മോളേ ഞാന്‍ ഉമ്മയാണ്! നാദിറയ്ക്ക് ലാലേട്ടന്റെ സര്‍പ്രൈസ്; അകല്‍ച്ചയുടെ മഞ്ഞുരുക്കിയ ഫോണ്‍കോള്‍

അടിയും വഴക്കും മാത്രം നടക്കുന്ന ഇടമായിട്ടാണ് പലരും ബിഗ് ബോസിനെ കാണുന്നത്. എന്നാല്‍ അത് മാത്രമല്ല, സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയുിമൊക്കെ നല്ല മുഹൂര്‍ത്തങ്ങളുമൊക്കെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറാറുണ്ട്. അത്തരത്തില്‍ ബിഗ് ബോസ് മലയാളത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മനോഹരമായൊരു കാഴ്ചയ്ക്കാണ് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

ഈ സീസണിലെ ശക്തരായ മത്സാരര്‍ത്ഥികളില്‍ ഒരാളാണ് നാദിറ മെഹ്‌റിന്‍. ട്രാന്‍സ് വുമണായ നാദിറ തന്റെ കുടുംബത്തില്‍ നിന്നും അകന്നാണ് കഴിയുന്നത്. ഏറെനാളുകളായി താരത്തിന് വീടുമായി ബന്ധമില്ല. നാളുകള്‍ക്ക് ശേഷം നാദിറയെ തന്റെ ഉമ്മ ഫോണ്‍ വിളിച്ചു ഇന്നലെ. മാതൃദിനത്തിന്റെ ഭാഗമായിട്ടായിരുന്നു. സംഭവം.

Bigg Boss Malayalam

മാതൃദിനാഘോഷങ്ങളുടെ ഭാഗമായി താരങ്ങള്‍ എല്ലാവരും തങ്ങളുടെ അമ്മമാര്‍ക്കായി കത്തുകളെഴുതിയിരുന്നു. ഇതിനിടെയാണ് നാദിറയും തന്റെ കത്ത് വായിച്ചത്. താരത്തിന്റെ കത്ത് ഇങ്ങനെയായിരുന്നു.

ഏറ്റവും പ്രിയപ്പെട്ട ഉമ്മച്ചിയ്ക്ക്, എന്റെ ജീവിതത്തിലെ 23 മാതൃദിനങ്ങള്‍ കടന്നു പോയെങ്കിലും ജീവിതത്തിലാദ്യമായി മാതൃദിനാശംസകള്‍ നേരുന്നു. എന്റെ ഉമ്മയെ ഓര്‍ക്കാന്‍ ഒരു ദിനത്തിന്റെ ആവശ്യമില്ല. എല്ലാ ദിവസവും എനിക്ക് മാതൃദിനമാണ്. ഒരേ ജീവിതത്തില്‍ പുരുഷനായും സ്ത്രീയും ജീവിക്കാന്‍ ഭാഗ്യം ലഭിച്ച എന്റെ എല്ലാ മാറ്റവും ഏറെ വേദനയോടെ മാത്രം കണ്ടിരുന്ന ഉമ്മയ്്ക്ക് ഇന്ന് ഈ മകനെ ഓര്‍ത്ത് അഭിമാനിക്കാനും സന്തോഷിക്കുവാനും സാധിക്കുന്നുവെന്ന് വിശ്വസിക്കട്ടെ.

ഞാന്‍ ഇതുവരേയും മനസ് കൊണ്ട് നിങ്ങളെ ആരേയും വേദനിപ്പിച്ചിട്ടില്ല. ഇനി വേദനിപ്പിക്കത്തുമില്ല. പക്ഷെ അറഞ്ഞോ അറിയാതെയോ തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതിനെല്ലാം മനസ് അറിഞ്ഞ് ഇപ്പോള്‍ ക്ഷമ ചോദിക്കുന്നു. ഉമ്മാ, ഞാനിപ്പോള്‍ സ്‌നേഹത്തിന്റെ വില മനസിലാക്കുന്നുണ്ട്. മറ്റാരാലും സ്‌നേഹിക്കപ്പെടാനില്ലാത്ത ഒരാളുടെ അവസ്ഥയും മനസിലാക്കുന്നു. സ്‌നേഹം പിടിച്ചുവാങ്ങാന്‍ പറ്റാത്ത ഒരു വികാരമാണെന്ന് അറിഞ്ഞിട്ടും ഞാനേറെ വാശിയോടെ ചോദിക്കട്ടെ, പഴയതു പോലൊരു ജീവിതം തിരിച്ചു കിട്ടുമോ നിങ്ങളുടെ കൂടെ.

ആ പ്രതീക്ഷകള്‍ ഒട്ടും മങ്ങലേല്‍ക്കാതെ എനിക്ക് ഈ ജീവിതത്തില്‍ സാധിക്കുമെന്ന് പ്രതീക്ഷയോടെ, ഉമ്മയുടെ സ്വന്തം നജീബ് എന്ന് പറഞ്ഞാണ് നാദിറ കത്ത് അവസാനിപ്പിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍ നാദിറയോട് ഉമ്മയോട് സംസാരിക്കണമോ എന്ന് ചോദിച്ചു. സംസാരിക്കണമെന്ന് നാദിറ പറഞ്ഞപ്പോള്‍ വിളിച്ച് നോക്കാം എന്ന് മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ നാദിറയെ തേടി ഉമ്മയുടെ കോളെത്തുകയായിരുന്നു.

Bigg Boss Malayalam

ഹലോ മോളേ ഞാന്‍ ഉമ്മയാണ്. നീ സുഖമായിട്ട് ഇരിക്കുന്നുവോ? എന്ന് ഉമ്മ ചോദിച്ചു. സുഖമായിട്ടിരിക്കുന്നുവെന്ന് പറഞ്ഞതും നാദിറ വിതുമ്പുകയായിരുന്നു. ഞാന്‍ എന്നും ബിഗ് ബോസ് കാണാറുണ്ട്. നീ നന്നായി ഗെയിം കളിക്കുന്നുണ്ട്. ഇതുപോലെ തന്നെ മുന്നോട്ട് പോകാനാകട്ടെ. എന്റെ അനുഗ്രഹം എന്നും നിന്റെ കൂടെയുണ്ടാകും. എനിക്ക് നിന്നോട് സംസാരിക്കാന്‍ പറ്റിയതില്‍ ബിഗ് ബോസിനോടും മോഹന്‍ലാല്‍ സാറിനോടും ഒരുപാട് നന്ദിയുണ്ട്. ഇവിടുത്തെ കാര്യം ഓര്‍ത്ത് ഒരു ടെന്‍ഷനും വേണ്ട. നന്നായി ഗെയിം കളിക്കുക. നീ സുഖമായി അവിടെ ഇരിക്കണമെന്നും ഉമ്മ പറഞ്ഞു.

ഉമ്മ സംസാരിക്കുമ്പോള്‍ നാദിറ മാത്രമായിരുന്നില്ല, ബിഗ് ബോസ് വീട്ടിലെ മറ്റ് പലരും കരയുന്നുണ്ടായിരുന്നു. താങ്ക് യു സോ മച്ച്. ലവ് യു ഉമ്മ എന്ന് നാദിറ പറഞ്ഞപ്പോള്‍ താങ്ക് യു മോനെ എന്ന് ഉമ്മ മറുപടി നല്‍കി. നന്ദി ലാലേട്ടാ. ഉമ്മയുടെ അവസ്ഥ എനിക്ക് അറിയാം. ആരും അറിയാതെയായിരിക്കും വിളിച്ചിട്ടുണ്ടാവുക. ഉമ്മ പഴയത് പോലെ തന്നെ മകനായി കാണുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഉമ്മ മകനായി കാണുന്നത് തന്നെയാണ് എന്റെ ആഗ്രഹവുമെന്നും നാദിറ പറഞ്ഞു. വൈകാരികമായ നിമിഷങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X