ബിഗ് ബോസ് മലയാളം സീസൺ 5ന് ഒരുങ്ങി മോഹൻലാലും; തിരക്കിനിടയിലും പ്രോമോ ഷോട്ട് പൂർത്തിയാക്കി താരം!

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. 100 ദിവസം കുറെയധികം ക്യാമറകൾക്ക് മുൻപിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരുകൂട്ടം ആളുകൾ താമസിക്കുന്നതാണ് ഷോ. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് ഷോയ്ക്ക് ഉള്ളത്.

ഷോയിൽ മത്സരാർത്ഥികളായി എത്തിയിട്ടുള്ള പലരും പിൽക്കാലത്ത് വലിയ താരങ്ങളായി മാറിയിട്ടുണ്ട്. ഹിന്ദിയിലെ ബിഗ് ബോസിന്റെ പതിനാറാം സീസൺ ദിവസങ്ങൾക്ക് മുൻപാണ് അവസാനിച്ചത്. അതിന് പുറകെ ഇപ്പോഴിതാ, മലയാളത്തിൽ പുതിയ സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസണാണ് ഇനി വരുന്നത്.

മോഹൻലാൽ തന്നെയാണ് ഈ സീസണിലും അവതാരകനായി എത്തുക

അതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഔദ്യോഗിക ലോഗോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, പുതിയ സീസണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുകയാണ്.

കഴിഞ്ഞ നാല് സീസണുകളിലും ഷോയുടെ അവതാരകനായി എത്തിയ മോഹൻലാൽ തന്നെയാണ് ഈ സീസണിലും അവതാരകനായി എത്തുക. ഷോയുടെ പ്രോമോ ഷൂട്ടും പൂർത്തിയായതായാണ് വിവരം. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം പ്രോമോ ഷൂട്ടിൽ നിന്നുള്ളത് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അൾട്ടിമേറ്റ് എന്റർടൈനറിനായി കാത്തിരിക്കൂ

ഷൂട്ടിംഗ് ഫ്ലോറിലേക്ക് പ്രവേശിക്കുന്നതിനായി ഒരു ഇടനാഴിയിലൂടെ നടക്കുന്ന മോഹൻലാലിന്റെ പിന്നിൽ നിന്നുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'അൾട്ടിമേറ്റ് എന്റർടൈനറിനായി കാത്തിരിക്കൂ...ബിഗ് ബോസ് സീസൺ 5 ഉടൻ വരുന്നു' എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്,

അഞ്ചാം സീസണിന്റെ ലോഗോയ്ക്ക് പ്രേക്ഷകരിൽ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്

പുതിയ സീസണിന്റെ പ്രൊമോ ഷൂട്ട് കൊച്ചിയിൽ പൂർത്തിയായി എന്നാണ് റിപ്പോർട്ട്, 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ജയ്‌സാൽമീറിൽ നിന്ന് കൊച്ചിയിൽ എത്തിയ ശേഷമാണ് മോഹൻലാൽ പ്രോമോ ഷൂട്ടിങ് പൂർത്തിയാക്കിയത്.

അതേസമയം, ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ലോഗോയ്ക്ക് പ്രേക്ഷകരിൽ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മാർച്ച് അവസാന വാരത്തോടെ ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന് തിരശീല ഉയരും എന്നാണ് വിവരം.

ഇത്തവണ സാധാരണക്കാരിൽ നിന്ന് ഒരാൾ മത്സരാർത്ഥിയായി എത്തുമെന്നും വിവരമുണ്ട്

അതേസമയം ഈ സീസണിൽ ആരൊക്കെയാണ് അതിഥികളായി എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ സാധാരണക്കാരിൽ നിന്ന് ഒരാൾ മത്സരാർത്ഥിയായി എത്തുമെന്നും വിവരമുണ്ട്.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 20 ഓളം പേരാണ് ഓരോ സീസണിലും മത്സരാർത്ഥികളായി എത്താറുള്ളത്. മുൻ സീസണുകളിൽ യഥാക്രമം സാബുമോൻ അബ്ദുൽ സമദ്, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ എന്നിവരാണ് ബിഗ് ബോസ് വിജയകിരീടം ചൂടിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവെച്ചത് കാരണം രണ്ടാം സീസണിൽ വിജയി ഉണ്ടായിരുന്നില്ല.

പുതിയ സീസണിലെ മത്സരാർത്ഥികളുടെ സാധ്യത പട്ടികയൊക്കെ പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്

അതിനിടെ പുതിയ സീസണിലെ മത്സരാർത്ഥികളുടെ സാധ്യത പട്ടികയൊക്കെ പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ പ്രഡിക്ഷൻ ലിസ്റ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ സീക്രട്ട് ഏജന്റ്, മോഡൽ അമൃത സാജു, നടൻ ജിഷിൻ മോഹൻ, ആരതി പൊടി, നടൻ ബിനു അടിമാലി, വ്ലോഗർ രേവതി, നടി ആലീസ് ക്രിസ്റ്റി എന്നിവരാണുള്ളത്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X