മിഥുന് ഇമോഷൻസ് ഉള്ളത് അതിനോട് മാത്രമാണ്; ലവ് സ്ട്രാറ്റജി കളിച്ചെന്ന ആരോപണത്തിനും ലെച്ചുവിന്റെ മറുപടി!
ബിഗ് ബോസ് മലയാളം സീസൺ 5ൽ എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ മത്സരാർഥികളിൽ ഒരാളാണ് ലെച്ചു എന്നറിയപ്പെടുന്ന ഐശ്വര്യ സുരേഷ്. നടിയും മോഡലുമായ ലെച്ചു സോഷ്യൽ മീഡിയയിലൂടെ മുൻപ് തന്നെ പരിചിതയാണെങ്കിലും കൂടുതൽ പേരും അറിയുന്നത് താരം ബിഗ് ബോസിൽ എത്തിയതോടെയാണ്. നേരത്തെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ വളരെ ചെറിയ വേഷത്തിൽ എത്തി ശ്രദ്ധ പിടിച്ചു പറ്റാനും ലെച്ചുവിന് സാധിച്ചിട്ടുണ്ട്.
ബിഗ് ബോസിൽ എത്തിയ ലെച്ചു ആദ്യ ദിവസം തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. ലെച്ചുവിന്റെ ക്യൂട്ട്നസ് ആണ് എല്ലാവരെയും ആകർഷിച്ചത്. ഡാൻസിലൂടെയും പെരുമാറ്റം കൊണ്ടൊക്കെയും ഇഷ്ടം നേടിയെടുക്കാൻ ലെച്ചുവിന് കഴിഞ്ഞു. എന്നാൽ അധികം നാൾ ബിഗ് ബോസ് വീട്ടിൽ തുടരാൻ ലെച്ചുവിന് സാധിച്ചില്ല. ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് നാലാമത്തെ ആഴ്ച താരത്തിന് ഹൗസിൽ നിന്ന് പടിയിറങ്ങേണ്ടി വരുകയായിരുന്നു.

ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയെങ്കിലും മുംബൈയിൽ സ്ഥിരതാമസമാക്കിയ ലെച്ചു നാട്ടിൽ എത്തിയിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങൾ മാറിയ ശേഷം കഴിഞ്ഞ ആഴ്ചയാണ് താരം കൊച്ചിയിൽ എത്തിയതും മാധ്യമങ്ങളെ കണ്ടതും. അതിനിടെ കഴിഞ്ഞ ദിവസം ലെച്ചുവിന്റെ ഒരു മ്യൂസിക് വീഡിയോയും പുറത്തിറങ്ങിയിരുന്നു. ലെച്ചുവും നടൻ അക്ഷയ് രാധാകൃഷ്‌ണനും ഒന്നിച്ച മ്യൂസിക് വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
അതിനിടെ ലെച്ചു നൽകിയ ഒരു അഭിമുഖവും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് വീട്ടിലെ ലെച്ചുവിന്റെ ആദ്യ ദിനങ്ങളിൽ സോഷ്യൽ മീഡിയയിലൊക്കെ ചർച്ച ആയതായിരുന്നു മിഥുനുമായുള്ള സൗഹൃദം. ലെച്ചു ലവ് സ്ട്രാറ്റജി ഇടാൻ ശ്രമിക്കുന്നു എന്ന താരത്തിലൊക്കെ ചില ചർച്ചകൾ ആ സമയത്ത് ഉണ്ടായിരുന്നു. ഇപ്പോഴിതാ, അതേ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലെച്ചു. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ താൻ ചെയ്ത കാര്യങ്ങൾ എപ്പോഴെങ്കിലും വളച്ചൊടിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലെച്ചു.
മിഥുന്റെ അടുത്ത് ഞാനൊരു ലവ് സ്ട്രാറ്റജി ഇറക്കുന്നു എന്ന രീതിയിലൊരു സംസാരം വന്നിട്ടുണ്ടായിരുന്നു. സംഭവം ഒന്നുമില്ല, ഞാൻ പുള്ളിക്ക് ഒരു ഹെഡ് മസാജ് ചെയ്ത് കൊടുത്തതാണ്. അത് പുള്ളി എല്ലാരോടും ചോദിക്കുന്ന ഒരു കാര്യമാണ്. പുള്ളിയോട് എനിക്കൊരു സഹോദരനെന്ന ഫീൽ മാത്രമാണ് ഉള്ളത്. കാരണം പുള്ളി ഒരു സ്പോർട്സ്മാൻ ആണ്. പുള്ളി എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്, പുള്ളിയുടെ ഇമോഷൻസ് എല്ലാം രാജ്യത്തിന് വേണ്ടിയാണ്, അതിന് പുറത്ത് മറ്റൊന്നുമില്ലെന്ന്. ലെച്ചു പറഞ്ഞു.
പുള്ളിയൊരു വുഷു ചാമ്പ്യനാണ്. ഇന്ത്യയെ റെപ്രെസെന്റ് ചെയ്താണ് ആൾ വുഷു ചെയ്യുന്നത്. അപ്പോൾ ആ ഒരു ഫീലിംഗ് മാത്രമുള്ള വ്യക്തിയാണെന്ന് എനിക്ക് അറിയാം. അതിനെയാണ് ആളുകൾ വളച്ചൊടിച്ച് അങ്ങനെ ആക്കിയത്, ലെച്ചു പറഞ്ഞു. വസ്ത്രധാരണത്തിൽ മലയാളികൾക്കുള്ള മനോഭാവത്തെ കുറിച്ചും ലെച്ചു സംസാരിക്കുന്നുണ്ട്.

ബ്രായുടെ സ്ട്രാപ്പ് പുറത്തു കാണുന്നത് ഒന്നും വലിയ കാര്യമല്ല. അതൊക്കെ എല്ലാവരും ഉപയോഗിക്കുന്ന കാര്യങ്ങളാണ്. ക്ളീവേജ് എന്നൊക്കെ പറയുന്നത് ശരീരത്തിന്റെ ഒരു ഭാഗം തന്നെയാണ്. അത് കണ്ടത് കൊണ്ട് സ്ലട് ആണെന്നൊക്കെ പറയാൻ ആർക്കും അധികാരമില്ല. ബോളിവുഡിലും ഹോളിവുഡിലുമൊക്കെ അവിടത്തെ നടിമാർ ബിക്കിനി ഇട്ടാലും ആരും ഒന്നും പറയില്ല. കാരണം അവർ അതിനോട് യൂസ്‌ഡ് ആണ്.
മലയാളത്തിലേക്ക് വന്നാൽ, ഓരോ ആചാരം, സംസ്‌കാരം എന്നൊക്കെ പറഞ്ഞ് അംഗീകരിക്കാം ബുദ്ധിമുട്ടാണ്. പണ്ടത്തെ കാലത്ത് ആളുകൾ ചട്ടേം മുണ്ടും ഒക്കെ ഉടുത്ത് നടന്നിരുന്നതാണ്. അതിനെ കുറിച്ചൊന്നും അവർ ആലോചിക്കുന്നില്ല. ആളുകൾ ചിന്തിക്കുന്ന പോലെ ഒരു വലിയ കാര്യമേ അല്ല അത് എന്നാണ് ലെച്ചു പറഞ്ഞ് നിർത്തിയത്.


Click it and Unblock the Notifications