13-ാം വയസില്‍ പീഡിപ്പിക്കപ്പെട്ടു, ആറ് വര്‍ഷം ക്രൂരമായ പീഡനം; കെട്ടിയിട്ട് തല്ലി; ഉള്ളുലച്ച് ലച്ചുവിന്റെ കഥ
രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഏറെ നാളുകളായി മലയാളികള്‍ ബിഗ് ബോസിന്റെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുകയായിരുന്നു. കാത്തിരുപ്പുകളെ അവസാനിച്ച് സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യത്തെ ആഴ്ച തന്നെ ജനശ്രദ്ധ നേടിയിരുന്നു. രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയതോടെ സംഗതി കളറായിരിക്കുകയാണ്.
ഇതിനിടെ ഇപ്പോഴിതാ വികാരഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ബിഗ് ബോസ് വീട്. ലച്ചുവിന്റെ ജീവിത കഥ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് താരങ്ങള്‍. പൊതുവെ ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ലച്ചുവിന് ഇത്രത്തോളം ട്രൊമാറ്റിക് ആയൊരു ഭൂതകാലമുണ്ടെന്നത് താരങ്ങളേയും പ്രേക്ഷകരും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. ലച്ചുവിന്റെ കഥ കേട്ടതിനെ തുടര്‍ന്നാണ് വൈബര്‍ ഗുഡ് ദേവുവിന് പാനിക്ക് അറ്റാക്ക് ഉണ്ടാകുന്നതും.

സഹോദരനുമായി വളരെ അടുത്ത ബന്ധമായിരുന്നു ലച്ചുവിന്. എന്നാല്‍ ഒരു വാഹനാപകടത്തില്‍ ലച്ചുവിന് സഹോദരനെ നഷ്ടമായി. ഇതോടെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെ വരികയായിരുന്നു. തുടര്‍ന്ന് ലച്ചു ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ജീവിതം ലച്ചുവിനെ വീണ്ടും വേട്ടയാടിക്കൊണ്ടിരുന്നു. അന്ന് തനിക്ക് പതിമൂന്ന് വര്‍ഷം മാത്രമായിരുന്നുവെന്നും ലച്ചു പറയുന്നുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ വച്ച് തന്റെ ജീവിതത്തിലെ വലിയൊരു ദുരിതത്തിലൂടെയാണ് ലച്ചു കടന്നു പോയത്. അടുത്തൊരു ബന്ധുവില്‍ നിന്നും തന്റെ പതിമൂന്നാം വയസില്‍ തനിക്ക് ലൈംഗിക പീഡനമുണ്ടായെന്നാണ് ലച്ചു പറയുന്നത്. ആറ് വര്‍ഷത്തോളം തന്നെ അയാള്‍ പീഡിപ്പിച്ചുവെന്നും ലച്ചു പറയുന്നു. ഇതോടെ ജീവിതത്തില്‍ താനാകെ തളര്‍ന്നു പോയെന്നും താരം പറയുന്നു.
മാനസിക ബുദ്ധിമുട്ടുകളും ശാരീരിക ബുദ്ധിമുട്ടുകളും ലച്ചുവിനെ സാദരമായി തന്നെ ബാധച്ചിരുന്നു. വല്ലാത്തൊരു ട്രോമയിലൂടെയായിരുന്നു കടന്നു പോയത്. തുടര്‍ന്ന് താന്‍ നാട്ടിലേക്ക് തിരിച്ചു വന്നുവെന്നും ലച്ചു പറയുന്നു. ഈ സമയത്ത് ലച്ചു ഒരാളുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ കാമുകന്‍ മദ്യത്തിന് അടിമയായൊരു ആല്‍ക്കഹോളിക് ആയിരുന്നുവെന്നും അയാള്‍ തന്നെ ദേഹോപദ്രവം ചെയ്യുമായിരുന്നുവെന്നും ലച്ചു പറയുന്നുണ്ട്.
ഒരുനാള്‍ അയാള്‍ തന്നെ ബീച്ചിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് പോലും തന്നെ തല്ലിയെന്നും അത് കണ്ട് ആളുകള്‍ വന്നതോടെ അയാള്‍ താനുമായി ബ്രേക്കപ്പ് ആയെന്നും ലച്ചു പറയുന്നുണ്ട്. പിന്നീടങ്ങോട്ട് ജീവിതത്തില്‍ അതിജീവിക്കുകയായി ലച്ചുവിന്റെ ലക്ഷ്യം. പക്ഷെ പ്രശ്‌നങ്ങള്‍ അവിടെ അവസാനിച്ചില്ല. ഒരു ദിവസം രാത്രി രണ്ടു പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും തന്നെ ലാപ്പ് ടോപ്പ് വയറുപയോഗിച്ച് കെട്ടിയിട്ട് തല്ലിയെന്നുമാണ് ലച്ചു പറയുന്നത്.
താന്‍ വ്യഭിചാരം ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു അവര്‍ തല്ലിയത്. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിച്ചതാകട്ടെ ക്രിസ്തുമസിന് ഇട്ട ഫെയറി ടേലും. എന്നാല്‍ വര്‍ഷങ്ങളായി താന്‍ ആ കേസിന് പിന്നാലെയാണെന്നും പക്ഷെ ഇതുവരേയും അവരെ ശിക്ഷിപ്പിക്കാന്‍ കഴഞ്ഞിട്ടില്ല. അവരെക്കുറിച്ച് ഇവിടെ പറയണമെന്ന് കരുതിയിരുന്നതല്ല. പക്ഷെ ഇതിനൊരു നടപടിയുണ്ടാകണമെന്ന് കരുതിയാണ് താന്‍ ഇവിടെ പറയുന്നതെന്നും ലച്ചു പറയുന്നുണ്ട്.

ലച്ചുവിന്റെ കേസില്‍ താന്‍ ഇടപെടാമെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ശോഭയും പറയുന്നുണ്ട്. നേരത്തെ ലച്ചു തന്റെ കഥ ശോഭയോട് തുറന്ന് പറഞ്ഞിരുന്നു. അപ്പോഴും ലച്ചുവിന് ശോഭ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്തായാലും പിന്നീട് തന്റെ ജീവിതത്തിലേക്ക് കാമുകന്‍ ശിവാജി കടന്നുവെന്നും താന്‍ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ പോലും കാരണം കാമുകനാണെന്നും ലച്ചു പറയുന്നുണ്ട്.
ലച്ചുവിന്റെ കഥ കണ്ണീരോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ കേട്ടിരുന്നത്. എന്നാല്‍ ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴ്ത്താതെ ധീരയായിട്ടായിരുന്നു ലച്ചു സംസാരിച്ചത്. ഒരു പെണ്‍കുട്ടി എന്ത് ധരിക്കണം, എന്ത് ജോലി ചെയ്യണം എന്നതൊക്കെ അവള്‍ മാത്രം തീരുമാനിക്കേണ്ടതാണെന്നും അതില്‍ മറ്റൊരാള്‍ക്കും അഭിപ്രായം പറയാനാകില്ലെന്നും ലച്ചു പറയുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും താനൊരു ഫിനിക്‌സ് പക്ഷിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ലച്ചുവിന്റെ വാക്കുകള്‍.


Click it and Unblock the Notifications