ശ്രുതി-റിനോഷ് അറയ്ക്കുന്ന ബന്ധം! ബ്രദര്‍-സിസ്റ്റര്‍ അല്ലെന്ന് കണ്ടാലറിയാം; കടന്നാക്രമിച്ച് മനോജ്‌

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ജനപ്രീയ താരമാണ് റിനോഷ്. സഹ മത്സരാര്‍ത്ഥി ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ശ്രുതിയുടേയും റിനോഷിന്റേയും സൗഹൃദത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മനോജിന്റെ പ്രതികരണം. ശ്രുതിലക്ഷ്മി റിനോഷ് അറയ്ക്കുന്ന ബന്ധം എന്ന തമ്പ് നെയിലോടെ മനോജ് വീഡിയോ പങ്കുവെക്കുകയായിരുന്നു. എ്ന്നാല്‍ പിന്നീട് ഈ വീഡിയോ പ്രൈവറ്റാക്കി. തുടര്‍ന്ന് മറ്റൊരു വീഡിയോയുമായി എത്തുകയായിരുന്നു മനോജ്. ഈ വീഡിയോയിലും ശ്രുതിയുടേയും റിനോഷിന്റേയും സൗഹൃദത്തെ മനോജ് കടന്നാക്രമിക്കുകയാണ്.

Bigg Boss Malayalam

സത്യം പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും. സത്യം പറഞ്ഞാല്‍ അച്ഛന്‍ അമ്മയെ തല്ലിക്കൊല്ലും. ഈ കഥയിലെ മകനാണ് താന്‍. ചില സത്യങ്ങള്‍ കണ്ടില്ലാന്ന് നടിക്കേണ്ടി വരും. ബിഗ് ബോസ് റിവ്യു ചെയ്യുമ്പോള്‍, ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവര്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് മനോജ് പറയുന്നത്.

താന്‍ പക്ഷപാദം കാണിക്കാതെ സത്യസന്ധമായിട്ടാണ് റിവ്യു പറയുന്നത്. ചിലപ്പോള്‍ പരിചയമില്ലാത്തവരെയായിരിക്കും നന്നായി കളിക്കുന്നുണ്ടെന്ന് പറയുക. അറിയുന്നവര്‍ നന്നായി കൡച്ചില്ലെങ്കിലും താനത് ചൂണ്ടിക്കാണിക്കാറുണ്ടെന്നും മനോജ് പറയുന്നു. അത് കാരണം തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും ശത്രുക്കളെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അങ്ങനെയാണ് താന്‍ ശ്രുതിയുടെ കാര്യം പറഞ്ഞതെന്നും മനോജ് പറയുന്നു. ശ്രുതി-റിനോഷ് ബന്ധം കണ്ടപ്പോള്‍ തനിക്ക് ദഹിക്കാന്‍ പറ്റിയില്ല. അവര്‍ സഹോദര ബന്ധം എന്ന് പറഞ്ഞാലും മലയാളികളെ സംബന്ധിച്ച് ആങ്ങളയും പെങ്ങളും ആണെങ്കിലും, ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ അച്ഛന്റെ കൂടെ പോലും കിടത്തില്ലെന്നാണ് മനോജ് പറയുന്നത്. അങ്ങനെയാണ് നമ്മളുടെ സംസ്‌കാരം. ആങ്ങളും പെങ്ങളുമാണെന്ന് പറഞ്ഞ് ഒരു കട്ടിലില്‍ കിടന്നുറങ്ങാന്‍ സമ്മതിക്കില്ലെന്നും മനോജ് പറയുന്നു.

എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ല എന്ന്. ആ രീതിയിലാണ് തനിക്കത് കാണാന്‍ സാധിക്കുന്നത്. ആണും പെണ്ണും കെട്ടിപ്പിടിച്ചാല്‍ അതിനെ മറ്റൊരു ബന്ധമായി ബന്ധിപ്പിക്കുന്ന താനൊരു മൂരാച്ചിയാണെന്ന് പറയുന്നവര്‍ ഉണ്ടാകുമെന്നും ആയിക്കോട്ടെയെന്നും മനോജ് പറയുന്നു. ഒരുപാട് പേര്‍ കാണുന്ന ഷോ എന്ന അര്‍ത്ഥത്തില്‍ പറഞ്ഞത്. ശ്രുതി ലക്ഷ്മിയെ നേരത്തെ അറിയാം. കുടുംബത്തേയും അറിയാം. നല്ല പെരുമാറ്റവും നല്ല നടിയുമാണെന്നും മനോജ് പറയുന്നുണ്ട്. താന്‍ പറഞ്ഞത് തനിക്ക് തോന്നിയത് മാത്രമാണെന്നാണ് മനോജിന്റെ വാദം.

Bigg Boss Malayalam

ശ്രുതിയ്ക്ക് തിരിച്ചു വന്നാല്‍ ഒരു ജീവിതമുണ്ട്. ബിഗ് ബോസ് മാത്രമല്ല ജീവിതം. അതുവച്ചാണ് താന്‍ പറഞ്ഞത്. അവരുടെ പാട് അവരുടെ പാട്. അവരുടെ ബന്ധം എന്താണോ അത് എന്താണെന്ന് വച്ചാല്‍ അവര്‍ തീരുമാനിച്ച് മുന്നോട്ട് പോകട്ടെ. താന്‍ കണ്ടകാര്യം പറഞ്ഞുവെന്നേയുള്ളൂവെന്നും മനോജ് പറയുന്നു. പക്ഷെ ഒന്നിലും ഒരു പ്രശ്‌നങ്ങളുണ്ടാകാതെ ഭവിക്കട്ടെ, നല്ലൊരു സഹോദരി-സഹോദരനായി തുടരട്ടെ എന്ന് താന്‍ ആശംസിക്കുന്നതായും മനോജ് പറഞ്ഞു.

ഏറ്റവും നന്നായി കളിക്കുന്നവരില്‍ ഒരാളായി മനോജ് ചൂണ്ടി കാണിക്കുന്നത് അഖില്‍ മാരാരിനെയാണ്. എന്നാല്‍ തന്റെ നാക്ക് മൂലം അഖില്‍ മാരാര്‍ സ്വന്തം കുഴി തോണ്ടരുതെന്നും മനോജ് പറയുന്നു. ബിഗ് ബോസിന്റെ ഹൈലൈറ്റാണ് മാരാരെന്നും മനോജ് പറയുന്നു. എന്നാല്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ഷിജുവിനെയാണെന്നാണ് മനോജ് പറയുന്നത്. സീരിയില്‍-സിനമാക്കാര്‍ക്ക് അഭിമാനമാണ് ഷിജുവെന്നും മനോജ് പറയുന്നുണ്ട്. ഷിജു വന്നപ്പോള്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. മരവാഴയായി പോകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാലത് അസ്ഥാനത്തായെന്നും മനോജ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X