മധുവിനെ അപമാനിച്ചത് തെറ്റ്, നടപടിയുണ്ടാകും! പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; അഖില്‍ മാരാര്‍ പുറത്തേക്കോ?

ബിഗ് ബോസ് മലയാളം സീസണിലെ ശക്തരില്‍ ഒരാളാണ് അഖില്‍ മാരാര്‍. ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റനായി മാറാനും അഖില്‍ മാരാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ അഖില്‍ മാരാരുടെ പല നിലപാടുകളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബിഗ് ബോസിലെത്തുന്നതിന് മുമ്പ് തന്നെ വിവാദങ്ങളുടെ പ്രിയ തോഴനായിരുന്നു അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയിലൂടെ അഖില്‍ മാരാര്‍ നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്.

എന്നാല്‍ ബിഗ് ബോസിലെത്തിയപ്പോഴും അഖിലിനെ വിവാദങ്ങള്‍ പിന്തുടരുകയാണ്. അഖില്‍ ഷോയില്‍ വച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമൊക്കെ അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അഖില്‍ നടത്തിയ വംശീയ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

Akhil Marar

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെ അഖിലിനെതിരെ ദിശ പരാതി നല്‍കുകയും ചെയ്തിരുന്നു. ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു അഖില്‍ മധുവിന്റെ പേര് പരാമര്‍ശിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയത്.

ടാസ്‌കിന്റെ ഭാഗമായി കള്ളന്‍ മീശമാധവനായി മാറിയ സാഗറിനോടായി അരി മോഷ്ടിക്കാന്‍ നീയെന്താ അട്ടപ്പാടിയിലെ മധുവാണോ എന്ന് അഖില്‍ മാരാര്‍ ചോദിച്ചിരുന്നു. ഇതാണ് വിവാദമായി മാറിയത്. സംഭവത്തില്‍ അഖിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജാതിയതയാണ് അഖിലിനെക്കൊണ്ട് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം.

സംഭവത്തില്‍ ബിഗ് ബോസോ സഹമത്സരാര്‍ത്ഥികളോ പ്രതികരിക്കാതിരുന്നതും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ അണിയറ പ്രവര്‍ത്തകര്‍ നടപടിയെടുത്തതായാണ് സൂചന വ്യക്തമാക്കുന്നത്. വീക്കിലി എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം സംസാരിക്കുന്നുണ്ടെന്ന് പുതിയ പ്രൊമോ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രശ്‌നം അവതരിപ്പിക്കുന്നുണ്ട്.

മത്സരാര്‍ത്ഥികളില്‍ ഒരാള്‍ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഞങ്ങളീ വിഷയം ബന്ധപ്പെട്ട മത്സരാര്‍ത്ഥിയുമായി സംസാരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് പല മത്സരാര്‍ത്ഥികള്‍ക്കും മനസിലാകുന്നില്ലെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമാണ്.

പിന്നാലെ അഖില്‍ മാരാര്‍ ഞെട്ടലോടെ മോഹന്‍ലാലിന്റെ വാക്കുകള്‍ കേള്‍ക്കുന്നതായാണ് പ്രൊമോ കാണിക്കുന്നത്. അങ്ങന പറഞ്ഞയാള്‍ക്ക് എന്താണ് ഇതില്‍ മറുപടി പറയാനുള്ളതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. പിന്നാലെ മറുപടി നല്‍കാനായി എഴുന്നേല്‍ക്കുന്ന അഖില്‍ മാരാരേയും കാണാം. എന്ത് നടപടിയായിരിക്കും അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിട്ടുണ്ടാവുക എന്നറിയണമെങ്കില്‍ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും.

Akhil Marar

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റനാണ് അഖില്‍ മാരാര്‍. നാദിറയെ പരാജയപ്പെടുത്തിയാണ് അഖില്‍ മാരാര്‍ ആദ്യത്തെ ക്യാപ്റ്റനാകുന്നത്. എന്നാല്‍ അഖിലിന് തന്റെ വംശീയ പരാമര്‍ശം മുന്നോട്ടുള്ള യാത്രയില്‍ തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം. താരത്തിനെതിരെ എന്ത് നടപിടിയാകും സ്വീകരിക്കുക എന്നറിയാനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

അതേസമയം ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്നും ആദ്യം പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. താരങ്ങളെ കാണാനായി ലാലേട്ടനെത്തുന്ന ഇന്നത്തെ എപ്പിസോഡിലായിരിക്കും ഈ സീസണിലെ ആദ്യത്തെ എവിക്ഷനുണ്ടാവുക. നിലവില്‍ റെനീഷ, റിനോഷ്, ഏയ്ഞ്ചലിന്‍, ഗോപിക, വിഷ്ണു, അനിയന്‍ മിഥുന്‍, ലച്ചു എന്നിവരാണ് നോമിനേഷനിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X