പുറത്തായ കാരണം വെളിപ്പെടുത്തി ലച്ചുവിന്റെ വീഡിയോ; റിനോഷിനെക്കുറിച്ച് പറഞ്ഞത് കേട്ടോ?
ബിഗ് ബോസ് മലയാളം സീസണ്‍ 5 മറ്റൊരു ആഴ്ച കൂടി പിന്നിടുകയാണ്. ഇതിനോടകം തന്നെ പലരും ഷോയില്‍ നിന്നും പുറത്തായിട്ടുണ്ട്. രണ്ട പേര്‍ എവിക്ഷനിലൂടെ ബിഗ് ബോസ് വീടിന് പുറത്തേക്ക് വന്നപ്പോള്‍ ഒരാള്‍ മെഡിക്കല്‍ റൂമിലൂടെയാണ് പുറത്തേക്ക് വന്നത്. ഹനാന്‍ ആയിരുന്നു ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് നേരത്തെ ഷോയില്‍ നിന്നും പുറത്തായത്. ഇപ്പോഴിതാ മറ്റൊരാള്‍ കൂടി ആ പാത പിന്തുടരുകയാണ്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരാള്‍ ബിഗ് ബോസില്‍ നിന്നും പടിയിറങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുഖളുണ്ടായിരുന്നു. ലച്ചുവിന്റെ പേരായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതോടെ ഗെയിമിലും വീട്ടിലെ മറ്റ് ആക്ടിവിറ്റികളിലുമെല്ലാം ലച്ചുവിന്റെ സാന്നിധ്യം കുറവായിരുന്നു.

ലൈവിലോ എപ്പിസോഡിലോ ലച്ചു പുറത്താകുമോ എന്ന കാര്യത്തില്‍ ഇതുവരേയും സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നിരിക്കെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരില്‍ ആശങ്ക ജനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ ആശങ്കകള്‍ക്ക് വിരമമായിരിക്കുകയാണ്. താന്‍ പുറത്തായ വിവരം ലച്ചു തന്നെ അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെയാണ് ലച്ചു താന്‍ പുറത്തായതും അതിനുള്ള കാരണവും അറിയിച്ചിരിക്കുന്നത്.
''ബിഗ് ബോസില്‍ നിന്നും എനിക്ക് ഇറങ്ങേണ്ടി വന്നു. എന്താണെന്ന് വച്ചാല്‍ എന്റെ ഹെല്‍ത്ത് ആകെ മോശമായിപ്പോയി. മൂന്ന് വട്ടം പീരീഡ്‌സ് വന്നു, വജൈന സ്വല്ലിംഗ് വന്നു. ഒരു ആഴ്ച മൊത്തം ഛര്‍ദ്ദിയായിരുന്നു. ഡ്രിപ്പ് തന്നിട്ടും ഛര്‍ദ്ദിച്ചു കൊണ്ടിരുന്നു. അതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞാന്‍ ബിഗ്‌ബോസില്‍ നിന്നും വിട പറഞ്ഞു. നിങ്ങളെല്ലാവരും തന്ന പിന്തുണയ്ക്ക് നന്ദി. ട്രീറ്റ്‌മെന്റൊക്കെ എടുത്ത് ഞാന്‍ റെഡിയായിട്ട് വരുന്നതായിരിക്കും'' എന്നാണ് ലച്ചു പറയുന്നത്.
രസകരമായ വീഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തന്നെ പിന്തുണച്ചവര്‍ക്കായി മനോഹമായൊരു നൃത്ത വീഡിയോയാണ് ലച്ചു പങ്കുവച്ചിരിക്കുന്നത്. ഇന്നലെ നടന്ന കല്ല് ടാസ്‌കിനിടെ ഉണ്ടായ രസകരമായ നിമിഷവും താരം പങ്കുവച്ചിട്ടുണ്ട്. മെഡിക്കല്‍ റൂമില്‍ നിന്നും പുറത്ത് വരുന്ന ലച്ചുവിനോട് മനീഷ കരഞ്ഞു കൊണ്ട് തനിക്കാണ് ആ കല്ല് അവര്‍ തന്നത് എന്ന് പറഞ്ഞു കരയുകയാണ്. അത്ഭുതത്തോടെ ലച്ചു മനീഷയെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ചേച്ചി എന്താണ് പറയുന്നതെന്ന് തനിക്കൊരു ധാരണയുമില്ലായിരുന്നുവെന്നാണ് ലച്ചു പറയുന്നത്.

ഷോയില്‍ നിന്നുമുള്ള തന്റെ വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. ഒരു വീഡിയോയില്‍ ലച്ചു റിനോഷിന്റെ മടിയില്‍ തല വച്ചു കിടക്കുകയും റിനോഷ് തലോടുകയും ചെയ്യുന്നുണ്ട്. റിനോഷേട്ടന്‍ ഈസ് എ പ്യുയര്‍ സോള്‍ എ്ന്നാണ് ഈ വീഡിയോ പങ്കുവച്ച് ലച്ചു കുറിച്ചിരിക്കുന്നത്. ലച്ചുവിന്റെ പുറത്താകല്‍ ആരാധകര്‍ക്ക നിരാശയായിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ ആരാധകരെ നേടാന്‍ ലച്ചുവിന് സാധിച്ചിരുന്നു. തന്റെ ജീവിത കഥ ലച്ചു ഷോയില്‍ വച്ച് തുറന്ന് പറഞ്ഞിരുന്നു. അകത്തുള്ളവരേയും പുറത്തുള്ളവരേയും ഒരേപോലെ കണ്ണനനയിച്ചതായിരുന്നു ലച്ചുവിന്റെ കഥ.
അതേസമയം ലച്ചു തുടക്കത്തിലെ അലസത മറന്ന് കൂടുതല്‍ ശക്തമായി ഗെയിം കളിച്ചു വരികയായിരുന്നു. ആ സമയത്താണ് താരം പുറത്താകുന്നത്. ലച്ചു പുറത്തായതോടെ ഇനി ഈ ആഴ്ച ഒരു എവിക്ഷനുണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. പത്തു പേരായിരുന്നു ഈ ആഴ്ച ജനവിധി തേടാനുണ്ടായിരുന്നത്. ലച്ചുവും ഇതിലൊരാളായിരുന്നു.


Click it and Unblock the Notifications