സാഗർ സൂര്യ - സെറീന പ്രണയം ലവ് സ്ട്രാറ്റജി? അത് നടന്നാൽ സന്തോഷമേയുള്ളുവെന്ന് തുറന്ന് പറഞ്ഞ് ലെച്ചു!

മലയാളം ബിഗ് ബോസ് സീസൺ 5 സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ സീസണിന്റെ അത്ര നിലവാരം പുലർത്തുന്നില്ല എന്ന വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി കൊണ്ട് തന്നെയാണ് ഷോ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി ആദ്യം തന്നെ കടുത്ത ഫിസിക്കൽ ടാസ്കുകൾ നൽകി മത്സരാർത്ഥികളെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ബിഗ് ബോസ്.

കഴിഞ്ഞ വീക്കിലി ടാസ്‌ക് ഏകദേശം ഗുസ്തിയായി മാറുന്നതൊക്കെ പ്രേക്ഷകർ കണ്ടതാണ്. ഇത്തവണ 18 മത്സരാർത്ഥികളുമായാണ് ഷോ ആരംഭിച്ചത്. ഇതിൽ ആറ് മത്സരാർത്ഥികൾ ഇതിനകം ബിഗ് ബോസ് വീടിനോട് വിടപറഞ്ഞു കഴിഞ്ഞു. ഏയ്ഞ്ചലിൻ മരിയ, ഗോപിക ഗോപി, മനീഷ കെ എസ്, വൈബർ ഗുഡ് ദേവു എന്നിവരാണ് എവിക്ഷനിലൂടെ പുറത്തായ മത്സരാർത്ഥികൾ. എന്നാൽ രണ്ടു പേർ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷോ ക്വിറ്റ് ചെയ്യുകയായിരുന്നു. ഹനാനും ലെച്ചുവും ആയിരുന്നു അത്.

lachu

ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മറ്റു മത്സരാർത്ഥികളെല്ലാം അഭിമുഖങ്ങളിലൂടെ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നെങ്കിലും മുംബൈയിൽ ആയത് കൊണ്ട് ലെച്ചുവിന്റെ അഭിമുഖങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ, കൊച്ചിയിൽ എത്തിയ ലെച്ചു മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. അതിനിടെ സാഗർ സൂര്യ - സെറീന ലവ് ട്രാക്കിനെ കുറിച്ച് ലെച്ചു പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

അവരുടേത് ഒരു ലവ് സ്ട്രാറ്റജി ആണോ എന്നതായിരുന്നു ചോദ്യം. അവർ ഒന്നിച്ചാൽ സന്തോഷമെന്നായിരുന്നു ലെച്ചുവിന്റെ മറുപടി. പലരും പല സ്ട്രാറ്റജികളുമായാണ് വീടിനുള്ളിലേക്ക് വരുന്നതെന്നും താരം പറഞ്ഞു. അവിടെ അവരെയൊക്കെ ജെനുവിൻ ആയിട്ടാണ് തോന്നിയിട്ടുള്ളതെന്നും ലെച്ചു പറയുന്നുണ്ട്. വിശദമായി വായിക്കാം.

'അവർ തമ്മിൽ പ്രണയം കുഴപ്പമൊന്നുമില്ല. അത് വർക്ക് ഔട്ട് ആയാൽ അതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഗെയിമിന് വേണ്ടിയാണോ പ്രണയമെന്ന് എനിക്ക് അറിയില്ല. ഓരോരുത്തരുടെ മൈൻഡ് സെറ്റ് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. ചിലർ സ്ട്രാറ്റജിയുമായിട്ടാകും വന്നിരിക്കുക. ചിലർ സ്ട്രാറ്റജി ഇല്ലാതെയാകും വന്നിരിക്കുന്നത്. അതുകൊണ്ട് എനിക്ക് അതേപറ്റി അറിയില്ല. അതിനുള്ളിൽ എല്ലാവരും ജെനുവിൻ ആയിട്ടാണ് നിൽക്കുന്നത് ആരും ഫേക്ക് ആയിട്ട് നിൽക്കുന്നതിനായി തോന്നിയിട്ടില്ല,' ലെച്ചു വ്യക്തമാക്കി.

lachu sagar surya cerena

തന്റെ കാമുകൻ ശിവജിയെയും ലെച്ചു മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. പുള്ളി ഫോട്ടോഗ്രാഫറും ഡയറക്ടറുമൊക്കെയാണ്. ഇതാണ് എന്റെ പങ്കാളി എന്ന് പറഞ്ഞാണ് ആളെ ഇൻട്രൊഡ്യൂസ് ചെയ്തത്. കൂടുതൽ ഒന്നും പറയാൻ താരം നിന്നില്ല. പ്രേക്ഷകർ താനിക്ക് നൽകിയ പിന്തുണയ്ക്കും ലച്ചു നന്ദി പറഞ്ഞിരുന്നു. വലിയൊരു നന്ദി എന്നാണ് താരം പറഞ്ഞത്.

പുറത്തിറങ്ങിയ ശേഷമാണു ഇത്രയധികം പേർ എന്നെ സപ്പോർട്ട് ചെയ്തിരുന്നു എന്ന് ഞാൻ അറിയുന്നത്. അതൊക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇത്രയധികം സപ്പോർട്ട് ചെയ്തതിന് നന്ദി എന്നാണ് താരം പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഐശ്വര്യ എന്ന ലെച്ചു. സൗത്ത് ആഫ്രിക്കയിൽ ജനിച്ചു വളർന്ന താരം ഇപ്പോൾ മോഡലായും നടിയായും പ്രവർത്തിക്കുകയാണ്.

ബോൾഡ് ഫോട്ടോ ഷൂട്ട് ചിതങ്ങളിലൂടെയാണ് ലെച്ചു മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്. അതിനിടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ ശ്രദ്ധേയ വേഷത്തിൽ എത്തി ലെച്ചു തിളങ്ങിയിരുന്നു. ആ ഒരൊറ്റ സിനിമയിലെ ചെറിയ വേഷം കൊണ്ട് തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു താരത്തിന്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X