മരുമോളേ എന്ന് ഞാന്‍ വിളിച്ചിരുന്നു, ആ ബന്ധമങ്ങ് നടത്തി കൊടുത്താലോ എന്ന് തോന്നി; മനീഷ പറയുന്നു

തീര്‍ത്തും അപ്രതീക്ഷിതമായൊരു എവിക്ഷനാണ് ബിഗ് ബോസ് വീട്ടില്‍ നടന്നിരിക്കുന്നത്. രണ്ടു പേരാണ് ഒരേ സമയം ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. കരുത്തരായിരുന്ന മനീഷയും ദേവുവാണ് ഷോയില്‍ നിന്നും പുറത്തായത്. ദേവുവിന്റെ പുറത്താകലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സൂചനകള്‍ വന്നിരുന്നു. എന്നാല്‍ മനീഷയുടെ പുറത്താകല്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

ബിഗ് ബോസ് വീട്ടിലെ നിറ സാന്നിധ്യമായിരുന്നു മനീഷ. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സാഗറുമായുള്ള മനീഷയുടെ അടുപ്പം ശ്രദ്ധേയമായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ അമ്മയും മകനുമായവര്‍ ജീവിതത്തിലും അതേ അര്‍ത്ഥത്തിലാണ് പരസ്പരം സ്‌നേഹിക്കുന്നതും ചേര്‍ത്തുപിടിക്കുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ പോലും കയര്‍ത്ത് സംസാരിക്കുകയുണ്ടായി.

Bigg Boss Malayalam

ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം സാഗറിനെക്കുറിച്ചും സാഗറും സെറീനയുമായുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് മനീഷ.

സാഗര്‍ അവന്റെ അമ്മ എന്ന സങ്കല്‍പ്പത്തില്‍ നിന്നും വ്യതിചലിച്ചതായി തോന്നുന്നില്ല. പക്ഷെ ഗെയിമിന്റെ ഭാഗമായി അമ്മയുടെ അടുത്തും ചൂടായാലേ ഇവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റുള്ളൂ എന്നൊരു തോന്നല്‍ അവനുണ്ടായിട്ടുണ്ടാകും. പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്, അമ്മയും മോനും കളിച്ച് നമ്മള്‍ ഇവിടെ ന്യൂട്രല്‍ ഗെയിം കളിക്കുന്നുവെന്ന് പലരും പറയുന്നുണ്ട് നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ എന്ന്. പക്ഷെ വളരെ അവിചാരിതമായിട്ടാണ് ഞങ്ങള്‍ തമ്മില്‍ അവിടെ വച്ച് വഴക്കുണ്ടാകുന്നതെന്നാണ് മനീഷ പറയുന്നത്.

എന്തോ ഒരു സംശയത്തിന്റെ പുറത്ത് സംഭവിച്ചതാണ്. സാഗര്‍ ആണല്ലോ, വേറെ ആരോടും പോലല്ലോ അവനോട് പറയാമല്ലോ എന്ന് കരുതിയാണ് ഞാന്‍ അവനോട് മാറി നില്‍ക്കെന്ന് പറഞ്ഞത്. പക്ഷെ അത് അവന് ഫീല്‍ ആയി. അതിന്റെ പേരിലാണ് അന്ന് അടിയുണ്ടായത്. എനിക്ക് വിഷമം വരുന്ന രീതിയിലും അവന് കുറ്റബോധം വരുന്ന തരത്തിലുമൊക്കെയായി മാറിയെന്നും താരം പറയുന്നു. പക്ഷെ അത് തിരിച്ചറിഞ്ഞ് സാഗര്‍ തന്നോട് ഒരുപാട് തവണ സോറി പറഞ്ഞെന്നും മനീഷ പറയുന്നുണ്ട്.

അമ്മ എന്നതിന്റെ പൂര്‍ണമായ അര്‍ത്ഥം ഉള്‍ക്കൊണ്ടു തന്നെയാണ് സാഗര്‍ ഇതുവരെ എന്നെ അങ്ങനെ വിളിച്ചിട്ടുള്ളു. വളരെ സനേഹത്തോടേയും ബഹുമാനത്തോടെയുമാണ് സാഗര്‍ തന്നോട് സംസാരിക്കുന്നതെന്നും മനീഷ പറഞ്ഞു. അതേസമയം ഗെയിമിന്റെ ഭാഗമായി ചില സ്ട്രാറ്റജീസ് ഇങ്ങനെ വഴി തിരിഞ്ഞു പോകുന്നുവോ എന്നൊരു സംശയം ഇല്ലാതില്ല എന്നും മനീഷ പറയുന്നുണ്ട്.

Bigg Boss Malayalam

സെറീനയെ മരുമകളേ എന്ന് വിളിച്ചിരുന്നു. അവര്‍ തമ്മിലുള്ള സൗഹൃദം കണ്ടപ്പോള്‍ ഇതങ്ങ് ഉറപ്പിച്ചാലെന്താ എന്ന് ചിന്തിച്ചെന്നും മനീഷ പറയുന്നു. താന്‍ അവന്റെ സ്വന്തം അമ്മയല്ല, അതിനാല്‍ തനിക്ക് തീരുമാനം എടുക്കാനാകില്ല. എന്നാല്‍ അമ്മ സങ്കല്‍പ്പത്തിലുള്ള ഒരാളെന്ന നിലയില്‍ തനിക്ക് അങ്ങനൊരു ആഗ്രഹമുണ്ടായിരുന്നുവെന്നും താനത് സാഗറിനോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ടെന്നും മനീഷ പറയുന്നു. പക്ഷെ ഓരോരുത്തരുടെ മനസില്‍ എന്താണ് ഉള്ളതെന്ന് അറിയില്ലെന്നും മനീഷ പറയുന്നു.

ഇതൊരു ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായി ലവ് കൊണ്ടു വരണമോ എന്ന് തീരുമാനിക്കുന്നത് ഒരോരുത്തരുടേയും തീരുമാനമാണെന്നും മനീഷ പറയുന്നു. അതേസമയം അവിടെ എന്തൊക്കെയോ പൊട്ടിത്തെറികളുടെ മിന്നായം തനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു. അത് സത്യമാണോ എന്ന് തനിക്കും അറിയില്ല. താന്‍ അവരോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ അയ്യോ അമ്മ അങ്ങനൊന്നും അല്ല എന്നാണ് പറഞ്ഞത്. അങ്ങനെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ നമുക്കൊരു പൊടിപൂരം നടത്താം. കാത്തിരുന്നു കാണാം എന്നാണ് മനീഷ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X