അമ്മയും മകനുമായി കളിച്ചതല്ല, സാഗർ എനിക്ക് മകൻ തന്നെ; നീ പറഞ്ഞത് എന്നെ ബാധിക്കുന്നതാണ്; ശോഭയോട് മനീഷ!

ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം വലിയ വഴക്കിലേക്ക് എത്തിച്ച സംഭവം ആയിരുന്നു കുപ്പിപ്പാൽ വിഷയം. മനീഷയ്ക്കും ശോഭയ്ക്കും ഇടയിൽ തുടങ്ങിയ ഒരു സംസാരം സാഗറിലേക്കും ശോഭയിലേക്കും നീങ്ങുകയായിരുന്നു. ശോഭ വിശ്വനാഥും അഖിൽ മാരാരും ഒന്നിച്ചുള്ള വീക്കിലി ടാസ്ക് പെർഫോമൻസിൽ മനീഷ ബസർ അടിച്ചതിന് പിന്നാലെയുണ്ടായ സംസാരങ്ങളാണ് പിന്നീട് വലിയ വഴക്കിലേക്ക് വഴിമാറിയത്.

ടാസ്കിന് ശേഷം മനീഷയുമായി തർക്കത്തിലായ ശോഭ അതിനിടയിൽ തമാശയ്ക്കായി തന്നെ കളിയാക്കി കൊണ്ട് വന്ന സാഗറിനോട് നിന്റെ അമ്മയുടെ അടുത്ത് പോയി കുപ്പിപാലുമായി ഇരിക്കെന്ന് പറയുകയായിരുന്നു. ഇതിനെ ആദ്യം തമാശയായി കണ്ട് സാഗർ വിട്ടെങ്കിലും പിന്നീട് ശോഭ വീണ്ടും ആ പരാമർശം നടത്തിയപ്പോൾ സാഗറും പൊട്ടിത്തെറിക്കുകയായിരുന്നു. ഇടയിൽ ദേവുവും മനീഷയും നടത്തിയ പ്രതികരണങ്ങളും സാഹചര്യത്തെ ചൂട് പിടിപ്പിച്ചു.

sagar sobha

സാ​ഗറിന്റെ സ്വന്തം അമ്മയെ ആണ് ശോഭ പറഞ്ഞതെന്ന തരത്തിലായി ചർച്ചകൾ. എന്നാൽ താൻ തമാശയ്ക്കാണ് അത് പറഞ്ഞതെന്നും സാ​ഗറിന്റെ മരിച്ചു പോയ അമ്മയെ താൻ ഒരിക്കലും പറയില്ലെന്നും ശോഭ വ്യക്തമാക്കി. എന്നാൽ നീ പറഞ്ഞത് ശരിയാണോ എന്ന് ചോദിച്ച് ശ്രീദേവി വീണ്ടും വിഷയത്തെ പൊക്കി കൊണ്ട് വരുകയായിരുന്നു.

പിന്നീട് സാഗറുമായി വിഷയം സംസാരിച്ചു പരിഹരിക്കുന്ന സമയത്തും ദേവുവാണ് താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചതെന്നും ശോഭ പറഞ്ഞിരുന്നു. താൻ മനസ് കൊണ്ട് പോലും ചിന്തിക്കാത്ത കാര്യമാണ് ദേവു പറഞ്ഞത്.

എരിയുന്ന തീയിൽ എണ്ണ ഒഴിച്ചതാണ് ദേവു. അവളത് മനഃപൂർവ്വം ചെയ്തതാണ് എന്നൊക്കെ ആയിരുന്നു ശോഭ പറഞ്ഞത്. ഇക്കാര്യത്തിൽ ദേവു സംസാരിക്കാൻ വന്നപ്പോഴും ശോഭ നീയാണ് പ്രശ്നം മോശമാക്കിയത് എന്ന് പറഞ്ഞിരുന്നു. തുടർന്ന് ഇന്നലത്തെ മോണിങ് ആക്ടിവിറ്റിക്ക് ശേഷം എല്ലാവർക്കും മുന്നിൽ ശോഭയും, ദേവുവും, മനീഷയും, സാഗറും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശോഭ പറഞ്ഞത് തന്നെ ബാധിക്കുന്നത് ആണെന്നും സാഗർ തനിക്ക് മകനാണെന്നുമാണ് മനീഷ പറഞ്ഞത്. ആ വാക്കുകൾ ശ്രദ്ധനേടുകയാണ്.

'നമ്മൾ തമ്മിൽ ഗെയിമിന്റെ ഭാഗമായി ഇന്നലെ സംസാരമുണ്ടായിരുന്നു. അതിൽ പേഴ്സണലി ഒന്നുമില്ല. ഇവിടെയുള്ള ആരോടും എനിക്ക് ഇഷ്ട കൂടുതലും ഇല്ല ഇഷ്ട കുറവുമില്ല. എനിക്ക് എല്ലാവരും ഒരു പോലെയാണ്. ഒരുപടി കൂടുതൽ സാഗറിനോട് ഉണ്ട്. കാരണം ഞാനും അവനും കഴിഞ്ഞ നാല് വർഷം അമ്മയും മകനുമായി കളിച്ചതല്ല, അമ്മയും മകനുമായിട്ട് തന്നെയാണ് ഞാൻ ജീവിക്കുന്നത്. അവന് എങ്ങനെ ആണെന്ന് അറിയില്ല,'

sagar sobha maneesha

'ഇവിടെ വന്ന് അമ്മയും മകനും കളിച്ചു എന്നൊരു സംസാരവും ശോഭയുടെ ഭാഗത്ത് നിന്നുണ്ടായി. നിങ്ങൾ തമ്മിലുള്ള തമാശയുടെ ഭാഗമായിട്ട് നീ പോയി അമ്മയോട് കുപ്പിപ്പാൽ ചോദിക്കേടാ എന്ന് ഒരിക്കലും പറയാൻ പാടില്ല. സാഗർ കളിയാക്കാൻ വന്നിട്ടുണ്ടെങ്കിൽ ശോഭയ്ക്ക് സാഗറിനെ ആയിട്ട് പറയാം.

അത് എനിക്ക് പ്രശ്‌നമല്ല. പോയി അമ്മയുടെ അടുത്തെന്ന് കുപ്പിപാല് വാങ്ങിച്ച് കുടിക്കെടാ എന്ന് പറയുമ്പോൾ അത് എന്നെ ബാധിക്കും. അത് ഇല്ലെന്ന് ആര് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. കാരണം ഇവിടെ അമ്മയായിട്ട് നടക്കുന്നത് മനീഷ എന്ന ഞാനാണ്,'

'വേറെ ആരുമല്ല. അപ്പോൾ അങ്ങനെ കളിയാക്കുന്ന രീതിയിൽ ഒരു വാക്ക് വന്നാൽ അത് എന്നെ തന്നെ പോയിന്റ് ഔട്ട് ചെയ്യുന്നതാകും. അത് മനസിലാക്കാനായുള്ള സാമാന്യ ബോധം എനിക്കുണ്ട്. ഞാൻ ദേഷ്യം വന്നാൽ മുഖം കറുപ്പിച്ച് നടക്കുമെന്ന് പറയുന്നത് പോലെ എനിക്കുമുണ്ട്.

ഓരോരുത്തർക്കും പേഴ്സണലി ഇഷ്ടപ്പെടാത്ത കുറെ കാര്യങ്ങളുണ്ട്. അത് അവന്റെ മുഖത്തു നോക്കി തന്നെ പറയും. പക്ഷെ അതിന്റെ പേരിൽ മുഖം കറുപ്പിച്ചോ മിണ്ടാതെയോ ആരുടെ അടുത്തും ഇരിക്കില്ല,' എന്നാണ് മനീഷ പറഞ്ഞത്. എന്നാൽ വിഷയത്തിൽ സാഗറും കൂടി സംസാരിച്ചു കഴിഞ്ഞതോടെ കുപ്പിപ്പാൽ വിഷയം അവിടെ തന്നെ അവസാനിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X