'ദീപിക പദുകോൺ ബിക്കിനിയിട്ട് നടന്നാൽ ആളുകൾ വലിയ കാര്യമായി പറയും, എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ?': ലെച്ചു
ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. മുൻപ് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിൽ വളരെ ചെറിയ വേഷത്തിൽ എത്തി പ്രേക്ഷകരുടെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ആളായിരുന്നു താരം. സോഷ്യൽ മീഡിയയിലൂടെയും ലെച്ചു സുപരിചിത ആയിരുന്നു. താരത്തിന്റെ ബോൾഡ് ചിത്രങ്ങളൊക്കെ വലിയ രീതിയിൽ വൈറലായി മാറിയിട്ടുണ്ട്. എന്നാൽ താരത്തെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത് ബിഗ് ബോസിൽ എത്തിയതോടെ ആയിരുന്നു.
ഇത്തവണത്തെ ബിഗ് ബോസിലെ ക്യൂട്ട് മുഖമായാണ് ലെച്ചു ആദ്യമേ വിലയിരുത്തപ്പെട്ടത്. രണ്ടാഴ്ച കൊണ്ട് തന്നെ ഒരുപാട് പേരെ തന്റെ ആരാധകരാക്കാൻ ലെച്ചുവിന് സാധിച്ചിരുന്നു. ലെച്ചുവിന്റെ ജീവിതകഥയൊക്കെ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. എന്നാൽ നാലാഴ്ചകൾ കഴിഞ്ഞപ്പോഴേക്കും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലെച്ചു ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് പോവുകയായിരുന്നു. ബിഗ് ബോസ് വീട്ടിലായിരിക്കെ ലെച്ചുവിന്റെ വസ്ത്രധാരണമൊക്കെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ടായി.

കൂടാതെ വിഷ്‌ണു മിഥുൻ എന്നിവർക്ക് ഒപ്പം പൂളിൽ കളിക്കുന്ന ലെച്ചുവിന്റെ വീഡിയോയും വലിയ രീതിയിലാണ് ചർച്ചയായി മാറിയത്. ഇപ്പോഴിതാ, അതിനോട് പ്രതികരിക്കുകയാണ് ലെച്ചു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വിശദമായി വായിക്കാം.
'പ്രേക്ഷകർ ഞാൻ എങ്ങനെയാണോ അത് കണ്ട് സ്വീകരിച്ചാൽ മതിയെന്ന ചിന്ത ആയിരുന്നു എനിക്ക്. എന്റെ ഡ്രസിങ് എങ്ങനെയാണെന്ന് വെച്ചാൽ, ഇന്നെനിക്ക് സെക്‌സി ആയിട്ട് ഡ്രസ് ചെയ്യാൻ തോന്നിയാൽ അങ്ങനെ ചെയ്യും. ഇന്ത്യൻ സ്റ്റൈലിൽ ഡ്രസ് ചെയ്യാൻ തോന്നിയാൽ അങ്ങനെ. ഞാൻ ഈശ്വര വിശ്വാസി ഒന്നുമല്ല. എങ്കിലും അങ്ങനെ ഡ്രസ് ചെയ്യുമ്പോൾ ഞാൻ കുറി തോടും. അതാണ് നിങ്ങൾ വീടിനകത്ത് ചില എപ്പിസോഡുകളിൽ കണ്ടത്,'
'അതൊക്കെ ഞാൻ ലിപ്സ്റ്റിക് കൊണ്ടൊക്കെ ചെയ്തതാണ്. അല്ലാതെ അവിടെ അതൊന്നും കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. എനിക്ക് എന്താണ് ഭംഗി തോന്നുന്നത്, അതനുസരിച്ചാണ് ഞാൻ ഡ്രസ് ചെയ്തിരിക്കുന്നത്. എനിക്ക് അങ്ങനെ ഭംഗി തോന്നിയില്ലെങ്കിൽ ഷോട്ട്സോ കാര്യങ്ങളോ, എന്താണ് എനിക്ക് കൂടുതൽ കംഫർട്ടബിളായി തോന്നുന്നത് അത് ഇടും,' ലെച്ചു പറഞ്ഞു.
'ഞാൻ ആ വീട്ടിൽ മാക്സിമം എൻജോയ് ചെയ്തിട്ടുണ്ട്. പൂളിൽ ഞാൻ മൂന്നാല് വട്ടം ഇറങ്ങിയിട്ടുണ്ട്. പൂൾ വൈറലായി. പക്ഷെ ഞാൻ അതിനെ വലിയ കാര്യമായിട്ട് ഒന്നും കാണുന്നില്ല. ദീപിക പദുകോൺ ബിക്കിനി ഇട്ട് നടന്നാൽ അതിൽ ആളുകൾക്ക് ഒന്നും പറയാനില്ല. അതൊക്കെ വലിയ കാര്യമായിട്ട് പറയും. പുള്ളിക്കാരിക്ക് എന്ത് വേണേലും, അപ്പോൾ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ? അത് എന്റെ ചോയ്‌സല്ലേ,'

'പൂളിൽ സെറ്റ് സാരിയും, സ്യൂട്ടും കോട്ടുമൊന്നും ഇട്ട് ചാടാൻ കഴിയില്ലല്ലോ. ഞാൻ പ്രേക്ഷകർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ജീവിക്കുന്നില്ല. എന്റെ മൈൻഡിൽ എന്താണോ, എനിക്ക് പൂളിൽ ചാടണം എന്നാണെങ്കിൽ ഞാൻ ചാടും. അത് ഇത്രയും ആളുകൾ കാണണമെങ്കിൽ കണ്ടോട്ടെ, അതിനിപ്പോൾ എന്താണ്,' ലെച്ചു ചോദിക്കുന്നു.
ചേട്ടനാണ് തന്റെ ഡ്രസിങ് സ്റ്റൈലിനെ ഒക്കെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുള്ള വ്യക്തിയെന്നും താരം പറഞ്ഞു. പുള്ളി വളർന്നേക്കുന്നത് സൗത്ത് ആഫ്രിക്കയിൽ ഒക്കെ ആയിട്ടാണ്. പുള്ളി ഒരുപാട് സിനിമകൾ ഒക്കെ കാണുന്ന ആളാണ്, നല്ല വിവരം ഉണ്ടായിരുന്നു. ആളുകളൊക്കെ എന്തെങ്കിലും പറഞ്ഞാൽ തന്റെ എന്റെ സൈഡിൽ നിന്നിരുന്നത് ചേട്ടൻ ആയിരുന്നു.
എന്നെ എല്ലാത്തിനും സപ്പോർട്ട് ചെയ്തിരുന്നു. എന്റെ പരെന്റ്സ് മീറ്റിങ്ങിനൊക്കെ വന്നിരുന്നതും ചേട്ടനാണ്. അത്രയും എന്നെ സപ്പോർട്ട് ചെയ്തിരുന്ന വ്യക്തിയാണ്. അതാണ് ഞാൻ ഇപ്പോൾ മിസ് ചെയ്യുന്നത്. എന്നാൽ ആ പിന്തുണ ഇപ്പോൾ കാമുകൻ ശിവാജി നൽകുന്നുണ്ടെന്നും ലെച്ചു പറഞ്ഞു.
അഭിമുഖം കാണാം..


Click it and Unblock the Notifications