'അവിടെ ഒരിക്കലും ഡബിൾ ഫേസ് കാണിച്ചിട്ടില്ല, ഞാനായിട്ട് തന്നെയാണ് നിന്നത്; ഒരു റീ-എൻട്രി പ്രതീക്ഷിക്കുന്നു'

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ശ്രദ്ധനേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. നടിയും മോഡലുമായ ലെച്ചു നേരത്തെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയ ആണെങ്കിലും കൂടുതൽ ആളുകൾക്ക് സുപരിചിതയാകുന്നത് ബിഗ് ബോസിൽ എത്തിയതോടെയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മത്സരാർത്ഥിയായിരുന്നു ലെച്ചു. എന്നാൽ ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ഇടയ്ക്ക് വെച്ച് ഷോയിൽ നിന്ന് പുറത്തു വരേണ്ടി വരുകയായിരുന്നു താരത്തിന്.

മുംബൈയിൽ താമസിക്കുന്ന ലെച്ചു ഇപ്പോഴിതാ, തന്റെ ആരാധകരെയും മാധ്യമങ്ങളെയും സുഹൃത്തുക്കളെയും കാണാൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ലെച്ചു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്നൊരു റീ എൻട്രി പ്രതീക്ഷിക്കുന്നുണ്ടെന്നും എപ്പിസോഡുകൾ കണ്ടപ്പോൾ നന്നായി ചെയ്യണമെന്ന് തോന്നിയെന്നും ലെച്ചു പറഞ്ഞു. ബിഗ് ബോസ് വീട് ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.

lechu

ബിഗ് ബോസ് ഹൗസ് എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോൾ അടി പൊട്ടി തുടങ്ങുന്നത് കൊണ്ട് അങ്ങനെ ഒരു ആശ്വാസമുണ്ട്. ഹെൽത്ത് ഇഷ്യൂസ് ആയിട്ട് പുറത്തു വന്നത് കൊണ്ട് അവർ വിളിക്കുമോ എന്നറിയില്ല. അവർ വിളിച്ചാൽ നോക്കാമെന്ന് കരുതി ഇരിക്കുകയാണ്. റീ എൻട്രി കിട്ടുമെന്ന് ഞാൻ നല്ല പോലെ പ്രതീക്ഷിക്കുന്നുണ്ട്. എന്താകുമെന്ന് അറിയില്ലെന്ന് ലെച്ചു പറഞ്ഞു.

പുറത്തിറങ്ങി കണ്ടു കഴിഞ്ഞപ്പോൾ ഗെയിമുകളിൽ ഒക്കെ അൽപം കൂടി ബേറ്ററായി ചെയ്യണമെന്ന് തോന്നി. അവിടെ ചെന്ന് കഴിഞ്ഞ് ഒരു കംഫർട്ട് സോണിൽ എത്തി കഴിയുമ്പോഴാണ് എന്താണെന്ന് ഒക്കെ നമുക്ക് മനസിലാവുക. ഒരിക്കലും അവിടെ ഒരു ഡബിൾ ഫേസ് കാണിച്ചിട്ടില്ല. ഞാൻ ഞാനായിട്ട് തന്നെയാണ് നിന്നിട്ടുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ കുറച്ചു ദിവസം കൂടി എനിക്ക് സ്ട്രോങ്ങായിട്ട് നിൽക്കാൻ കഴിയുമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളതെന്നും താരം പറഞ്ഞു.

അഖിൽ മാരാർ പറയുന്ന എല്ലാ കാര്യങ്ങളിലും ഞാൻ ആളുടെ ഒപ്പം നിൽക്കാറില്ല. ചില കാര്യങ്ങൾ തെറ്റാണെന്ന് ഞാൻ ആളോട് പറയാറുണ്ട്. അത് അയാളുടെ സ്വഭാവ രീതിയാണ്. ഒരാളെ മാറ്റിയെടുക്കാൻ എന്റെ എനർജി വെസ്റ്റ് ചെയ്യാനൊന്നും എനിക്ക് സമയമില്ല. തന്റെ കഥ ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിൽ പറഞ്ഞത് എന്തുകൊണ്ടണെന്നും ലെച്ചു വ്യക്തമാക്കി. എന്റെ കഥകൾ പറഞ്ഞത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നായത് കൊണ്ടാണ്. അത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പറഞ്ഞതിൽ എനിക്ക് കുറ്റബോധമൊന്നും തോന്നിയിട്ടില്ല.

lachu

ലോകത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്ന് ആളുകൾ അറിഞ്ഞിരിക്കണം. അതിനെ കുറിച്ച് ആളുകളിൽ ഒരു അവബോധം ഉണ്ടാക്കാൻ കഴിയണം. അത് എന്റെ വോയ്‌സ് വെച്ച് ചെയ്യാൻ കഴിയുന്ന പോലെ ഞാൻ ചെയ്തു എന്നാണ് താരം പറഞ്ഞത്. ശ്രുതി, റിനോഷ്, ദേവു, ഷിജു ഒക്കെയാണ് ബിഗ് ബോസ് വീട്ടിൽ തനിക്ക് ഏറ്റവും ക്ലോസ് ആയിട്ടുള്ള വ്യക്തികളെന്നും ആ വീട്ടിലെ കംഫർട്ട് സോൺ ഇവരായിരുന്നു എന്നും ലെച്ചു പറഞ്ഞു.

ഗെയിമിൽ ഉഷാറായി വന്നാൽ ഈ സീസണിൽ തനിക്ക് പ്രതീക്ഷയുള്ള മത്സരാർത്ഥി റിനോഷ് ആണെന്ന് ലെച്ചു പറഞ്ഞു. മാരാർ, മിഥുൻ, ശോഭ ഇവരൊക്കെ ജയിക്കാൻ സാധ്യതയുള്ള മത്സരാർത്ഥികൾ ആണെന്നും, 50 ദിവസം കഴിഞ്ഞും മെന്റലിയും ഫിസിക്കലിയും പിടിച്ചു നിൽക്കാൻ കഴിയുന്നത് ആർക്കാണ് എന്നത് ആശ്രയിച്ചാകും വിജയിയെ പറയാൻ കഴിയൂ എന്നും താരം അഭിപ്രായപ്പെട്ടു. ദേവുവിന്റെയും മനീഷയുടെയും എവിക്ഷൻ തന്നെ ഞെട്ടിച്ചുവെന്നും ലെച്ചു മാധ്യമങ്ങളോട് പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X