സദാചാരക്കുരു പൊട്ടിയൊലിക്കും! കുളത്തില്‍ നീരാടി ലച്ചുവും മിഥുനും; ലവ് സ്ട്രാറ്റജി ഇപ്പോഴേ തുടങ്ങിയോ!
ബിഗ് ബോസ് മലയാളം സീസണ്‍ ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ഗെയിം മോഡിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ പലരും തന്ത്രങ്ങള്‍ പുറത്തിറക്കുന്നതും ചിലര്‍ മറ്റുള്ളവരുടെ തന്ത്രങ്ങള്‍ മനസിലാക്കി അത് പൊളിക്കാന്‍ ശ്രമിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ ഇന്നലെ രാത്രി മുതല്‍ ബിഗ് ബോസ് വീട്ടിലെ ചര്‍ച്ചാ വിഷയമായി ഒരു സൗഹൃദം കടന്നു വന്നിരിക്കുകയാണ്.
മിഥുനും ലച്ചുവും തമ്മിലുളള സൗഹൃദമാണ് ചര്‍ച്ചയാകുന്നത്. പിന്നാലെ ഇരുവരും ഒരുമിച്ച് പൂളില്‍ കളിച്ചതും സോഷ്യല്‍ മീഡിയയുടേയും ബിഗ് ബോസ് താരങ്ങളുടേയും ശ്രദ്ധ നേടിയിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

നീന്തല്‍ക്കുളത്തില്‍ ചാടിക്കളിച്ചും കുളിച്ചുമൊക്കെ ബിഗ് ബോസ് വീട്ടിലെ സമയം ആസ്വദിക്കുകയാണ് ലച്ചുവും മിഥുനും. ഒപ്പം വിഷ്ണു ജോഷിയുമുണ്ടായിരുന്നു. കാഴ്ചക്കാരായി ഉണ്ടായിരുന്നത് റെനീഷയും സെറീനയുമായിരുന്നു. സ്വിമ്മിങ് പൂള്‍ ബിഗ് ബോസ് വീട്ടിലെ പ്രധാന ഇടമാണെങ്കിലും രണ്ട് താരങ്ങള്‍ ഇത്രത്തോളം ആസ്വദിച്ച് പൂളില്‍ കളിക്കുന്നത് ഇതാദ്യമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
കഴിഞ്ഞ രാത്രി തന്നെ ലച്ചുവും മിഥുനും തമ്മില്‍ സൗഹൃദം ഉടലെടുത്തിരുന്നു. അത് കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു ഇന്ന് ലൈവില്‍ കണ്ട രംഗങ്ങള്‍. ലച്ചുവിനോടായി മിഥുന്റെ തലയ്ക്ക് മുകളിലൂടെ ചാടാന്‍ പറയുന്നുണ്ട് വിഷ്ണു. ആദ്യം ട്രയല്‍ എന്ന നിലയില്‍ വിഷ്ണു എങ്ങനെയാണ് ചാടേണ്ടത് എന്ന് ലച്ചുവിന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. രസകരമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.
പിന്നാലെ ലച്ചു ചാടാന്‍ തയ്യാറായി മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ബിഗ് ബോസിന് പുറത്തും ജീവിക്കണമെന്ന് പറഞ്ഞു കൊണ്ട് മിഥുന്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. പകരം ഇരുവര്‍ക്കും ഒരുമിച്ച് കുളത്തിലേക്ക് ചാടാം എന്നായിരുന്നു മിഥുന്‍ പറഞ്ഞത്. ഇരുവരും ഒരുമിച്ച് ചാടുകയും ചെയ്തു. ഈ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
ലച്ചുവിന്റെ സ്വിമ്മിങ് പൂളിലെ കുളി എന്തായാലും സദാചാര വാദികള്‍ക്ക് പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്. ഇത്രത്തോളം ബോള്‍ഡ് ആയി ഒരു വനിതാ താരവും സ്വിമ്മിങ് പൂളില്‍ ഇറങ്ങുകയോ കളിക്കുകയോ ചെയ്തിട്ടില്ല. സ്വിമ്മിങ് സ്യൂട്ട് ധരിച്ചാണ് ലച്ചു കുളത്തിലിറങ്ങിയത്. ഇത് സദാചാര വാദികള്‍ക്ക് സുഖിക്കില്ലെന്ന് ഉറപ്പാണ്. പോയ സീസണില്‍ നിമിഷയ്ക്ക് നേരിടേണ്ടി വന്ന സദാചാര ആക്രമണം ഈ സീസണില്‍ ലച്ചുവിന് നേരിടേണ്ടി വരുമോ എന്ന് കണ്ടറിയണം.

നേരത്തെ രാവിലെ മിഥുനും ലച്ചുവും ഒരുമിച്ച് ഡാന്‍സ് ചെയ്തിരുന്നു. ഈ സമയത്ത് ലച്ചുവിന്റെ കാലിന് പരുക്ക് പറ്റിയിരുന്നു. പിന്നാലെ തന്റെ കാല് ശരിയാക്കാന്‍ ലച്ചു മിഥുനെ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലച്ചുവിന്റേയും മിഥുന്റേയും ഈ സൗഹൃദം ലവ് സ്ട്രാറ്റജി ആണോ എന്ന സംശയം ബിഗ് ബോസ് വീട്ടില്‍ ചിലര്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. പിന്നാലെ ഇരുവരുടേയും തന്ത്രം പൊളിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് വൈബര്‍ ഗുഡ് ദേവു.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ ആഴ്ചയില്‍ ഒമ്പത് പേരാണ് നോമിനേഷനിലുള്ളത്. അഖില്‍ മാരാര്‍, ജുനൈസ്, വിഷ്ണു, മിഥുന്‍, റിനോഷ്, സെറീന, ലച്ചു, ശ്രുതി, ഗോപിക എന്നിവരാണ് നോമിനേഷനിലുള്ളവര്‍. ബാക്കിയുള്ളവര്‍ സുരക്ഷിതരാണ്. എന്നാല്‍ നോമിനേഷനിലുള്ളവര്‍ക്ക് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ഒരു അവസരം നല്‍കിയിട്ടുണ്ട് ബിഗ് ബോസ്. വീക്കിലി ടാസ്‌കിലൂടെയാണ് ഇവര്‍ക്ക് സ്വയം രക്ഷപ്പെടാന്‍ സാധിക്കുക.
എന്തായാലും തുടക്കത്തിലേ ഷോ കളറായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ തീപാറുമെന്ന കാര്യത്തിലൊരു സംശയവും വേണ്ട.


Click it and Unblock the Notifications