ബിഗ് ബോസ് ഇഷ്ടമല്ലായിരുന്നോ? അഖില്‍ മാരാരോട് ലാലേട്ടന്‍; പറഞ്ഞതൊക്കെ വിഴുങ്ങി മാരാര്‍!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. ഇതിനോടകം തന്നെ പ്രേക്ഷകരില്‍ ആവേശം നിറയ്ക്കാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. അടിയിലേക്കും വഴക്കിലേക്കുമൊക്കെ എത്താനായി ഒരു ദിവസം പോലും കാത്തു നില്‍ക്കാത്ത സീസണാണ് അഞ്ചാം സീസണ്‍. അടിയും വഴക്കും പോലെ തന്നെ തമാശകളും സൗഹൃദങ്ങളുമൊക്കെ ഇത്തവണയുണ്ട്.

ആദ്യ ആഴ്ച കൊണ്ട് തന്നെ കളത്തിലിറങ്ങിയവരും എന്നാല്‍ ഇനിയും ഇറങ്ങാത്തവരുമുണ്ട്. അധികമാര്‍ക്കും അറിയാതിരുന്നവരുടെ താരോദയത്തിന് പോലും ഈ ചെറിയ സമയത്തിനുള്ളില്‍ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കത്തില്‍ തന്നെ ജനശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് അഖില്‍ മാരാര്‍.

akhil marar

സംവിധായകനായ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേയും സുപരിചിതനാണ്. തന്റെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും അഖില്‍ മാരാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് വന്നതിന് പിന്നാലെ ഷോയിലേക്ക് വരുന്നതിന് നാളുകള്‍ മുമ്പ് ബിഗ് ബോസിനെക്കുറിച്ച് അഖില്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരുന്നു. തനിക്ക് ബിഗ് ബോസ് ഇഷ്ടമല്ലെന്നും അതിലും ഭേദം ലുലു മാളില്‍ പോയി തുണി പൊക്കി കാണിക്കുന്നതാണെന്നുമായിരുന്നു അന്ന് അഖില്‍ മാരാര്‍ പറഞ്ഞത്.

ഇതിനിടെ ഇന്നിതാ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. താരങ്ങള്‍ ഓരോരുത്തരോടുമായി ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ആഴ്ചയെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇക്കൂട്ടത്തില്‍ അഖില്‍ മാരാരോടും മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. സംസാരിക്കുന്നതിനിടെ അഖിലിനോടായി ബിഗ് ബോസ് ഇഷ്ടമല്ലായിരുന്നുവോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ഇതിന് അഖില്‍ മാരാര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

തനിക്ക് തിരക്കാണെന്നും കാണാന്‍ സമയം കിട്ടാറില്ലെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. സിനിമ ആയാലും ഒടിടിയിലല്ല ഞാന്‍ കാണുന്നത്. തിയറ്ററിലാണ്. എനിക്ക് അധികം സമയം കിട്ടാറില്ല, വായനയും മറ്റു കാര്യങ്ങളുമൊക്കെ കഴിഞ്ഞ്. അത്യാവശ്യം ജീവിതം മുന്നോട്ട് പോകണമല്ലോ. വീടിനകത്തുള്ള സമയം ചെലവഴിക്കല്‍ വളരെ കുറവാണ്. ഒരു പ്രോഗ്രാമും കാണാറില്ല. ഇന്‍സ്റ്റഗ്രാമിലും എനിക്ക് 3000 ഫോളോവേഴ്‌സ് എങ്ങാണ്ടേ ഉള്ളൂ. അതിലൊന്നും ആക്റ്റീവ് അല്ല. ഫേസ്ബുക്കില്‍ കുറെ കുറിപ്പുകള്‍ എഴുതി, അങ്ങനെ കുറെ വിവാദങ്ങളില്‍ പോയി പെടും. അപ്പോള്‍ കുറെ ചാനലുകാര് ചര്‍ച്ചയ്ക്ക് വിളിക്കുമെന്നുമാണ് അഖില്‍ പറഞ്ഞത്.

akhil marar

ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നേരത്തെ പറഞ്ഞതൊക്കെ ഒറ്റയടിക്ക് മറന്ന ആളാണ് അഖില്‍ മാരാര്‍. ഇപ്പോഴത്തെ ഈ വിനീതനായുള്ള പ്രകടനം കലക്കിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റനാണ് അഖില്‍ മാരാര്‍. നാദിറ മെഹ്‌റിനെ പരാജയപ്പെടുത്തിയാണ് അഖില്‍ മാരാര്‍ ക്യാപ്റ്റനായി മാറിയത്. വരും ദിവസങ്ങളില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ അഖില്‍ മാരാര്‍ എങ്ങനെയായിരിക്കും പെര്‍ഫോം ചെയ്യുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X