസ് പറയുന്നത്.

Bigg Boss Malayalam

കഴിഞ്ഞ സീസണില്‍ അതേ സ്ട്രാറ്റജി ഇറക്കിയവര്‍ക്ക് പുറത്തു നല്ല പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. അത് കണ്ടിട്ടാണ് നിങ്ങള്‍ അതേ തന്ത്രം ഇറക്കുന്നതെന്നാണ് ജുനൈസ് പറയുന്നത്. റോബിന്റെ പേര് ജുനൈസ് എടുത്ത് പറയുന്നുണ്ടെങ്കിലും അത് മ്യൂട്ടാക്കുകയായിരുന്നു ബിഗ് ബോസ്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യത്തെ ആഴ്ചയായതിനാല്‍ എവിക്ഷന്‍ നടന്നിരുന്നില്ല. എന്നാലിതാ രണ്ടാം ആഴ്ചയിലേക്കുള്ള നോമിനേഷന്‍ നടന്നിരിക്കുകയാണ് ഇന്ന്. ഏഴ് പേരാണ് ഇത്തവണ നോമിനേറ്റ് ചെയ്യപ്പെട്ടത് ഗോപിക, റിനോഷ്, റെനീഷ, ലച്ചു, വിഷ്ണു, ഏയ്ഞ്ചലീന്‍, മിഥുന്‍ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X