കക്ഷത്തിലെ രോമം വടിച്ചില്ലേ? അശ്ലീല ചോദ്യത്തിന് ലച്ചുവിന്റെ മാസ് മറുപടി; ആളെ തുറന്നുകാട്ടി താരം

ബിഗ് ബോസ് മലയാളം സീസണ്‍ 5 നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോവുകയാണ്. താരങ്ങള്‍ തമ്മിലുള്ള വഴക്കും ബഹളവുമൊക്കെ ബിഗ് ബോസ് വീട്ടില്‍ സാധാരണമാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി അരങ്ങേറുന്ന സംഭവങ്ങള്‍ ഇതുവരെ കാണാത്തതാണ്. താരങ്ങള്‍ തമ്മിലുള്ള മത്സരം കയ്യാങ്കളിയിലേക്ക് കടന്നിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഗുസ്തിയായി മാറുകയായിരുന്നു ടാസ്‌ക്. ഈ ആഴ്ച മോഹന്‍ലാല്‍ എത്തുമ്പോള്‍ പലരും ചോദ്യം ചെയ്യലിന് വിധേയരാകുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ബിഗ് ബോസ് വീടിനോട് ഇതുവരെ പുറത്തായത് ഗോപിക, ഹനാന്‍, ലച്ചു ദേവു, മനീഷ, ഏയ്ഞ്ചലീന്‍ തുടങ്ങിയവരാണ്. ഇതില്‍ ഹനാനും ലച്ചുവും പുറത്തായത് എവിക്ഷനിലൂടെയായിരുന്നില്ല. ഇരുവരും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു. വീടിന് അകത്തു വച്ച് വലിയ അടിയുണ്ടാക്കിയ ഹനാനും ലച്ചുവും പുറത്ത് വച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കുന്നതും ഒരുമിക്കുന്നതും കണ്ടിരുന്നു.

Bigg Boss Malayalam

നടിയും മോഡലുമായ ലച്ചു ബിഗ് ബോസ് വീട്ടിലെ ജനപ്രീയയായിരുന്നു. അവസാന നാളുകളില്‍ പൊട്ടിത്തെറിക്കുന്ന ലച്ചുവിനെ കാണാന്‍ സാധിച്ചുവെങ്കിലും പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുണ്ടായിരുന്ന വ്യ്ക്തിയായിരുന്നു ലച്ചു. ചെറിയ പ്രായത്തില്‍ തന്നെ തനിക്കു നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്നു പറച്ചില്‍ താരങ്ങള്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ലച്ചുവിനോുള്ള ബഹുമാനം വര്‍ധിപ്പിച്ചിരുന്നു.

ഈ സീസണിലെ എന്റെ കഥ സെഗ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറുകയും വികാരഭരിതവുമായതുമായതായിരുന്നു ലച്ചുവിന്റെ കഥ. ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്നും പുറത്തായ ശേഷം ലച്ചു അഭിമുഖങ്ങളൊന്നും നല്‍കിയിട്ടില്ല. അധികം വൈകാതെ തന്നെ താന്‍ അഭിമുഖങ്ങള്‍ നല്‍കുമെന്ന് ലച്ചു നേരത്തെ അറിയിച്ചിരുന്നു. ്അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലച്ചു. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ല്ാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു കമന്റിന് ലച്ചു നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് കമന്റും തന്റെ മറുപടികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കക്ഷത്തിലെ രോമം വടിച്ചില്ലേ? എന്നായിരുന്നു ഒരാളുടെ കമന്റ്. ചിലപ്പോള്‍ ഷേവ് ചെയ്യും ചിലപ്പോള്‍ വെക്കും. രണ്ടിനും അതിന്റേതായ ഭംഗി ഉണ്ട്. ഇത് വെറും രോമം മാത്രമല്ലേ. തികച്ചും സ്വാഭാവികമായ ഒന്നാണെന്നായിരുന്നു അതിന് ലച്ചു നല്‍കിയ മറുപടി. ഞാന്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന് എവിടയാണ് രോമം വളര്‍ത്തേണ്ടത് എവിടെയാണ് വളര്‍ത്താന്‍ പാടില്ലാത്തത് എന്ന് പറഞ്ഞോ. അത് അടിസ്ഥാനപരമായ മനുഷ്യാവകാശമല്ലേ എന്നും ലച്ചു ചോദിക്കുന്നുണ്ട്.

Bigg Boss Malayalam

സിനിമകളിലൂടെയാണ് ലച്ചു ശ്രദ്ധ നേടുന്നത്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്തിട്ടുള്ള താരം കൂടിയാണ് ലച്ചു. എന്നാല്‍ ലച്ചുവിനെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. തന്റെ കുട്ടിക്കാലത്ത് വര്‍ഷങ്ങളോളം താന്‍ നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്ന് പറച്ചില്‍ ചര്‍ച്ചയായിരുന്നു. തന്നെ വീട്ടില്‍ കയറി തല്ലിയ സംഭവത്തെക്കുറിച്ചും താരം ഷോയില്‍ വച്ച് തുറന്ന് പറഞ്ഞിരുന്നു.

തുടക്കത്തില്‍ കാര്യമായ ബഹളത്തിനൊന്നും നിന്നിരുന്നില്ല ലച്ചു. എന്നാല്‍ പിന്നീട് ശക്തമായി തന്നെ ഗെയിമിലേക്ക് കടക്കുകയായിരുന്നു. ഈ സമയത്താണ് താരം ഷോയില്‍ നിന്നും പുറത്താകുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരം ഷോയില്‍ നിന്നും പുറത്താകുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി തവണ താരത്തെ മെഡിക്കല്‍ റൂമിലേക്ക് വിളിക്കുകയും പരിശോധനകള്‍ക്ക് വിധേയാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X