ലാലേട്ടൻ മനീഷയെ സഹായിച്ചു! എങ്ങനെ കളിക്കണം എന്ന വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്; വിമർശനം!

ബിഗ് ബോസ് മലയാളം സീസൺ അഞ്ച് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൊക്കെ ഷോയെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. 18 മത്സരാർത്ഥികളുമായാണ് ഇത്തവണ ഷോ ആരംഭിച്ചത്. സീരിയൽ മേഖലയിൽ ഉള്ളവരും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയവരുമൊക്കെയാണ് ഇത്തവണ മത്സരാർത്ഥികളായി ഉള്ളത്. അതിൽ കൂടുതൽ പേരും പ്രേക്ഷകർക്ക് മുൻപ് പരിചിതമല്ലാത്തവരാണ്. കൂട്ടത്തിൽ പ്രേക്ഷക പ്രതിനിധി ആയി ഒരു മത്സരാർത്ഥിയുമുണ്ട്.

അതേസമയം, ഇന്ന് ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരാൾ പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ കൂടാതെ പുതിയ ഒരാൾ കൂടെ വീട്ടിൽ പ്രവേശിക്കുമെന്നും വിവരമുണ്ട്. ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡിൽ ഇത് സംബന്ധിച്ച സൂചന മോഹൻലാൽ നൽകിയിരുന്നു. അതേസമയം, ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡിൽ മോഹനലാലിന്റെ അവതരണം മികച്ചതായിരുന്നു എന്ന നിരവധി അഭിപ്രായങ്ങളും ഇപ്പോൾ വരുന്നുണ്ട്. ഒപ്പം ചില വിമർശനങ്ങളും താരത്തിനെതിരെ ഉണ്ട്.

mohanlal maneesha

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെതിരെ അഖിൽ മാരാർ നടത്തിയ പരാമർശത്തിൽ മാരാരിനെ കൊണ്ട് ക്ഷമ പറയിച്ചാണ് മോഹൻലാൽ എപ്പിസോഡ് ആരംഭിച്ചത്. അതിനു ശേഷം കഴിഞ്ഞ ആഴ്ചയിൽ അടുക്കളയിൽ ഗോപികയോട് ചപ്പാത്തി പരത്തേണ്ടെന്ന് മനീഷ പറഞ്ഞ സംഭവവും. ഗോപിക സെറീനയുമായു മോണിങ് ആക്ടിവിറ്റിക്ക് ശേഷമുണ്ടായ പ്രശ്നങ്ങളും മോഹൻലാൽ ചർച്ച ചെയ്തിരുന്നു. ഇതിൽ മനീഷയുമായുള്ള സംസാരത്തിനിടെ ആ വിഷയത്തിൽ മനീഷയ്ക്കെതിരെ മോശം അഭിപ്രായം ഉണ്ടായിട്ടുണ്ട് എന്ന സൂചന മോഹൻലാൽ നൽകിയിരുന്നു.

ഇത് മനീഷയെ സഹായിക്കുന്ന നടപടി ആയി പോയി എന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബിഗ് ബോസ് ചർച്ചകൾ സജീവമായ ബിഗ് ബോസ് മലയാളം അൺ ഒഫീഷ്യൻ എന്നൊരു ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്..

'ലാലേട്ടന്‍റെ കൂടെ മനീഷ അഭിനയിച്ച സിനിമകള്‍ - എന്നും എപ്പോഴും, രസതന്ത്രം, തന്മാത്ര. മനീഷ ബിഗ്ബോസില്‍ എത്തിയപ്പോള്‍. മനീഷ - ഗോപികയുമായുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ പറഞ്ഞു തീര്‍ത്തു. (ഓ, ശരി അപ്പോള്‍ കുഴപ്പമില്ല, ഇരിക്കൂ. എന്ന് പറയേണ്ടതിന് പകരം ലാലേട്ടന്‍ പറഞ്ഞത്)

ലാലേട്ടന്‍ - പ്രശ്നങ്ങള്‍ നിങ്ങള്‍ പറഞ്ഞു തീര്‍ത്തു. പുറത്തുള്ള പ്രേക്ഷകര്‍ ഇത് കാണുന്നുണ്ട്. അവര്‍ക്ക് ചോദിക്കാനുള്ള കാര്യങ്ങളാണ് ഞാന്‍ ചോദിക്കുന്നത്. പ്രേക്ഷകരുടെ റെപ്രസെന്‍റേറ്റീവ് ആയിട്ടും കൂടെ ആണ് ഞാന്‍ വന്നു നില്‍ക്കുന്നത്. പുറത്ത് നടക്കുന്നതിനെ പറ്റിയുള്ള ശക്തമായ ക്ലൂവാണ് മനീഷക്ക് ഇതിലൂടെ ലാലേട്ടന്‍ കൊടുത്തത്. മധുവിന്‍റെ കാര്യം എടുത്തിട്ടത് രണ്ട് കാരണങ്ങള്‍ കൊണ്ട് ബിഗ്ബോസിനെ സഹായിക്കും.

1. മധുവിന്‍റെ പേരില്‍ ചുളുവില്‍ കുറച്ച് പുതിയ പ്രേക്ഷകരെ ആകര്‍ഷിക്കാം. 2. അധകൃതന്‍റെ പ്രശ്നത്തില്‍ ഇടപെട്ടു എന്നരീതിയില്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താം. സോഷ്യല്‍ റിലവെന്‍റ് ആണ്.

ഇവിടെ ഗോപികയെ മാറ്റിനിറുത്തിയ കാര്യത്തെ കുറിച്ച് ചോദിക്കുന്നതിലൂടെ പുറത്തെ വൈബ് മനീഷയെ അറിയിക്കുന്നത് അവര്‍ക്ക് ഇനി നെഗറ്റീവ് വരാതെ എങ്ങനെ കളിക്കണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ സൂചനയാണ് കൊടുത്തിരിക്കുന്നത്. അതവര്‍ പറയുകയും ചെയ്തു. എന്നെ പുറത്തുള്ളവര്‍ പഞ്ഞിക്കിടുന്നുണ്ടാവും എന്ന്. ദേവുവിന്‍റെ കാര്യത്തിലോ, റെനീഷ ഗോപികയെ ഇഷ്ടമല്ലെന്ന് പറഞ്ഞ കാര്യത്തിലോ ലാലേട്ടന്‍ ക്ലൂ കൊടുക്കുന്നുമില്ല.

maneesha

അതിലും നിറുത്തുന്നില്ല, ക്ലൂ നമ്പര്‍ 2. നിങ്ങള്‍ പറഞ്ഞു എന്ന രീതിയിലല്ല, മറ്റുള്ളവര്‍ പറഞ്ഞു എന്ന രീതിയിലാണ് നിങ്ങള്‍ ഗോപികയോട് പറഞ്ഞിരിക്കുന്നത്. അതൊരു ശരിയായ നടപടിയല്ല. പുറത്തെ ശരിയും തെറ്റും ഇപ്രകാരം പറഞ്ഞു കൊടുത്തുകഴിഞ്ഞാല്‍ പിന്നെ എന്തിനാണ് പ്രേക്ഷകര്‍ ബിബി കാണുന്നത്,' എന്നാണ് കുറിപ്പിൽ പറയുന്നത്.

അതേസമയം, സീനിയർ ആയ സ്ത്രീ അല്ലേ പുറത്ത് വെറുതെ നെഗറ്റീവ് ആകണ്ട എന്ന് കരുതിക്കാണും എന്നാണ് ഒരാൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, സൈബർ ആക്രമങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ അത് നല്ലതാണു എന്ന അഭിപ്രായവും വരുന്നുണ്ട്. അതേസമയം ഇക്കാര്യങ്ങൾ പറയാനാണ് ലാലേട്ടൻ എല്ലാ വീക്കും വരുന്നത് എന്നാണ് ഒരാൾ പറയുന്നത്. ഒരാൾക്ക് മാത്രം ആയിരുന്നില്ല എല്ലാവർക്കും സൂചന നൽകണമായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X