ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആണോ? അഖിലിനോട് മോഹന്‍ലാല്‍; വീണ്ടും പണി വാങ്ങി മാരാര്‍!

അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒരാഴ്ച കൂടി പിന്നിട്ടിരിക്കുകയാണ്. ഓരോ ആഴ്ച കഴിയുന്തോറും ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ക്കിടയിലെ മത്സരവും കടുക്കുകയാണ്. ഇതിനോടകം തന്നെ പൊട്ടിത്തെറികളും വഴക്കുകളും പിണക്കങ്ങളുമൊക്കെ ബിഗ് ബോസ് വ്ീട്ടില്‍ പതിവായി മാറിയിട്ടുണ്ട്. പതിവ് പോലെ വാരാന്ത്യത്തില്‍ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയത്.

പോയ ആഴ്ചയിലെ മധ്യത്തിലായിരുന്നു മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് വന്നത്. അതിനാല്‍ ലാലേട്ടന്റെ വരവിനായി കുറച്ചധികം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് ഇത്തവണ താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും. പക്ഷെ ആ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് ആദ്യത്തെ വീക്കെന്റ് എപ്പിസോഡ് വ്യക്തമാക്കുന്നത്.

Bigg Boss Malayalam

ജപ്പാനില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനാല്‍ സൂം കോളിലാണ് മോഹന്‍ലാല്‍ ഈ ആഴ്ച മത്സരാര്‍ത്ഥികളുമായി സംവാദിക്കുന്നത്്. നേരത്തെ, താന്‍ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖില്‍ മാരാര്‍ ശോഭയോട് പറഞ്ഞത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എല്ലാ സ്ത്രീകള്‍ക്കും ഒരേ കഥയാണെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് വീടിന് അകത്ത് ഇത് വലിയ ചര്‍ച്ചയായില്ലെങ്കിലും പുറത്തിത് വലിയ പ്രശ്‌നമായി മാറിയിരുന്നു.

ഈ വിഷയം ലാലേട്ടന്‍ വരുമ്പോള്‍ ചോദിക്കണമെന്ന് പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ആ വാക്ക് മോഹന്‍ലാല്‍ മാനിച്ചുവെന്നാണ് ഇന്നത്തെ രംഗങ്ങള്‍ വ്യക്തമാക്കുന്നത്. വന്നതിന് പിന്നാലെ മോഹന്‍ലാല്‍ അഖില്‍ മാരാരെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയായിരുന്നു. 'കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. വാക്കിനെക്കാള്‍ തൂക്കമില്ലീ ഭൂമിക്ക് പോലും. അതായത് നമ്മള്‍ വാക്കുകള്‍ ഉപയോ?ഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്', എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങുന്നത്.

പിന്നാലെ ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുകയായിരുന്നു. തുടര്‍ന്ന് അഖിലിനോടായി ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു. കോടിക്കണക്കിന് ആള്‍ക്കാര്‍ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാന്‍ അഖില്‍ മാരാറിന് പറയാന്‍ സ്വാതന്ത്ര്യം ഉണ്ടോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമില്‍ ഞാന്‍ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാന്‍ പാടുണ്ടോ എന്നും മോഹന്‍ലാല്‍ തുറന്നടിച്ചു.

Bigg Boss Malayalam

'വീട്ടില്‍ സംഭവിച്ച കാര്യമാണ് പറഞ്ഞത്. എന്ന് കരുതി വീട്ടില്‍ സന്തോഷത്തിനൊന്നും ഒരു കുറവും ഇല്ല', എന്നായിരുന്നു അതിന് അഖില്‍ മാരാര്‍ നല്‍കിയ മറുപടി. തുടര്‍ന്ന് ശോഭയ്ക്ക് എന്താണ് പറയാനുള്ളതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. 'ഒരിക്കലും ഒരാളുടെ ജീവിത യാത്ര മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ പാടില്ല. പ്രായം അതിനൊരു വിഷയമേ അല്ല. ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഡൊമസ്റ്റിക് വയലന്‍സിന് ഇരയായിട്ടുണ്ട് എന്ന് പറയുമ്പോഴും എന്റെയും ദേവുവിന്റെയും വേദന രണ്ടാണ്', എന്നായിരുന്നു ശോഭ പഞ്ഞത്.

പിന്നാലെ ഈ സംഭാഷണം കേട്ടു നിന്ന ദേവുവിനോട് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. 'നമ്മള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് സംസാരിക്കണം. ഇതൊരു നല്ല പ്രവണതല്ല. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാണുന്നതല്ലേ. നിങ്ങളുടെ കുടുംബത്തിലുള്ളവരും അത് കേട്ട് കൊണ്ടിരിക്കയല്ലേ. അത് മോശമായ കാര്യമാണ് അഖില്‍. നിങ്ങള്‍ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു' എന്നാണ് മോഹന്‍ലാല്‍ അഖിലിന് താക്കീത് നല്‍കി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X