അഖിൽ മാരാരെ പോലൊരാളെ ഇനി കിട്ടാൻ പാടാണ്! മുൻസീസണുകളിലും ഇങ്ങനെ ഒരാൾ ഇല്ല: കുട്ടി അഖിൽ

ബി​ഗ് ബോസ് മലയാളം സീസൺ 5 ന് തിരശ്ശീല വീഴാൻ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. ആരാകും ഇത്തവണ കപ്പുയർത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കി നാദിറ ടോപ് ഫൈവിൽ ഇടംപിടിച്ചതോടെ ബാക്കി നാല് പേർ ആരൊക്കെയാകും എന്ന ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നിറയെ. ഇക്കൂട്ടത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പറയുന്ന പേര് അഖിൽ മാരാരുടേതാണ്.

ഈ സീസണിലെ ഏറ്റവും ജനപിന്തുണയുള്ള മത്സരാർത്ഥി ആയിട്ടാണ് അഖിലിനെ പ്രേക്ഷകർ വിലയിരുത്തുന്നത്. ആദ്യം മുതൽ തർക്കങ്ങളിലൂടെയും മറ്റും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മത്സരാർത്ഥിയാണ് അഖിൽ. ഈ സീസണിൽ ഹൗസിനുള്ളിൽ അരങ്ങേറിയ പ്രധാന സംഭവങ്ങളിലെല്ലാം അഖിലിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. അഖിൽ മാരാരെ കുറിച്ചുള്ള ചർച്ചകൾ പ്രേക്ഷകർക്കിടയിൽ സജീവമാകുമ്പോൾ കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളിൽ ഒരാളായ കുട്ടി അഖിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്.

akhil marar

അഖിൽ മാരെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം ബ്രില്യന്റ് ​ഗെയിമർ ആണെന്നും കുട്ടി അഖിൽ പറയുന്നു. കംപ്ലീറ്റ് എന്റർടെയ്നർ ആണ് മാരാർ. ഇങ്ങനെ ഒരാളെ ചിലപ്പോൾ ഇനിയുള്ള സീസണിൽ കിട്ടാൻ പാടായിരിക്കും എന്നാണ് അഖിലിന്റെ അഭിപ്രായം. സൈന പ്ലസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുട്ടി അഖിൽ.

"അഖിൽ മാരാരിൽ എനിക്ക് ഇഷ്ടപ്പെടാത്ത കുറേ കാര്യങ്ങൾ ഉണ്ട്. അക്കാര്യം മുൻപൊരു റിവ്യുവിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളും അഖിലിൽ ഉണ്ട്. വളരെ ബ്രില്യന്റ് ആയിട്ടുള്ള ആളാണ് അഖിൽ മാരാർ. ബ്രില്യന്റ് ​ഗെയിമർ ആണ്. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നല്ലേ ഇത്തവണത്തെ ടാ​ഗ് ലൈൻ. അങ്ങനെ വച്ച് നോക്കുമ്പോൾ ബിബി ഹൗസിലെ ഒരു ഒറിജിനൽ മത്സരാർത്ഥി അഖിൽ മാരാർ ആണെന്ന് എനിക്ക് തോന്നി",

"പുള്ളി വ്യക്തമായ ​ഗെയിം പ്ലാനിലൂടെ ആണ് ​പോകുന്നത്. ആരെ ഫോക്കസ് ചെയ്യണമെന്നും ആരെ ട്രി​ഗർ ചെയ്യിപ്പിക്കണമെന്നും എല്ലാം പുള്ളിക്ക് നന്നായി അറിയാം. കംപ്ലീറ്റ് എന്റർടെയ്നർ ആണ്. ഇങ്ങനെ ഒരാളെ ചിലപ്പോൾ ഇനിയുള്ള സീസണിൽ കിട്ടാൻ പാടായിരിക്കും. കാരണം മുൻകാല സീസണുകൾ എടുത്താലും എല്ലാം കൂടിച്ചേർന്ന ഒരാളെ കിട്ടില്ല. അതിന് പല പല ആളുകൾ വേണ്ടിവരും. അഖിലില്‍ നിന്നും എന്റർടെയ്ൻമെന്റ് കിട്ടുന്നുണ്ട്, ഫിസിക്കൽ ​ഗെയിമിലും ബെസ്റ്റ് കിട്ടുന്നുണ്ട്, മൈന്റ് ​ഗെയിമും കിട്ടുന്നുണ്ട്",

akhil marar

"ഇത്തരത്തിൽ ഒരു ​ഗെയിമറിന് വേണ്ട എല്ലാ ​ഗുണങ്ങളും മാരാരിൽ ഉണ്ട്. ആയിരം കോഴിക്ക് അരക്കാട എന്നൊക്കെ പറയില്ലേ? അതുപോലെയാണ്. പതിനാറ് മത്സരാർത്ഥികൾക്ക് ഒരു അഖിൽ മാരാർ എന്ന് വേണമെങ്കിൽ പറയാം. ഞാൻ പറയുന്നത് മറ്റ് മത്സരാർത്ഥികൾ മോശമാണെന്നല്ല. ശോഭയുമായുള്ള ടോം ആൻഡ് ജെറി കോമ്പോ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതിപ്പോൾ ഇല്ല. വിഷ്ണു ഭയങ്കര ബ്രില്യന്റ് ആയിട്ടുള്ള മത്സരാർത്ഥി ആയിരുന്നു. ജുനൈസ്, റെനീഷ, സെറീന അങ്ങനെ കുറച്ച് പേരും ഉണ്ട്", കുട്ടി അഖിൽ പറഞ്ഞു.

അതേസമയം നിലവിൽ ഒമ്പത് മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇതിൽ ടിക്കറ്റ് ടു ഫിനാലെ നേടിയ നാദിറ ഒഴികെയുള്ളവർ ഇത്തവണത്തെ നോമിനേഷനിൽ ഉണ്ട്. ഇതിൽ റിനോഷ് സ്‌കിൻ അലർജിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു ദിവസമായി റിനോഷ് വീട്ടിൽ ഇല്ലാത്തത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. റിനോഷ് ഷോ ക്വിറ്റ് ചെയ്യുമോ എന്നൊക്കെയുള്ള സംശയങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്. കഴിഞ്ഞ ദിവസം വീക്കെൻഡ് എപ്പിസോഡിൽ റിനോഷിന്റെ രോഗാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മോഹൻലാൽ മത്സരാർത്ഥികളെ അറിയിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X