അഖില്‍ മാരാരും ജുനൈസും ഒന്നിച്ചു, ലക്ഷ്യം മാരാരെ രാജാവാക്കുക! ഇനി താന്‍ ഒറ്റയ്ക്ക് എന്ന് വിഷ്ണു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നടക്കുന്നത് ഏതാണ്ട് ഒരു ഗ്രൂപ്പിന്റെ സര്‍വ്വാധിപത്യമാണ്. അഖില്‍ മാരാര്‍ നയിക്കുന്ന ഗ്രൂപ്പാണ് കളിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. മികച്ച ഗെയിമറെന്ന് പലരും വിലയിരുത്തിയ വിഷ്ണു ഈ ടീമിലെ പ്രധാന അംഗമാണ്. എന്നാല്‍ അഖില്‍ മാരാരുടേയും സംഘത്തിന്റേയും ഗെയിം പൊളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കളിക്കുന്ന വ്യക്തിയാണ് ജുനൈസ്. എന്നാല്‍ പലപ്പോഴും ജുനൈസിന് അതിന് സാധിക്കാതെ വരികയായിരുന്നു.
ഇപ്പോഴിതാ തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയിരിക്കുന്നത്. പിണക്കം മറന്ന് അഖില്‍ മാരാരുമായി സംഘം ചേരാനുള്ള താല്‍പര്യം അറിയിച്ചിരിക്കുകയാണ് ജുനൈസ്. വിഷ്ണുവാകട്ടെ താന്‍ ഇനി മുതല്‍ ഒറ്റയ്ക്ക് ഗെയിം കളിക്കും എന്നാണ് പറയുന്നത്. രസകരമായ നിമിഷങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ കടന്നു പോകുന്നത്.

എല്ലാവരും ബെഡ് റൂമില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. ക്യാപ്റ്റന്‍സി ടാസ്‌കിനായുള്ള ഒരുക്കല്‍ നടക്കുകയായിരുന്നു പുറത്ത് ഈ സമയം. അഖില്‍ മാരാരും ജുനൈസും കട്ടിലില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു. അതിന്റെ പേരിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇതൊരു ഒന്നൊന്നര ടീമാണെന്ന് വിഷ്ണു ജോഷി പറയുന്നു. ഈ ആഴ്ച ജുനൈസ് പോയില്ലെങ്കില്‍ അവനെ എന്റെ ടീമിലേക്ക് എടുക്കും. അതോടെ അവന്‍ ടോപ്പ് ഫൈവിലേക്ക് എത്തുമെന്ന് ജുനൈസ് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് വിഷ്ണു ചോദിക്കുന്നുണ്ട്.
ആശയപരമായ ഞാനും അഖിലേട്ടനും തമ്മില്‍ ഒരുപാട് വ്യത്യാസ്മുണ്ട്. പക്ഷെ തന്നെ അങ്ങനെ എടുത്താന്‍ അഖില്‍ മാരാരെ താന്‍ രാജാവാക്കുമെന്ന് ജുനൈസ് പറയുന്നു. ഇതോടെ ശോഭയും മറ്റും ജുനൈസിനെ കളിയാക്കുകയാണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസമെങ്കിലും നിനക്ക് വോട്ട് കിട്ടട്ടെ എന്ന് മാരാര്‍ പറയുന്നു. ഇക്കയ്ക്ക് മനസിലായി, യഥാര്‍ത്ഥ ശത്രു ഞാനാണെന്ന്. അതാണ് മാരാരുടെ കൂടെ ചേര്‍ന്നതെന്നായി വിഷ്ണു.
നീ എന്ത്, നീ ആദ്യം ക്യാപ്റ്റന്‍സി ജയിച്ചു വാടാ, ഇന്ന് നടക്കുന്ന ക്യാപ്റ്റന്‍സി ജയിക്കെടാ എന്ന് മാരാര്‍ വിഷ്ണുവിനോട് പറയുന്നു. എന്നാല്‍ തനിക്ക് ക്യാപ്റ്റന്‍ ആകണ്ടെന്നും നൂറ് ദിവസം ഒറ്റയ്ക്ക് നില്‍ക്കും, ഓപ്പോസിറ്റ് നിങ്ങളും. റെഡിയാണോ എന്ന് വിഷ്ണു അഖില്‍ മാരരോട് ചോദിച്ചു. നീയാദ്യം അഞ്ചൂസിനെ തോല്‍പ്പിച്ചിട്ട് വാടാ എന്നായി അഖില്‍ മാരാര്‍. അതെന്താണ് അഞ്ജൂസിന് കുഴപ്പമെന്ന് വിഷ്ണു ചോദിക്കുന്നുണ്ട്. ശോഭയും എതിര്‍ത്തു.

താന്‍ ഇനി ഒറ്റയ്ക്ക് കളിക്കുമെന്ന് വിഷ്ണു പറഞ്ഞു. ഇവിടെ തനിക്ക് ജയിക്കാന്‍ ആരുമില്ല, പഴയ സീസണില്‍ നിന്ന് ആരെയെങ്കിലും കൊണ്ടു വാ എന്ന് അഖില്‍ മാരാര്‍ ഗീര്‍വാണം മുഴക്കുകയാണ് പിന്നാലെ. ആദ്യം ഈ സീസണ്‍ കളിച്ച് ജയിക്ക് എന്നായി വിഷ്ണു. ഇരുവരും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നത് തുടരുകയാണ്. ഇതിനിടെ ശോഭ ജുനൈസിന് ഉപദേശവുമായി എത്തി. നീ സ്വന്തം കുഴി കുഴിക്കരുത്, എല്ലാവരും ചേര്‍ന്ന് നിന്നെ കളിയാക്കുകയാണെന്ന് ശോഭ ജുനൈസിനോട് പറഞ്ഞു.
തമാശരൂപേണയായിരുന്നു ഈ സംസാരമത്രയും. അഖിലും വിഷ്ണുവും തങ്ങള്‍ പിരിയുകയാണെന്നൊക്കെ തമാശയായിട്ടാണ് പറഞ്ഞത്. ജുനൈസിനെ കളിയാക്കുന്ന തരത്തിലായിരുന്നു ഈ സംസാരമത്രയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കളിയെങ്ങാനും കാര്യമാവുകയാണെങ്കില്‍ അത് ബിഗ് ബോസ് വീടിനെയാകെ ഇളക്കി മറിക്കുമെന്ന് മാത്രമല്ല പലരുടേയും ഗെയിം പൊളിയുകയും ചെയ്തു. എന്തായാലും ജുനൈസിന് ശോഭ ഒരുപാട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications