റേപ്പ് ജോക്ക് അത്ര നല്ല ജോക്കല്ല! ഇവരെ ഒഴിവാക്കണം; ഉത്തരവാദിത്തം ഏഷ്യാനെറ്റിനും മോഹന്‍ലാലിനും

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഇപ്പോഴിതാ അഞ്ചാം സീസണിലെത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം. രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസിന്റെ അഞ്ചാം സീസണ്‍. ഇതിനോടകം തന്നെ ചര്‍ച്ചകളില്‍ ഇടം നേടിയിട്ടുണ്ട് ബിഗ് ബോസ്. അതേസമയം ചില വിവാദങ്ങള്‍ക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5 തിരികൊളുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ വച്ച് മനീഷയും വൈബര്‍ ഗുഡ് ദേവുവും തമ്മില്‍ നടന്ന സംസാരത്തിനിടെ നടത്തിയൊരു റേപ്പ് ജോക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സഹമത്സരാര്‍ത്ഥിയെക്കുറിച്ച് സംസാരിക്കവെയാണ് മനീഷയുടെ ഭാഗത്തു നിന്നും വിവാദ പരാമര്‍ശമുണ്ടാകുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്.

Bigg Boss Malayalam

ഈ പശ്ചാത്തലത്തില്‍ അനുപമ മോഹന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. റേപ്പ് ജോക്ക് അത്ര നല്ല ജോക്കല്ലെന്നാണ് അനുപമ പറയുന്നത്. ഇവരെ വിസിബിലിറ്റി കിട്ടുന്ന ഇടങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം ഏഷ്യാനെറ്റിനും മോഹന്‍ലാലിനുമുണ്ടെന്നും അനുപമ കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

റേപ്പ് ജോക്ക് അത്ര നല്ല ജോക്കല്ല.
മനീഷ: ഇന്ന് എന്തായാലും ഞാന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ. നിങ്ങള്‍ എല്ലാരും നോക്കിക്കോളണം ട്ടോ
ശ്രീദേവി: സൗണ്ട് ഉണ്ടാക്കരുത്
മനീഷ: സൗണ്ട് ഒക്കെ ഉണ്ടാവും
ശ്രീദേവി: ഞങ്ങള്‍ക്കും ഉണ്ട് വികാര വിചാരങ്ങള്‍
ബിഗ്ബോസിലെ മത്സരാര്‍ത്ഥികളായ മനീഷയും ശ്രീദേവിയും തമ്മിലുണ്ടായ സംഭാഷണമാണിത്. ഈ കോണ്‍വര്‍സേഷനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അന്ന് മൈ സ്റ്റോറി റൗണ്ടില്‍ ലച്ചു പറഞ്ഞ കാര്യങ്ങളെ കുറിച്ച് കൂടെ പറയേണ്ടതുണ്ട്.

താന്‍ നേരിട്ട ഗാങ്ങ് റേപ്പിനെ കുറിച്ചും അതിനുശേഷം അനുഭവിക്കുന്ന മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസിനെ കുറിച്ചും തുറന്ന് പറഞ്ഞപ്പോള്‍ സ്വന്തം മകളുടെ സേഫ്റ്റി ഓര്‍ത്ത് കരഞ്ഞ ആളാണ് ശ്രീദേവി. അത് കണ്ട മനീഷയും നിര്‍ത്താതെ കരയുകയായിരുന്നു. അന്ന് രാത്രിയാണ് മനീഷ റിനോഷിനെ റേപ്പ് ചെയ്യുമെന്ന തമാശ രൂപേണയുള്ള ഭീഷണി മുഴക്കുന്നത്. നിങ്ങള്‍ ഒരാളെ റേപ്പ് ചെയ്യുമെന്ന് പറയുന്നത് തമാശയാണെന്ന് കരുതുന്നുണ്ടോ? അത് കണ്ടാല്‍ വികരമുണ്ടാകുമെന്ന് പറയുന്നത് തമാശയാണോ?

Bigg Boss Malayalam

എന്നാല്‍ അത് ഒരു ഒരുതരത്തിലുമുള്ള തമാശയല്ല. മറിച്ച് റേപ്പ് ഭീഷണി മുഴക്കുന്ന മനുഷ്യരില്‍ മനീഷയും ശ്രീദേവിയും പെടും. റേപ്പ് അതിജീവിച്ച മനുഷ്യരെ കളിയാക്കുകയല്ലാതെ എന്താണ് ഇവര്‍ ചെയ്യുന്നത്. റേപ്പിനെ കുറിച്ച് തമാശ പറയാന്‍ നിങ്ങള്‍ക്ക് തോന്നുണ്ടെങ്കില്‍ ഒരു റേപിസ്റ്റ് ആവാനും റേപ്പിസ്റ്റിനെ സപ്പോര്‍ട്ട് ചെയ്യാനുമുള്ള നിങ്ങളുടെ ചിന്തയിലേക്കുള്ള ദൂരം ചെറുതല്ല.

പിന്നെ ശ്രീദേവിക്ക് ഉണ്ടെന്ന് പറയുന്ന വികാര വിചാരങ്ങള്‍. ഒരു റേപ്പ് കാണുമ്പോള്‍ നിങ്ങള്‍ക്ക് വികാരമുണ്ടാവുന്നുണ്ടെങ്കില്‍ നിങ്ങളുടെ ക്രിമിനല്‍ സ്വഭാവമാണ് അവിടെ പ്രകടമാവുന്നത്. റേപ്പ് ഒരു സ്ത്രീക്കും പുരുഷനും ട്രാന്‍സ്ജെണ്ടറിനും സുഖം കിട്ടുന്ന പരിപാടിയല്ല. ഇവരെ വിസിബിലിറ്റി കിട്ടുന്ന ഇടങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം ഏഷ്യാനെറ്റിനും മോഹന്‍ലാലിനുമുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X