വീട്ടില്‍ കയറി വന്ന് എന്നെ തല്ലി, ഇപ്പോഴും മറക്കാനായിട്ടില്ല; ശോഭയോട് പൊട്ടിക്കരഞ്ഞ് ലച്ചു ഗ്രാം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ശക്തമായി തന്നെയാണ് തുടങ്ങിയിരിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസത്തിനകം തന്നെ അടികളും ഗെയിം തന്ത്രങ്ങളുമൊക്കെ ബിഗ് ബോസ് വീടു കണ്ടു. എന്നാല്‍ ചിലരൊക്കെ ഇപ്പോഴും കളത്തിലേക്ക് ഇറങ്ങിയിട്ടില്ല. ബിഗ് ബോസ് വീട്ടിലെ ചെറുപ്പക്കാരിയാണ് ലച്ചു ഗ്രാം. സോഷ്യല്‍ മീഡിയയില്‍ തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിലൂടെ തരംഗം തീര്‍ത്താണ് ലച്ചു ബിഗ് ബോസിലെത്തുന്നത്.

ബിഗ് ബോസില്‍ ഇതുവരെ വഴക്കൊന്നും ഉണ്ടാക്കിയില്ലെങ്കിലും തന്റെ പൂളിലെ കുളിയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ ലച്ചുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് ലച്ചു ഗ്രാം. തന്നെ ഒരാള്‍ വീട്ടില്‍ കയറി തല്ലിയതിനെക്കുറിച്ചാണ് ലച്ചു സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

തന്റ ബോള്‍ഡ് ലുക്കിന്റെ പേരില്‍ നേരിടുന്ന സദാചാര ആക്രമണങ്ങളെക്കുറിച്ചാണ് ലച്ചു തുറന്ന് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണങ്ങള്‍ മാത്രമല്ല നേരിട്ടുള്ള ആക്രമണവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ലച്ചു പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഒരാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ തല്ലിയിരുന്നുവെന്നാണ് ലച്ചു വെളിപ്പെടുത്തിയത്. ശോഭ വിശ്വനാഥിനോടായിരുന്നു ലച്ചു മനസ് തുറന്നത്.

മൂന്ന് കൊല്ലമായിട്ടും ആ സംഭവത്തില്‍ നിന്നും താന്‍ മുക്തയായിട്ടില്ലെന്നാണ് ലച്ചു പറയുകയാണ്. അയാള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ലച്ചു പറയുന്നു. അയാള്‍ ഇപ്പോഴും പുറത്ത് ഇറങ്ങി നടക്കുന്നുവെന്നത് തനിക്ക് വേദനിപ്പിക്കുന്ന കാര്യമാണെന്നും ലച്ചു പറഞ്ഞു. വികാരഭരിതയായ ലച്ചുവിനെ ശോഭ വിശ്വനാഥ് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തനിക്കും പല മോശം അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. അന്ന് താന്‍ അതിലൂടെ കടന്നു പോകുമ്പോള്‍ പലതും പറഞ്ഞപ്പോള്‍ ഇപ്പോള്‍ താന്‍ ഒരു നിലയില്‍ എത്തിയപ്പോള്‍ കണ്ടാല്‍ ഓടി വരികയും കെട്ടിപ്പിടിക്കുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്യുമെന്നാണ് ശോഭ പറയുന്നത്. അവര്‍ തിരിഞ്ഞിട്ട് പലതും പറയുമെന്നും ശോഭ ചൂണ്ടിക്കാണിക്കുന്നു. അവരെ ഗൗനിക്കേണ്ടതില്ല. 80 ശതമാനം ആളുകള്‍ പിന്നില്‍ നിന്നും കുത്തും, ബാക്കിയുള്ള 20 ശതമാനം ആളുകള്‍ ഇതൊന്നും ഗൗനിക്കുക പോലുമില്ല. അതിനാല്‍ അതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് ശോഭ പറയുന്നത്.

എന്ന് കരുതി വെറുതെ വിടേണ്ടതില്ലെന്നും ശോഭ പറയുന്നു. അയാള്‍ പുറത്തു കൂടി നടക്കുന്നത് ഞാന്‍ വിജയിച്ചു, അവള്‍ക്കിട്ട് ഒരെണ്ണം കൊടുത്തു എന്ന ചിന്തയോടെയായിരിക്കുമെന്നും അതാണ് തന്നെ അലട്ടുന്നതെന്നുമാണ് ലച്ചു പറയുന്നത്. അവര്‍ക്ക് തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രശ്‌നം തോന്നിയിരുന്നുവെങ്കില്‍ നിയമപരമായി നേരിടണമായിരുന്നു. പാഠം പഠിപ്പിക്കാനായി വീട്ടില്‍ കയറി വന്ന് തല്ലുകയല്ല വേണ്ടതെന്നും താരം പറയുന്നുണ്ട്.

Bigg Boss Malayalam

തന്റെ സ്വന്തം വീട്ടില്‍ അതിക്രമിച്ച് കയറിയിട്ടാണ് അയാള്‍ അടിച്ചതെന്നും താന്‍ എസ്‌ഐയെ കുറേ തവണ വിളിച്ചുവെന്നും ലച്ചു പറയുന്നുണ്ട്. അതില്‍ താനൊരു തീരുമാനം ഉണ്ടാക്കി തരാം എന്ന് ശോഭ ലച്ചുവിന് വാക്ക് കൊടുക്കുന്നുണ്ട്. കുറഞ്ഞത് പോകേണ്ട വഴിയില്‍ തങ്ങള്‍ക്ക് പോകാമെന്നാണ് ശോഭ പറയുന്നത്. മൂന്ന് വര്‍ഷമായി ഒന്നും നടക്കുന്നില്ല എന്നാണ് കേസിനെക്കുറിച്ച് ലച്ചു പറയുന്നത്.

ഇന്ന് ആളുകള്‍ക്ക് നമ്മളെ അറിയാം. നമ്മള്‍ക്ക് ഒരു പവറുണ്ട്. ഇവിടെ നിന്നും പുറത്ത് പോകുമ്പോള്‍ ആളുകള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കും. ആ കരുത്ത് ഉപയോഗിക്കണമെന്നും ലച്ചുവിനോടായി ശോഭ പറയുന്നുണ്ട്. നമുക്ക് വേണ്ടി മാത്രമല്ല ഒരുപാട് സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇതെന്നും ശോഭ പറഞ്ഞു. താന്‍ തന്റെ കാര്യം സംസാരിക്കാന്‍ തീരുമാനിക്കുന്നതിന് പിന്നിലും ഒരുപാട് സ്ത്രീകള്‍ ഇതേ പ്രശ്‌നം നേരിടുന്നുണ്ട് എന്നതാണെന്നും ശോഭ പറഞ്ഞു.

ഒരാളെയെങ്കിലും മാറ്റാന്‍ സാധിച്ചാല്‍ നന്നാകുമെന്നും നമുക്ക് അത് ചെയ്യാന്‍ സാധിക്കുമെന്നും ശോഭ പറഞ്ഞു. പിന്നാലെ ശോഭ ലച്ചുവിനെ കെട്ടിപ്പിടിക്കുകയാണ്. വികാരഭരിതയായിട്ടായിരുന്നു ലച്ചു പുറത്തേക്ക് വന്നത്. നേരെ സ്‌മോക്കിംഗ് ഏരിയയിലേക്ക് ലച്ചു പോയത് കരഞ്ഞു കൊണ്ടായിരുന്നു. റോഷ് ലച്ചുവിന്റെ പിന്നാലെ ചെന്ന് കരയേണ്ടതില്ലെന്ന് പറയുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X