'രണ്ടുപേർ മാറിയിരുന്ന് സംസാരിച്ചെന്ന് കരുതി എന്തിനാണ് സദാചാരഗുണ്ട ചമയുന്നത്; ഇഷ്ടമാണെങ്കിൽ സപ്പോർട്ട് ചെയ്യും'

ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായ മത്സരാർഥിയാണ് മനീഷ കെ എസ്. ആദ്യ ആഴ്ച മുതൽ വീട്ടിൽ സജീവമായി നിന്നിരുന്ന ആളായിരുന്നു മനീഷ. വഴക്കിലും ബഹളങ്ങളിലും ഒപ്പം വീട്ടിലെ മറ്റു കാര്യങ്ങളിലും ടാസ്കുകളിലുമൊക്കെ മനീഷയുടെ പങ്കാളിത്തം വലിയ രീതിയിൽ തന്നെ ഉണ്ടായിരുന്നു. സഹമത്സരാർത്ഥികൾക്കിടയിൽ ഒരു അമ്മയുടെ സ്ഥാനമായിരുന്നു താരത്തിന്. അതുകൊണ്ട് തന്നെ വലിയ ഞെട്ടലാണ് അവർക്കെല്ലാം ഉണ്ടായത്.

ബിഗ് ബോസ് വീട്ടിൽ മനീഷയെ ആദ്യമായി അമ്മ എന്ന് വിളിച്ചത് സാഗർ സൂര്യ ആണ്. തട്ടീം മുട്ടീം പരമ്പരയിൽ അമ്മയും മകനുമായി അഭിനയിച്ചിരുന്ന നാൾ മുതൽ വിളിച്ചിരുന്നത് സാഗർ ബിഗ് ബോസ് വീടിനുള്ളിലും തുടരുകയായിരുന്നു. ബിഗ് ബോസ് വീട്ടിൽ സാഗർ സെറീനയുമായി ലവ് ട്രാക്ക് കളിക്കുന്നു അവർ പ്രണയത്തിലാണ് എന്നൊക്കെയുള്ള ചർച്ചകൾ പുറത്തു നടക്കുന്ന ഘട്ടത്തിലാണ് മനീഷ പുറത്തായിരിക്കുന്നത്. ഇപ്പോഴിതാ, ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മനീഷ.

maneesha

സാഗറിനോട് ഇതേക്കുറിച്ച് വീടിനുള്ളിൽ വെച്ച് സംസാരിച്ചിരുന്നു എന്നും അവർക്ക് അങ്ങനെയൊരു ഇഷ്ടമുണ്ടെങ്കിൽ താൻ സപ്പോർട്ട് ചെയ്യുമെന്നുമാണ് മനീഷ പറയുന്നത്. 'സാഗറിനോട് ഞാൻ ഒരിക്കൽ ഇക്കാര്യം ചോദിച്ചതാണ്. അപ്പോൾ 'അയ്യോ ഇല്ല അമ്മ' എന്നാണ് അവൻ പറഞ്ഞത്. പക്ഷെ ഇപ്പോൾ പലതും കാണുമ്പോൾ അങ്ങനെയൊരു റൂട്ടിലേക്ക് പോകുന്നുണ്ടോ എന്ന് സംശയമുണ്ട്. എന്നാൽ നമ്മുക്ക് അതിപ്പോൾ ഉറപ്പിക്കാനൊന്നും കഴിയില്ല. രണ്ടുപേർ മാറിയിരുന്ന് സംസാരിച്ചെന്ന് കരുതി നമ്മൾ എന്തിനാണ് സദാചാരഗുണ്ട ചമയുന്നത്,' മനീഷ പറഞ്ഞു.

'കുറച്ചു കൂടെ സമയം കൊടുക്കാം. ചിലപ്പോൾ ഇത് അവരുടെ ഗെയിം സ്ട്രാറ്റജി ആണെങ്കിൽ നമ്മൾ പറഞ്ഞതൊക്കെ വെറുതെയാവും. പ്രണയം, ഇഷ്ടം, ജീവിതം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ താൽപര്യങ്ങളാണ്. നീ ആ കുട്ടിയെ കല്യാണം കഴിക്കെന്ന് എന്റെ മകനോടോ മകളോടോ ഞാൻ പറയില്ല. അവർക്ക് ഇഷ്ടപ്പെട്ട ആളെ അവർ കണ്ടെത്തുക എന്നതാണ്. അവരെ എനിക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നത് പിന്നത്തെ വിഷയമാണ്,'

'ഇവിടെ സാഗർ സെറീനയെ ഇഷ്ടപ്പെട്ടാലും, സെറീന സാഗറിനെ ഇഷ്ടപ്പെട്ടാലും അവിടെ നമ്മുക്ക് ഇഷ്ടപ്പെടാതെ ഇരിക്കേണ്ട കാര്യമൊന്നുമില്ല. അവർക്ക് ഇനി അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യുക എന്നതേ ചെയ്യാനുള്ളൂ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും സപ്പോർട്ട് ചെയ്യും. ഒരു ഊണ് കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്,' മനീഷ പറഞ്ഞു.

ബിഗ് ബോസ് വീട്ടിൽ എത്തിയപ്പോൾ സാഗറുമായുള്ള അറ്റാച്ച്മെന്റ് കൂടുകയാണ് ചെയ്തതെന്ന് മനീഷ പറഞ്ഞു. നേരത്തെ ഷൂട്ടിന് വേണ്ടി പതിനഞ്ച് ദിവസം ഒരുമിച്ച് ഉണ്ടാകും എന്നല്ലാതെ ബാക്കി സമയങ്ങളിൽ പല സ്ഥലത്തുമാണ്. ഇത് 37 ദിവസം ഒരു വീട്ടിൽ ഒന്നിച്ച് ആയപ്പോൾ ഞങ്ങളുടെ ബന്ധത്തിൽ കൂടുതൽ ഊഷമളത വന്നു. ആ ബന്ധം കൂടുതൽ ഡീപായെന്നും മനീഷ കൂട്ടിച്ചേർത്തു.

maneesha

അതേസമയം, അമ്മക്കളി കളിക്കുന്നു എന്ന കമന്റുകളോട് പൂർണ വിയോജിപ്പാണെന്നും താരം പറഞ്ഞു. 'അത് ഞാൻ ഒരു നോമിനേഷൻ ഘട്ടത്തിൽ ഞാൻ അത് അവിടെ പറഞ്ഞിരുന്നു. അമ്മ വിളി ഞാൻ ചോദിച്ചത് അല്ലെന്ന്. കഴിഞ്ഞ നാല് വർഷമായി തട്ടീം മുട്ടീം എന്ന പരമ്പരയിൽ എന്റെ മകനായി അഭിനയിച്ചു കൊണ്ടിരുന്ന സാഗർ എന്നെ അമ്മയെന്ന് വിളിച്ചപ്പോൾ ആ പ്രായത്തിലുള്ള മറ്റു കുട്ടികളും അമ്മ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചതാണ്,'

'അപ്പോൾ വേണ്ടെന്ന് പറയാൻ മാത്രം ഹൃദയം ചുരുങ്ങിയ ആളല്ല ഞാൻ. അങ്ങനെ വിളിച്ചത് കൊണ്ട് ഞാൻ കിളവി ആയി പോകുമെന്ന് കരുതുന്നില്ല. എന്റെ മക്കളുടെ സുഹൃത്തുക്കൾ എന്നെ ചേച്ചി എന്നാണ് വിളിക്കുന്നത്. അവർക്ക് അമ്മയായി എന്നെ തോന്നിയിട്ടില്ല. ഞാൻ ആ പ്രായത്തിലുള്ളവരുമായും സിങ്ക് ആയി നിൽക്കുന്ന ആളാണ്. അതുകൊണ്ട് അവർ വിളിച്ചാൽ എനിക്ക് പ്രശ്നമില്ല,' മനീഷ വ്യക്തമാക്കി.

മനീഷയുടെ അഭിമുഖം കാണാം

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X