'ഒരു തെറ്റും ചെയ്യാത്ത എന്നെ സമൂഹം കുറ്റക്കാരിയാക്കി, വേശ്യ എന്ന് വരെ വിളിച്ചു; ഒറ്റയ്ക്ക് പൊരുതി വന്നതാണ്!'
ബിഗ് ബോസ് മലയാളം സീസൺ 5 മൂന്നാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ ഇതിനകം പല മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. പതിനെട്ട് മത്സരാർത്ഥികളുമായാണ് ഇത്തവണ ഷോ ആരംഭിച്ചത്. ഈ വാരം വൈൽഡ് കാർഡ് എൻട്രി ആയി ഒരാൾ കൂടെ പ്രവേശിച്ചതോടെ ആകെ മത്സരാത്ഥികളുടെ എണ്ണം 19 ആയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമൊക്കെയാണ് ഏറെയും.
എങ്കിലും കൂടുതൽ പേരും സാധാരണ പ്രേക്ഷകർക്ക് മുൻപ് അത്ര പരിചിതമായ മുഖങ്ങളല്ല. എന്നാൽ പലരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചും മറ്റും പ്രേക്ഷകരുമായി അടുത്തിട്ടുണ്ട്. ഷോയിൽ ആദ്യ വാരം മുതൽ എന്റെ കഥ എന്ന സെഗ്മെന്റിലൂടെ പലരും തങ്ങളുടെ കഥകൾ പങ്കുവച്ചിട്ടുണ്ട്. ചിലരൊക്കെ അതിന് പുറത്തും മറ്റു മത്സരാർത്ഥികളുടെ തങ്ങളുടെ കഥകൾ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ട് എത്തിയവരാണ് മത്സരാർഥികളിൽ ഏറെയും.

ഇപ്പോഴിതാ, ഷോയിലെ മുതിർന്ന താരങ്ങളിൽ ഒരാളായ മനീഷയും താൻ കടന്നു വന്ന പ്രതിസന്ധികളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. അടുക്കളയിൽ ഉണ്ടായ ഒരു സംസാരത്തിനിടെയാണ് മനീഷ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ഏയ്ഞ്ചലീനും മനീഷയുമായി ചില വഴക്കുകൾ ഉണ്ടായിരുന്നു.
അതിന് പുറമെ ബിഗ് ബോസ് വീട്ടിലെ ഏയ്ഞ്ചലീന്റെ പെരുമാറ്റത്തിൽ തനിക്കുണ്ടായ മാനസിക അകല്‍ച്ചയെ കുറിച്ച് തുറന്ന് പറയുന്നതിന് ഇടയിലാണ് മനീഷ തനിക്കുണ്ടായ ട്രോമ വെളിപ്പെടുത്തിയത്.
മനീഷയുമായി സംസാരിക്കാൻ വന്ന ഏയ്ഞ്ചലിൻ തന്റെ ചെറുപ്പത്തിലുണ്ടായ ട്രോമകളാണ് പെരുമാറ്റങ്ങൾക്ക് കാരണമെന്ന് പറഞ്ഞപ്പോൾ, ഞാനും ജീവിതത്തില്‍ ട്രോമ അനുഭവിച്ചിട്ടുള്ള ആളാണ്. എന്ന് കരുതി നിന്നെ പോലെ പറഞ്ഞ് നടക്കുന്നില്ല എന്നാണ് മനീഷ പറഞ്ഞത്. പത്ത് നാല്‍പത് വയസ്സ് ആയി എനിക്ക്. നിനക്കിപ്പോള്‍ പത്ത് ഇരുപത് വയസ്സ് ആയതല്ലേയുള്ളൂ. ജീവിതത്തില്‍ പലതും സഹിച്ചിട്ട് തന്നെയാണ് ഞാന്‍ ഇവിടെ വരെ വന്ന് നില്‍ക്കുന്നത് എന്നാണ് മനീഷ പറഞ്ഞത്.
ഒറ്റപ്പെടലും അവഗണനയും എല്ലാം ഞാനും സഹിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ ഈ സമൂഹത്തിന്റെ മുന്നില്‍ ഞാന്‍ കുറ്റക്കാരിയായി, എന്നെ വേശ്യ എന്ന് വരെ വിളിച്ചിട്ടുണ്ട്. അതിനോടൊക്കെ ഒറ്റയ്ക്ക് പൊരുതി വന്നതാണ്. ആ എനിക്കും പറയാനുണ്ട് ട്രോമയെ കുറിച്ച് എന്നായിരുന്നു മനീഷ പറഞ്ഞത്. ഇതോടെ ഏയ്ഞ്ചലിനും ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ എത്തുകയായിരുന്നു.

എനിക്ക് ആരുടെ അടുത്തും അഭിനയിച്ച് ജീവിക്കേണ്ട കാര്യമില്ല, ഇഷ്ടമല്ല എങ്കില്‍ ഇഷ്ടമില്ല എന്ന് തന്നെ പറയും. ഉള്ളിലൊന്ന് വച്ച് പുറത്ത് വേറെ തരത്തില്‍ ജീവിക്കാന്‍ എനിക്ക് അറിയില്ല. ഉള്‍ക്കൊള്ളാന്‍ പറ്റാത്തത് ഒരു തരത്തിലും ഞാന്‍ ഉള്‍ക്കൊള്ളില്ല.
പൊന്നേ ചക്കരേ എന്ന് വിളിച്ച് പുറകെ പോകില്ല. നിന്നോട് വഴക്കിടുമ്പോള്‍ അപ്പോള്‍ തോന്നുന്ന ദേഷ്യം കഴിഞ്ഞാല്‍ എന്റെ മനസ്സില്‍ ഒന്നും ഉണ്ടാവാറില്ല. എന്നാല്‍ ഇന്നലെ നീ എന്നോട് പറഞ്ഞ വാക്കുകൾ മറക്കാൻ കഴിയില്ല എന്നും മനീഷ ഏയ്ഞ്ചലിനോട് പറയുന്നുണ്ട്.
നേരത്തെ എന്റെ കഥ സെഗ്മെന്റിൽ കുട്ടിക്കാലം മുതൽ താൻ അച്ഛൻ കാരണം അനുഭവിച്ചിരുന്ന വിഷമങ്ങളെ കുറിച്ചും. തന്നെ മാനസികമായി തകർത്തു കളയുന്ന വിധത്തിൽ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ചൊക്കെ ഏയ്ഞ്ചലിൻ പറഞ്ഞിരുന്നു. എന്നാൽ മനീഷയ്ക്ക് ഇതുവരെ തന്റെ കഥ പറയാൻ അവസരം ലഭിച്ചിട്ടില്ല.


Click it and Unblock the Notifications