ഞാന്‍ മധുവിനെപ്പറ്റി കവിത എഴുതിയിട്ടുണ്ടെന്ന് അഖില്‍ മാരാര്‍; എന്നിട്ടാണോ ഇങ്ങനെ പറഞ്ഞതെന്ന് ലാലേട്ടന്‍

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആരംഭിച്ച ഷോ രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഈ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ മിക്ക മത്സരാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റന്‍ കൂടിയാണ് അഖില്‍ മാരാര്‍.

സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിലൂടെ നിറഞ്ഞു നിന്ന താരമാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴും വിവാദങ്ങള്‍ അഖിലിനെ വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം ടാസ്‌കിനിടെ സാഗറിനെ കളിയാക്കാന്‍ വേണ്ടി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു. നിരവധി പേരാണ് അഖിലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

Bigg Boss Malayalam

പിന്നാലെ സംഭവത്തില്‍ അഖിലിനെതിരെ ദിശ സംഘടന പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവം വലിയ വിവാദമായതോടെ വിഷയത്തില്‍ ബിഗ് ബോസ് ടീമും ഇടപെട്ടിരിക്കുകയാണ്. ഇന്ന് വീക്കിലി എപ്പിസോഡിന്റെ ഭാഗമായി മോഹന്‍ലാല്‍ താരങ്ങളെ കാണാനെത്തിയിരുന്നു. ഈ അവസരത്തില്‍ മോഹന്‍ലാല്‍ മധു വിഷയത്തില്‍ ശക്തമായ രീതിയിലാണ് അഖില്‍ മാരാരിനോട് പ്രതികരിച്ചത്.

'സമൂഹം മാനിക്കുന്ന പൊതു മര്യാദകളെ അനാവശ്യമായി ലംഘിക്കുന്ന തരത്തിലുള്ള നിലപാടുകളും അഭിപ്രായങ്ങളും തടയേണ്ടതും തിരുത്തേണ്ടതും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഷോയുടെ സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ ദിവസം മത്സരാര്‍ഥികളില്‍ ഒരാള്‍ ഒരു ടാസ്‌കിനിടെ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

നിരുത്തരവാദിത്തപരമായ ഈ പരാമര്‍ശത്തില്‍ മധുവിന്റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. തീര്‍ച്ഛയായും ഞങ്ങള്‍ ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ഥിയുമായി സംസാരിക്കുകയും അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ അഖിലിനോട് മോഹന്‍ലാല്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

എന്നാല്‍ താന്‍ അങ്ങനെ ഉദ്ദേശിച്ചല്ല അത് പറഞ്ഞതെന്നായിരുന്നു അഖിലിന്റെ മറുപടി. താന്‍ തമാശയും സര്‍ക്കാസവുമാണ് ഉദ്ദശിച്ചതെന്നായിരുന്നു അഖില്‍ നല്‍കിയ വിശദീകരണം. ഇതെങ്ങനെയാണ് സര്‍ക്കാസം ആകുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. സാമൂഹികശ്രദ്ധയുള്ള ഒരു വിഷയത്തില്‍ കമന്റ് പറയുക എന്നത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമല്ലേ എന്നും മോഹന്‍ലാല്‍ തുറന്നടിക്കുകയുണ്ടായി. ഇതോടെ അഖില്‍ തന്റെ ഭാഗത്ത് തെറ്റ് പറ്റിയതായി സമ്മതിക്കുകയായിരുന്നു.

Bigg Boss Malayalam

തന്റെ ഭാഗം ന്യായീകരിക്കുന്നതിനിടെ അഖില്‍ താന്‍ ആ സമയത്ത് മധുവിനെ പിന്തുണച്ച് കവിത എഴുതിയിട്ടുള്ള ആളാണെന്നു പറഞ്ഞു. ഉടനെ തന്നെ അഖിലിനോടായി എന്നിട്ടാണോ ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്ന് മോഹന്‍ലാല്‍ ചോദിക്കുകയും ചെയ്തു. പിന്നാലെ അഖില്‍ തന്റെ തെറ്റില്‍ മാപ്പ് ചോദിക്കുകയായിരുന്നു.

'ഞാന്‍ പറഞ്ഞത് മറ്റേതെങ്കിലും രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ഛയായും മാപ്പ് ചോദിക്കാന്‍ തയ്യാറാണ്. തെറ്റിദ്ധാരണ ആയാലും അല്ലാതെ ആയാലും മാപ്പ് ചോദിക്കുന്നു' എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. ബിഗ് ബോസ് ഷോയില്‍ 70 ക്യാമറകളുടെ മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നതെന്നും നിങ്ങള്‍ പറയുന്നത് കേള്‍ക്കാനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു മോഹന്‍ലാല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X