ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു, ജീവിക്കാന്‍ തോന്നുന്നില്ല! ഹൃദയത്തില്‍ തൊട്ട് ലച്ചുവിന്റെ മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെയാണ് ലച്ചു താരമാകുന്നത്. അഭിനേത്രിയായും മോഡലായും ലച്ചു നേരത്തെ തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എങ്കിലും ലച്ചുവിനെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ലച്ചുവിനെ ബിഗ് ബോസ് പേക്ഷകര്‍ ഒരിക്കലും മറക്കില്ല.

തന്റെ ചിരിക്കു പിന്നില്‍ ലച്ചു ഒളിപ്പിച്ചു വച്ച വേദനകള്‍ ഒരുനാള്‍ അവള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ചു. കുട്ടിക്കാലം മുതല്‍ക്ക് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ലച്ചു ബിഗ് ബോസില്‍ തുറന്നു പറഞ്ഞു. കൂടെയുണ്ടായിരുന്നവരും പ്രേക്ഷകരും കണ്ണീരണിഞ്ഞു പോയ നിമിഷം. വളരെ ചെറിയ പ്രായത്തില്‍ ലച്ചുവിന് മറികടക്കേണ്ടി വന്നത് വളരെ വലിയൊരു ദുരിതക്കയം തന്നെയാണ്.

Bigg Boss Malayalam

ബിഗ് ബോസ് വീട്ടില്‍ അധികനാള്‍ തുടരാന്‍ പക്ഷെ ലച്ചുവിന് സാധിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരം പുറത്തായത്. ഇപ്പോഴിതാ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞൊരാള്‍ക്ക് ലച്ചു നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്ന ലച്ചു. ഇതിനിടെയാണ് ഒരാള്‍ ലച്ചുവിനോട് തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുവെന്ന് പറയുന്നത്.

ചേച്ചി എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ട്. ഞാന്‍ വളരെ മോശം അവസ്ഥയിലാണ്. ജീവിക്കാന്‍ തോന്നുന്നില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വീഡിയോയിലൂടെയാണ് ലച്ചു ആ ചോദ്യത്തിന് മറുപടി നല്‍കിയത്. വളരെ പക്വവും വ്യക്തവുമായ മറുപടിയാണ് ലച്ചു നല്‍കിയത്.

''ജീവിതം ഇപ്പോള്‍ എത്ര മോശം അവസ്ഥയിലാണെങ്കിലും അതൊരു സ്ഥിരമായ അവസ്ഥയല്ല എന്ന് തിരിച്ചറിയുക. ഒരു ദിവസം ഒന്ന് എന്ന രീതിയില്‍ കാര്യങ്ങളെ സമീപിക്കുക. എല്ലാം ശരിയാകും. നിങ്ങളുടെ ജീവിതം വളരെ മൂല്യമുള്ളതും വിലപ്പെട്ടതുമാണ്. വിശ്വസിക്കാന്‍ സാധിക്കുന്ന ഒരാളോടെങ്കിലും സംസാരിക്കുക. അത് സുഹൃത്താകാം, ബന്ധുവാകാം ടീച്ചറാകാം ആരുമാകാം'' എന്നാണ് ലച്ചു പറഞ്ഞത്.

ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലും വിളിക്കാം. അഫോര്‍ഡ് ചെയ്യാന്‍ പറ്റുമെങ്കില്‍ മനശാസ്ത്ര വിദഗ്ധരുടെ സപ്പോര്‍ട്ട് തേടുക. നിങ്ങളുടെ ജീവിതം അമൂല്യമാണെന്ന് തിരിച്ചറിയണം. മുന്നോട്ട് പോകണം. ആരോടെങ്കിലും സംസാരിക്കാന്‍ ശ്രമിക്കുകയോ സഹായം തേടുകയോ വേണം. നിങ്ങള്‍ ബെറ്ററാകുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും ലച്ചു വീഡിയോയില്‍ പറയുന്നു. പിന്നാലെ മറ്റ് ചോദ്യങ്ങള്‍ക്കും ലച്ചു മറുപടി പറയുന്നുണ്ട്.

പുതുതലമുറയിലെ മാതാപിതാക്കളോട് എന്താണ് പറയാനുള്ളത് എന്നാണ് മറ്റൊരു ചോദ്യം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുട്ടികളില്‍ സമ്മര്‍ദ്ധം ചെലുത്തരുത്. അവരുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള കരിയര്‍ അവര്‍ കണ്ടെത്തട്ടെ. രക്ഷിതാവുക, ഏകാധിപതിയല്ല. നിങ്ങളുടെ സ്വപ്‌നങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കരുത്. എന്നാണ് ലച്ചു നല്‍കിയ മറുപടി.

Bigg Boss Malayalam

വിവാഹത്തില്‍ കന്യകാത്വത്തിന് പ്രധാന്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പ്രാധാന്യമില്ലെന്നാണ് ലച്ചുവിന്റെ മറുപടി. അത് തീര്‍ത്തും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. തങ്ങളുടെ കന്യകാത്വം എപ്പോള്‍ നഷ്ടപ്പെടുത്തണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടാകണം. അത് വിവാഹത്തിന് മുമ്പായാലും ശേഷം ആയാലും. അത് നിങ്ങളുടെ മാത്രം തീരുമാനമാണ്. അതില്‍ ശരിയും തെറ്റുമില്ല എന്നും ലച്ചു വ്യക്തമാക്കി.

ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് എന്താണ് പുതിയ തലമുറയോട് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. പ്രതിജ്ഞ എടുക്കും മുമ്പ് എല്ലാ അറിവും നേടിയെടുക്കണം. ശരിയായ സോഴ്‌സില്‍ നിന്നുമാകണം അറിവ് നേടുന്നത്. അത് മനസിലാക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ലൈംഗിക വിദ്യാഭ്യാസം എന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമായിരിക്കണം. ഒരു കുട്ടി പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ക്കു തന്നെ, എന്നാണ് ലച്ചുവിന്റെ മറുപടി.

എപ്പോഴും നിങ്ങളെ ജഡ്ജ് ചെയ്യുന്നവരെ എങ്ങനെയാണ് നേരിടുന്നത് എന്നാണ് മറ്റൊരാള്‍ അറിയാന്‍ ആഗ്രഹിച്ചത്. വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഞാന്‍ ആ അധികാരം നല്‍കിയിരിക്കുന്നത്. ഞാന്‍ വിശ്വസിക്കുന്നവരും മനസില്‍ നല്ലത് മാത്രമേയുള്ളൂവെന്ന് എനിക്ക് അറിയുന്നവരുമാണ് അവര്‍. മറ്റാരുടേയും അഭിപ്രായങ്ങളും ജഡ്ജുമെന്റുകളും ഞാന്‍ കാര്യമാക്കുന്നില്ല എന്ന മറുപടിയാണ് ലച്ചു ആ ചോദ്യത്തിന് നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X