'സെറീനയെ മരുമകളെ എന്ന് വിളിച്ചത് സാഗറിനെ ഉദ്ദേശിച്ചല്ല, എന്റെ മകനെ കാണിച്ചപ്പോൾ!'; മനീഷ പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ 5 അമ്പതാം എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഷോയുമായി ബന്ധപ്പെട്ട ചർച്ചകളൊക്കെ സജീവമായി നടക്കുന്നുണ്ട്. മിക്ക മത്സരാർത്ഥികൾക്കും ഇതിനകം തന്നെ ഒരുപാട് ആരാധകരെ ലഭിച്ചു കഴിഞ്ഞു. വീടിനുള്ളിലെ വഴക്കുകളും ഇണക്കങ്ങളും സൗഹൃദങ്ങളുമെല്ലാം പ്രേക്ഷകർ നിരന്തരം ചർച്ച ചെയ്‌തുകൊണ്ട്‌ ഇരിക്കുകയാണ്. അക്കൂട്ടത്തിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒന്നാണ് സാഗറും സെറീനയും തമ്മിലുള്ള അടുപ്പം.

ഇവർക്കിടയിലേക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാദിറയും വന്നിട്ടുണ്ടെങ്കിലും സാഗറിന്റെയും സെറീനയുടെയും അടുപ്പത്തെ പ്രേക്ഷകർ സാഗറീന എന്ന പേരൊക്കെയിട്ട് ആഘോഷിക്കുകയാണ്. ഇരുവരും പ്രണയമാണെന്ന് പറഞ്ഞിട്ടില്ലെങ്കിൽ ഇവരുടെ പെരുമാറ്റത്തിൽ നിന്നൊക്കെ പ്രണയമാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസങ്ങളിൽ പോലും സൗഹൃദത്തിന് അപ്പുറമുള്ള ഒരു സ്പെഷ്യൽ ഇഷ്ടം തനിക്ക് സെറീനയോട് ഉണ്ടെന്ന് സാഗറും അതുപോലെ തന്നെ സെറീനയും പറഞ്ഞിരുന്നു.

sagar cerena

താൻ ബ്രദറിനെ പോലെ അല്ല സാഗറിനെ കാണുന്നതെന്നും റെനീഷ വ്യക്തമാക്കിയിരുന്നു. ആദ്യ ദിവസങ്ങളിൽ ഇവർ തമിലുള്ള സൗഹൃദത്തിന് സാക്ഷിയായ ആളായിരുന്നു മനീഷ കെ എസ്. ബിഗ് ബോസ് വീടിനകത്ത് സാഗർ അമ്മയെന്നാണ് മനീഷയെ വിളിച്ചിരുന്നത്. നേരത്തെ തട്ടീം മുട്ടീം പരമ്പരയിൽ ഇവർ അമ്മയും മകനുമായി അഭിനയിച്ചിരുന്നു. അന്ന് മുതലുള്ള വിളിയാണിതെന്നാണ് ഇരുവരും പറഞ്ഞത്.

അഞ്ചാമത്തെ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായ മനീഷ ഏറ്റവും കൂടുതൽ കേട്ട ചോദ്യവും സാഗർ സെറീന സൗഹൃദത്തെ കുറിച്ചായിരുന്നു. ബിഗ് ബോസിൽ നിന്ന് എത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ സാ​ഗർ-സെറീന പ്രണയത്തിൽ മനീഷ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു.

സാഗറും സെറീനയും തമ്മിൽ പ്രണയിച്ചാൽ എന്താ കുഴപ്പം?. അവർ ചെറുപ്പക്കാരല്ലേ. അവർ രണ്ടുപേരും സുന്ദരനും സുന്ദരിയുമല്ലേ?. അവർ പ്രണയിക്കുന്നെങ്കിൽ പ്രണയിക്കട്ടെ... അവർക്ക് തമ്മിൽ തമ്മിൽ ഇഷ്ടമാണെങ്കിൽ തീർച്ചയായും സപ്പോർട്ട് ചെയ്യും. നമ്മൾ എതിർക്കേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു മനീഷ പറഞ്ഞത്.

പിന്നീട് മനീഷ സെറീനയെ മരുമകളെ എന്ന് വിളിച്ചിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ താൻ മരുമകളെ എന്ന് വിളിച്ചത് സാഗറിനെ ഉദ്ദേശിച്ചല്ലെന്ന് പറഞ്ഞിരിക്കുകയാണ് മനീഷ ഇപ്പോൾ. കേരളീയം ന്യൂസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് മനീഷ ഇക്കാര്യം പറഞ്ഞത്. സെറീന അവസാനം മനീഷയുമായി കൂടുതൽ അടുത്തത് സാഗറുമായുള്ള അടുപ്പം കൊണ്ടണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

'ഞാൻ ഇടയ്ക്ക് മരുമകളെ എന്ന് വിളിച്ചിരുന്നു. അത് സത്യത്തിൽ സാഗറിനെ ഉദ്ദേശിച്ചല്ല വിളിച്ചത്. നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലല്ല ജനങ്ങൾ എടുക്കുന്നത് എന്നെനിക്ക് മനസിലായി. എന്റെ സ്വന്തം മകനെ ഒരിക്കൽ കാണിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. മകൻ ആശംസകൾ അറിയിക്കുന്നതായിട്ട്. അപ്പോൾ സെറീനയും റിനോഷും തമാശയ്ക്ക് മോൻ എന്താണ് പഠിക്കുന്നത് എന്ന് കളിയാക്കി ചോദിച്ചിരുന്നു. അന്നേരം അവന് താൽപര്യം ഉണ്ടെങ്കിൽ നമുക്ക് നോക്കാന്നെ എന്ന് പറഞ്ഞതാണ്,'

cerena maneesha

'നീ മരുമകളായി വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. കാരണം നീയൊരു സെലിബ്രിറ്റി അല്ലേ. എന്നൊക്കെ പറഞ്ഞ് തമാശിച്ചതാണ്. അല്ലാതെ സാഗറുമായി ബന്ധപ്പെടുത്തിയിട്ട് അല്ല ഞാൻ സെറീനയെ മരുമകളെ എന്ന് വിളിച്ചത്. അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല,' എന്ന് മനീഷ പറഞ്ഞു.

സാഗറിന്റെ അച്ഛനായിട്ട് വല്ലതും ഇറങ്ങിയ ശേഷം സംസാരിച്ചോ എന്ന് ചോദിച്ചപ്പോൾ അനിയനുമായി സംസാരിച്ചിരുന്നു എന്നാണ് മനീഷ പറഞ്ഞത്. അവിടെ ഒന്ന് പോകണം എന്നുണ്ട്. സാഗറിന്റെ അമ്മ മരിച്ചപ്പോഴൊന്നും പോകാൻ സാധിച്ചിരുന്നില്ല. അച്ഛനെ ഒക്കെ ഒരു വിവാഹത്തിന് പോയപ്പോൾ കണ്ട് സംസാരിച്ചിട്ടൊക്കെ ഉണ്ടെന്നുമാണ് മനീഷ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X