ഇതിലും ഒച്ചയിടാന്‍ എനിക്കറിയാം, നന്നായിക്കോ! അഖില്‍ മാരാര്‍ക്ക് ലാസ്റ്റ് വാണിംഗ് നല്‍കി ലാലേട്ടന്‍

രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് സാധിച്ചിട്ടുണ്ട്. താരങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ക്കും പിണക്കങ്ങള്‍ക്കുമൊക്കെ തുടക്കത്തില്‍ തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തുടക്കത്തില്‍ കണ്ട അടികള്‍ക്ക് ശേഷം ബിഗ് ബോസ് വീടാകെ ഉറങ്ങിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങള്‍ തമ്മില്‍ അടിയോ വാക് പോരുകളോ ഒന്നുമുണ്ടായിട്ടില്ല. എല്ലാവരും പാട്ട് പാടിയും നൃത്തം ചെയ്തും സേഫ് ഗെയിം കളിച്ച് നടക്കുകയാണെന്നാണ് പ്രേക്ഷകരുടെ വിമര്‍ശനം. എന്നാല്‍ ഈ വിമര്‍ശനങ്ങളെ ഇന്നത്തെ എപ്പിസോഡ് കാറ്റില്‍ പറത്തുമെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

എല്ലാ ആഴ്ചയുടേയും അവസാനം താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്താറുണ്ട്. പൊതുവെ മോഹന്‍ലാലിന് മുന്നില്‍ എല്ലാവരും നല്ല കുഞ്ഞാടുകളായിട്ടാണ് ഇരിക്കാറുള്ളത്. എന്നാല്‍ സാക്ഷാല്‍ മോഹന്‍ലാലിന് മുന്നില്‍ വച്ച് പോലും താരങ്ങള്‍ അടിയുണ്ടാക്കുകയാണ് ഇത്തവണ എന്നാണ് പുതിയ പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ അഖില്‍ മാരാരോട് മോഹന്‍ലാല്‍ പോലും ദേഷ്യപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്.

അഖില്‍ മാരാര്‍ക്ക് മോഹന്‍ലാല്‍ അവസാനത്തെ വാണിംഗ് നല്‍കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എന്താണ് ഇതിലേക്ക് നയിക്കാനുണ്ടായ കാരണം എന്നത് വ്യക്തമല്ല. അതേസമയം നേരത്തെ പുറത്ത് വന്നൊരു പ്രൊമോ വീഡിയോയില്‍ സാഗറും അഖില്‍ മാരാരും തമ്മില്‍ വലിയ വഴക്കുണ്ടാകുന്നതായി കാണിച്ചിരുന്നു. ഇതായിരിക്കാം മോഹന്‍ലാലിനെ ദേഷ്യ പിടിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.

Bigg Boss Malayalam

ഇത് ഭയങ്കരമായിട്ട് പ്രതികരിക്കേണ്ട കാര്യമായിട്ടൊന്നും എനിക്ക് തോന്നിയില്ല. ഒരു ഗെയിമല്ലേ, ഫണ്‍ ആക്കി മാറ്റാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എനിക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ട് ലാലേട്ടാ എന്നാണ് അഖില്‍ നല്‍കുന്ന മറുപടി. ഇതിനേക്കാളും ഭയങ്കരമായിട്ട് ഒച്ചയിടാന്‍ എനിക്കറിയാം. ഇത് അവസാനത്തെ ചാന്‍സാണെന്നും മോഹന്‍ലാല്‍ പറയുന്നു. പത്തു മിനുറ്റ് കഴിയുമ്പോള്‍ മാറുമെന്ന് അഖില്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴേ ശരിയാക്കി തുടങ്ങിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. കുറച്ച് കഴിഞ്ഞാല്‍ ശരിയാക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്കും ശരിയാക്കാന്‍ പറ്റില്ലെന്ന് ശക്തമായ രീതിയില്‍ തന്നെ മോഹന്‍ലാല്‍ പറയുന്നുണ്ട്.

എന്താണ് മോഹന്‍ലാലിനെ ഇത്രത്തോളം ദേഷ്യം പിടിപ്പിക്കാനുണ്ടായ കാരണമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനായി ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കണം. അതേസമയം ഈ ഈ ആഴ്ച ഒരാള്‍ ബിഗ് ബോസ് വീടിനോട് യാത്ര പറയുമെന്നാണ് കരുതപ്പെടുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏയ്ഞ്ചലീന്‍ ആണ് ബിഗ് ബോസ് വീടിനോട് യാത്ര പറയുന്നത്. താരത്തിന്റെ പുറത്താകല്‍‌ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. പിന്നാലെ ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X