വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒമര്‍ ലുലു ബിഗ് ബോസില്‍; ലച്ചു പുറത്തേക്കും!

ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്ന ശേഷമാണ് ബിഗ് ബോസിന്റെ പുതിയ സീസണ്‍ ആരംഭിച്ചത്. എന്നാല്‍ മൂന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഈ സീസണിന് സാധിച്ചുവോ എന്നത് സംശയമാണ്. താരങ്ങള്‍ ഇമേജ് നോക്കിയാണ് കളിക്കുന്നതെന്നും കാര്യമായ കണ്ടന്റുകളൊന്നും ലഭിക്കുന്നില്ലെന്നുമായിരുന്നു വിമര്‍ശനം.

ഇതിനിടെയാണ് ബിഗ് ബോസ് വീട്ടിലേക്ക് പുതിയ ആളെത്തി. ഹനാന്‍ ആയിരുന്നു ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ്. ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട്ടില്‍ ഓളം സൃഷ്ടിക്കാന്‍ ഹനാന് സാധിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച പോലും തികയും മുമ്പ് ഹനാന്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഹനാന്‍ പുറത്തായത്.

Bigg Boss Malayalam

ഇതിനിടെ ഈ സീസണിലെ ആദ്യത്തെ എവിക്ഷനും നടന്നു. ഏയ്ഞ്ചലീന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും പടിയിറങ്ങിയത്. തുടക്കത്തില്‍ വീടിന് അകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ഏയ്ഞ്ചലീന്‍ ആരാധകരെ സ്വന്തമാക്കിയിരുന്നു. തന്റെ നിഷ്‌കളങ്കതയാണ് ഏയ്ഞ്ചലീനെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. അത്യാവശ്യത്തിന് കണ്ടന്റുണ്ടാക്കുകയും ചെയ്യുമായിരുന്നു ഏയ്ഞ്ചലീന്‍. അങ്ങനെയുള്ള താരം പുറത്തായതോടെ ആരാധകര്‍ നിരാശകരാവുകയായിരുന്നു.

പൊതുവെ ഉറങ്ങി കിടക്കുന്ന ബിഗ് ബോസ് വീടിനെ ഉണര്‍ത്താന്‍ ശക്തമായൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തന്നെ വേണമെന്ന നിലയിലാണ് കാര്യങ്ങള്‍. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ആ കാത്തിരിപ്പ് നാളത്തോടെ അവസാനിക്കുമെന്നാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് നാളെ ഒരാള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുമെന്നാണ്. ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരിക്കും ഇത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവിധായകന്‍ ഒമര്‍ ലുലു ആണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്.

Bigg Boss Malayalam

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയത്തിലൂടെയാണ് ഏയ്ഞ്ചലീന്‍ താരമാകുന്നതെന്നതും ശ്രദ്ധേയമാണ്. ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണുകളിലെല്ലാം തന്നെ ഒമര്‍ ലുലു സിനിമകളിലെ അഭിനേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. ഒടുവില്‍ ഒമര്‍ ലുലു തന്നെ ബിഗ് ബോസിലേക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തന്നെ പല പ്രെഡിക്ഷന്‍ ലിസ്റ്റുകളിലും ഒമര്‍ ലുലുവിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ താരം ബിഗ് ബോസിലേക്ക് എത്തിയിരുന്നില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് ബിഗ് ബോസ് ഒമര്‍ ലുലുവിനായി കരുതി വച്ചിരിക്കുന്നത്.

ഈ ആഴ്ച മിഡ് വീക്ക് എവിക്ഷനുണ്ടാകുമെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. ഈ എപ്പിസോഡിന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൂടെയാണ് ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരാള്‍ ഇന്ന് ബിഗ് ബോസ് വീടിനോട് യാത്ര പറയുകയും ചെയ്യുന്നുണ്ട്. പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത് ലച്ചു ഗ്രാം ആയിരിക്കും ബിഗ് ബോസ് വീടിനോട് ഈ ആഴ്ച യാത്ര പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X