ക്ലൈമാക്‌സിന് മുമ്പൊരു ട്വിസ്റ്റ്; സെറീന പുറത്തായി! ഞെട്ടിച്ച് ലാലേട്ടന്‍ ബിഗ് ബോസ് വീട്ടില്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വിജയി ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാളെ രാത്രി എഴ് മണിയോടെ ആരാധകരും മത്സരാര്‍ത്ഥികളും കാത്തിരുന്ന ഫിനാലെ ആരംഭിക്കും. നൂറ് ദിവസം നിന്ന പോരാട്ടത്തിനൊടുവില്‍ മോഹന്‍ലാല്‍ ആരുടെ കയ്യാകും പിടിച്ചുയര്‍ത്തുക എന്നറിയാനുള്ള ആകാംഷയിലാണ് മലയാളികള്‍.
എന്നാല്‍ ട്വിസ്റ്റുകള്‍ക്കും സര്‍പ്രൈസുകള്‍ക്കും ബിഗ് ബോസ് വീട്ടില്‍ അവസാന നിമിഷം പോലും പഞ്ഞമില്ല. അവസാന ആഴ്ച ഇതുവരെ പുറത്തായവരെയെല്ലാം തിരികെ കൊണ്ടു വന്ന് ഞെട്ടിച്ച ബിഗ് ബോസ് ഇതാ മറ്റൊരു സര്‍പ്രൈസ് കൂടി തന്നിരിക്കുകയാണ്. പതിവ് തെറ്റിച്ച് ഒരാള്‍ ഇന്ന് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്.

മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപിക്കുന്നത്. ആരാധകരേയും മത്സരാര്‍ത്ഥികളേയും ഞെട്ടിച്ചു കൊണ്ട് മോഹന്‍ലാല്‍ ഇന്ന് ബിഗ് ബോസ് വീടിനുള്ളിലേക്ക് കടന്നു വരികയാണ്. ഈ സീസണില്‍ ഇതാദ്യമായിട്ടാണ് മോഹന്‍ലാല്‍ ബിഗ് ബോസ് വീടിനുള്ളിലേക്ക് വരുന്നത്. ഒരാളെ വീട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോകാനാണ് മോഹന്‍ലാല്‍ വരുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
നിലവില്‍ ആറ് പേരാണ് ബിഗ് ബോസ് വീട്ടിലുള്ളത്. നേരത്തെ ഏഴു പേരുണ്ടായിരുന്നിടത്തു നിന്നും നാദിറ പിന്മാറിയിരുന്നു. പണപ്പെട്ടിയെടുത്താണ് നാദിറ പോയത്. ഇതോടെ ആറ് പേരായി. ആറു പേരും ഫിനാലെയിലേക്ക് എത്തിയെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഒരാളെ കൂടി ഷോയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ കയ്യും പിടിച്ച് ഇന്ന് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത് സെറീനയാണ്.
നേരത്തെ ഒരിക്കല്‍ സെറീന ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റുകയും പിന്നീട് തിരികെ കൊണ്ടു വരികയുമായിരുന്നു. ബിഗ് ബോസ് വീട്ടിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സെറീന. എങ്കിലും താരത്തിന് തുടരാനുള്ള വോട്ട് നേടാന്‍ സാധിക്കാതെ വരികയായിരുന്നു. നേരത്തേയും സെറീന പുറത്താകലിന്റെ വക്കത്തെത്തിയിരുന്നതാണ്.

സൗന്ദര്യ മത്സരത്തില്‍ വിജയിച്ചാണ് സെറീന ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. മികച്ച ഗെയിമിലൂടെ ശക്തയായ മത്സരാര്‍ത്ഥിയായി മാറാന്‍ സെറീനയ്ക്ക് സാധിച്ചിരുന്നു. ധാരാളം ആരാധകരേയും നേടിയെടുത്തു. എന്നാല്‍ അവസാന ഘട്ടത്തില്‍ താരത്തിന് അടിതെറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ വസ്തുത അറിയണമെങ്കില്‍ ഇന്നത്തെ എപ്പിസോഡ് കാണുക തന്നെ വേണം.
ആരാകും ഈ സീസണിലെ വിജയി എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഖില്‍ മാരാരും ശോഭയും തമ്മിലാണ് അവസാന ഘട്ടത്തില്‍ മത്സരം നടക്കുന്നത്. തുടക്കത്തില്‍ തന്നെ വ്യക്തമായ ആധിപത്യം അഖിലിനുണ്ടായിരുന്നു. അഖിലിനെതിരെ സ്ഥിരമായി കളിച്ച് ശോഭയും മുന്നിലേക്ക് എത്തി. അഖില്‍ മാരാര്‍ വിജയിക്കുമെന്ന് പലരും പ്രവചിക്കുന്നുണ്ട്. എങ്കിലും അവസാന ഘട്ടത്തില്‍ പുറത്തായ ജനപ്രീയരായ റിനോഷ്, നാദിറ തുടങ്ങിയവരുടെ വോട്ടുകള്‍ കൂടി ശോഭയിലേക്ക് വരികയാണെങ്കില്‍ മാരാര്‍ക്ക് ശക്തമായ വെല്ലുവിളി തന്നെയാകും.


Click it and Unblock the Notifications