ഒരു പ്രത്യേക പരിഗണനയും കിട്ടില്ല! ഏയ്ഞ്ചലീന് ലാലേട്ടന്റെ താക്കീത്; പിന്നാലെ ദോശ ഉണ്ടാക്കിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 അങ്ങനെ ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് കേരളത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആദ്യ ആഴ്ച ശ്രദ്ധ നേടാന്‍ പലര്‍ക്കും സാധിച്ചിട്ടുണ്ട്. അതേസമയം ആഴ്ചയുടെ അവസാനം പതിവ് പോലെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുകയുണ്ടായി. രസകരമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്.

ഓരോ തവണയും മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെത്തുമ്പോള്‍ നടക്കുന്നത് രസകരമായ സംഭവങ്ങളാണ്. താരങ്ങളോടുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് പിന്നില്‍ പലപ്പോഴും ഒരുപാട് അര്‍ത്ഥങ്ങളും സൂചനകളും ഉണ്ടാകും. അത് മനസിലാക്കി വേണം മുന്നോട്ട് പോകാന്‍. ഇന്നിതാ ഏയ്ഞ്ചലീന്‍ മറിയയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ താക്കീതും പിന്നാലെ നല്‍കിയ പണിയുമൊക്കെ ശ്രദ്ധ നേടുകയാണ്.

Bigg Boss Malayalam

പതിവ് പോലെ ഓരോരുത്തരോടും മോഹന്‍ലാല്‍ വിശേഷങ്ങള്‍ തിരക്കിയുരുന്നു. ഇക്കൂട്ടത്തില്‍ ഏയ്ഞ്ചലീനോടും മോഹന്‍ലാല്‍ സംസാരിക്കുകയുണ്ടായി. കിച്ചണ്‍ ടീമിന്റെ ഭാഗമായ ഏയ്ഞ്ചലീന്‍ രാവിലെ എത്താത്തതും പണികള്‍ ചെയ്യാത്തതും ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായിരുന്നു. ഇതായിരുന്നു മോഹന്‍ലാലിന്റെ ചോദ്യങ്ങളുടെ കാരണ ഹേതു. ഏയ്ഞ്ചലീനോടായി രാവിലെ എഴുന്നേല്‍ക്കുമോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.

ചിലപ്പോഴൊക്കെ താന്‍ ഡാന്‍സ് കഴിഞ്ഞാലും അവിടെ തന്നെ കിടക്കുമെന്ന് ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്. എന്നാല്‍ ആ ശീലങ്ങളൊക്കെ മാറ്റണം നമുക്ക്. രാവിലെ എഴുന്നേല്‍ക്കണം. എല്ലാവരുടേയും കൂടെ ചേരണം. കിച്ചണില്‍ പോകണമെന്നും ഏയ്ഞ്ചലീനോടായി മോഹന്‍ലാല്‍ പറഞ്ഞു. ഇവിടുന്ന് പോകുമ്പോള്‍ നിങ്ങളോട് ഒരു കാര്യം പറഞ്ഞിരുന്നു, നിങ്ങള്‍ ചെറിയ കുട്ടിയാണെന്ന ഒരു പരിഗണനയും കിട്ടില്ല എന്ന് പറഞ്ഞാണ് അയച്ചതെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

വീട്ടിനുളളില്‍ എല്ലാവരും ഒരുപോലെയാണ്. വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് നിങ്ങളെന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. പക്ഷെ അതിനുള്ളില്‍ പോയാല്‍ വലിയ കുട്ടിയാകണം എന്ന് പറഞ്ഞിരുന്നു. അവരുടെ കൂടെ ഫൈറ്റ് ചെയ്ത് നില്‍ക്കണ്ടേ? അതിന് ടൊമാറ്റ മാത്രം കഴിച്ചാല്‍ പോര എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. പിന്നാലെ ഏയ്ഞ്ചലീനോട് തനിക്ക് വേണ്ടി ദോശയുണ്ടാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയാണ്.

അടുക്കളയില്‍ വച്ച് സാധനങ്ങള്‍ കണ്ടെത്താനും ദോശയുണ്ടാക്കാനുമൊക്കെ ഏയ്ഞ്ചലീന്‍ നന്നായി പാടുപെടുന്നുണ്ടായിരുന്നു. ഇത് മോഹന്‍ലാലിനേയും മറ്റ് താരങ്ങളേയുമൊല്ലാം ചിരിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അടുക്കളയില്‍ കയറാത്തതിന്റെ പരിചയക്കുറവ് ഏയ്ഞ്ചലീന്റെ ചെയ്തികളില്‍ നിന്നും വ്യക്തമായിരുന്നു. എന്തായാലും ഏയ്ഞ്ചലീന്‍ ഉണ്ടാക്കിയ ദോശ മോഹന്‍ലാല്‍ തന്റെ അടുത്തേക്ക് വരുത്തിക്കുകയും കഴിക്കുകയും ചെയ്തു.

Bigg Boss Malayalam

ഏയ്ഞ്ചലീന്റെ ദോശയെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു. കുക്കിംഗ് അറിയില്ല എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. കുക്കിംഗ് അറിഞ്ഞിരിക്കണം. ഏറ്റവും നന്നായിട്ട് ചെയ്തു കൊടുക്കേണ്ട കാര്യമാണ്. ഒരു ദോശയില്‍ തുടങ്ങി, വലിയൊരു കുക്കായി മാറട്ടെ ഏയ്ഞ്ചലീന്‍. ഇവിടെ നിന്നും പോകുമ്പോഴേക്കും നല്ല കുക്കാകണം. ആ ദോശയിലൂടെ വിപ്ലവം സൃഷ്ടിച്ചുവെന്ന് ഇവരെക്കൊണ്ട് പറയിപ്പിക്കണം എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഏയ്ഞ്ചലീന് ആവേശം പകര്‍ന്നത്.

അതേസമയം ആദ്യത്തെ ആഴ്ചയായതിനാല്‍ ഈ ആഴ്ച എവിക്ഷനുണ്ടാകില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. അതേസമയം അടുത്ത ആഴ്ചയിലേക്കുള്ള നോമിനേഷന്‍ നാളെ നടക്കും. ഇത്തവണ തീർത്തും വ്യത്യസ്തമായ രീതിയിലാണ് എവിക്ഷന്‍ നടക്കുക. ഒരു ദിവസം ഒരു പ്രേക്ഷകന് ഒരു വോട്ട് മാത്രമേ ഇത്തവണ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നാണ് ലാലേട്ടന്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X