മൂന്ന് മാസമായി ആര്‍ത്തവ രക്തം ഒഴുകുന്നു, എവിടെ നിന്റെ മനുഷ്യത്വം? നിനക്ക് നാണമില്ലേ ജുനൈസേ? കയര്‍ത്ത് ലച്ചു

ജയില്‍ നോമിനേഷന് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ നടന്നത് നാടകീയമായ രംഗങ്ങളായിരുന്നു. നാദിറയും ശോഭയും ജയിലിലേക്ക് അയക്കപ്പെട്ട നോമിനേഷന് പിന്നാലെ ലച്ചുവും ജുനൈസും തമ്മില്‍ നടന്ന വാക്ക് തര്‍ക്കം ശ്രദ്ധേയമായി മാറുകയാണ്. നോമിനേഷനില്‍ ജുനൈസ് ലച്ചുവിന്റെ പേര് പറഞ്ഞിരുന്നു. ഇതോടെ ജുനൈസിനെതിരെ രംഗത്തെത്തുകയായിരുന്നു ലച്ചു.

കഴിഞ്ഞ ചില ദിവസങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന വ്യക്തിയാണ് ലച്ചു. അതിനാല്‍ ലച്ചുവിന് വീക്കിലി ടാസ്‌ക്കിലും മറ്റു പൊതുവായ പ്രവര്‍ത്തനങ്ങളിലും വേണ്ടത്ര നിലവാരം പുലര്‍ത്താനായില്ലെന്നാണ് ജുനൈസ് കാരണമായി പറയുന്നത്. ഇതാണ് ലച്ചുവിനെ ചൊടിപ്പിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയില്ലേ എന്നാണ് ലച്ചു ജുനൈസിനോട് ചോദിക്കുന്നത്. ഈ അവസ്ഥയില്‍ താന്‍ ജയിലില്‍ പോയി കിടക്കണോ എന്നും ലച്ചു ജുനൈസിനോട് ചോദിക്കുന്നുണ്ട്.

Bigg Boss Malayalam

തന്റെ ഈ അവസ്ഥയില്‍ നിനക്കെന്നെ ജയിലില്‍ വിടണം അല്ലേ എന്ന് ലച്ചു ചോദിച്ചപ്പോള്‍ അല്ല എന്ന് ജുനൈസ് മറുപടി നല്‍കി. ഇതോടെ ലച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. 'പിന്നെ എന്ത് കോപ്പിനാ തന്റെ പേര് പറഞ്ഞത്? ഇത്രയും ആള്‍ക്കാര്‍ കാണിച്ച് കൂട്ടിയതൊന്നും നീ കണ്ടില്ലേ?' എന്ന് ലച്ചു ജുനൈസിനോട് ചോദിച്ചു. കിച്ചണ്‍ ക്യാപ്റ്റനായ മനീഷ ചേച്ചിയോട് പലവട്ടം താന്‍ സഹായിക്കണമോയെന്നു ചോദിച്ചിരുന്നു. അത് നീ കേട്ടിട്ടുണ്ടോ എന്നറിയില്ലെന്നും ചേച്ചി പറഞ്ഞിട്ടാണ് താന്‍ റെസ്റ്റ് എടുത്തതെന്നും ലച്ചു പറയുന്നുണ്ട്.

'നീ വലിയ മനുഷ്യത്വത്തെ പറ്റിയൊക്കെ സംസാരിക്കുന്ന ആളാണല്ലോ. നിന്നോട് പച്ചയ്ക്ക് ഞാന്‍ പറഞ്ഞതാണ് എനിക്ക് സ്വല്ലി?ഗ് ഉണ്ടെന്നും മൂന്ന് മാസമായിട്ട് പിരീഡ്‌സ് ബ്ലെഡ് ഫ്‌ളോ ചെയ്ത് കൊണ്ടിരിക്കയാണെന്നും. ഇത് കേട്ടിട്ടും എവിടെ പോയി നിന്റെ മനുഷ്യത്വം? നിനക്ക് നാണമില്ലേ ജുനൈസേ ഇത്തിരിയെങ്കിലും ഉളുപ്പുണ്ടോ?'' എന്നാണ് ലച്ചു തുറന്നടിക്കുന്നത്.

പരസ്പരം വാക്കുതര്‍ക്കം നടന്നെങ്കിലും ഒടുവില്‍ ഇരുവരും പ്രശ്‌നം സംസാരിച്ച് തീര്‍ക്കുകയായിരുന്നു. തന്റെ തെറ്റിന് ജുനൈസ് ലെച്ചുവിനോട് മാപ്പ് പറയുകയും ചെയ്തു. ജയില്‍ നോമിനേഷനില്‍ ഒരിക്കലും നിന്റെ പേര് പറയരുതായിരുന്നു. പേര് പറഞ്ഞതിന് ശേഷമാണ് താന്‍ അസുഖത്തെക്കുറിച്ച് ഓര്‍ത്തതെന്നാണ് ജുനൈസ് പറഞ്ഞത്.

അതേസമയം ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ലച്ചു ബിഗ് ബോസില്‍ നിന്നും പുറത്തായെന്നാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലച്ചുവിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. താരത്തെ പലവട്ടം മെഡിക്കല്‍ റൂമിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. ഇത് തന്നെയാണ് താരത്തിന്റെ പുറത്താകലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Bigg Boss Malayalam

ഹനാനെ പോലെ തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് ലച്ചുവിനേയും വിധേയയാക്കിയെന്നും ഇതോടെ താരം ഷോയില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ താരത്തിന്റെ പേര് വോട്ടിംഗ് ലിസ്റ്റില്‍ നിന്നും വെട്ടിയതും സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.

അഭിനേത്രിയും മോഡലുമായ ലച്ചു ബിഗ് ബോസ് വീട്ടിലെ ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു. തന്റെ ബോള്‍ഡ് ലുക്കും നിഷ്‌കളങ്കതയുമൊക്കെ ലച്ചുവിനെ തുടക്കത്തിലേ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ലച്ചുവിന്റെ ജീവിത കഥയും വലിയ ചര്‍ച്ചയായിരുന്നു. കുട്ടിക്കാലം മുതല്‍ക്കു തനിക്ക് നേരിടേണ്ടി വന്ന ചൂഷണങ്ങളെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്ന് പറച്ചില്‍ അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X