ഇടയ്ക്ക് ഇടയ്ക്ക് മാറുന്ന മൂഡാണെങ്കില്‍ ഇവിടേക്ക് വരരുതായിരുന്നു! ഏയ്ഞ്ചലീനെ പറപ്പിച്ച് നാദിറ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് ഏയ്ഞ്ചലീന്‍ മറിയ. എന്നാല്‍ തുടക്കത്തില്‍ തന്നെ അകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങളാണ് ഏയ്ഞ്ചലീന് നേരിടേണ്ടി വന്നിരിക്കുന്നത്. പണികള്‍ എടുക്കാതെ മാറി നടക്കുന്നതും ഒറ്റപ്പെടുത്തുന്നതായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമൊക്കെയാണ് ഏയ്ഞ്ചലീന് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍. താരത്തിനെതിരെ പലരും പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഏയ്ഞ്ചലിന് ശക്തമായ താക്കീതും നല്‍കിയിരിക്കുകയാണ് നാദിറ. കിച്ചണിലെ പണിയെടുക്കാന്‍ പറ്റില്ല എന്നുണ്ടായിരുന്നുവെങ്കില്‍ കിച്ചണ്‍ ടീമിലേക്ക് സ്വയം നിര്‍ബന്ധിച്ച് കയറാന്‍ പാടില്ലായിരുന്നുവെന്നാണ് നാദിറ ഏയ്ഞ്ചലീനോട് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ആരൊക്കെയൊ പറയുന്നത് ചേച്ചിയടക്കമുള്ളവര്‍ പാംപര്‍ ചെയ്യുന്നതിനാലാണ് ഞാന്‍ വഷളാകുന്നത്. ആരാണ് പറഞ്ഞതെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. അപ്പോള്‍ ചേച്ചി അവരോട് പറഞ്ഞത് നിങ്ങള്‍ എന്നെ പാംപര്‍ ചെയ്യുന്നില്ലെന്നും എന്റെ തെറ്റുകള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണെന്നുമാണ്. എനിക്ക് അറിയാം ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കിലും എന്റെ ഭാഗം കേള്‍ക്കാന്‍ ആരും ഇതുവരേയും തയ്യാറായിട്ടില്ലെന്നാണ് ഏയ്ഞ്ചലീന്‍ പറയുന്നത്.

എന്നാല്‍ പറയേണ്ടത് നിന്റെ ഉത്തരവാദിത്തമായിരുന്നുവെന്നാണ് നാദിറ നല്‍കിയ മറുപടി. നിങ്ങള്‍ ഞാന്‍ എന്റെ കാര്യം പറയുമ്പോള്‍ നിങ്ങളുടെ ഔദാര്യത്തിന് കാത്തു നില്‍ക്കുന്നത് പോലെയാണെന്നാണ് ഏയ്ഞ്ചലീന്‍ പറഞ്ഞത്. നിനക്ക് രണ്ട് ദിവസമായി ശാരീരികമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പറയേണ്ടത് നിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു നാദിറ നല്‍കിയ മറുപടി.

്എന്നാല്‍ നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നാണ് മറിയ പറഞ്ഞത്. എന്നാല്‍ ഏയ്ഞ്ചലീന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോയിട്ട് വരാമെന്ന് പറഞ്ഞ് അവിടെ നിന്ന് പോകുമെന്ന് ദേവു പറഞ്ഞു. താന്‍ അത് കാണാറുണ്ടെന്നും എന്നാല്‍ ബാത്ത് റൂമില്‍ പോയി വന്ന ശേഷവും ഏയ്ഞ്ചലീന്‍ ഇവിടെയൊക്കെ കറങ്ങി നടക്കുകയാണെന്നും നാദിറ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇവിടെ ആക്ടീവായി നില്‍ക്കാന്‍ പറ്റുന്നയാള്‍ക്ക് കിച്ചണിലും ആക്ടീവായി നില്‍ക്കാന്‍ പറ്റണമെന്നാണ് നാദിറ പറഞ്ഞത്. എനിക്കാരുടേയും സിമ്പതി വേണ്ട. ഞാന്‍ ഇവിടെ നില്‍ക്കുമ്പോഴും എന്റെ മൈന്റ് ഇവിടെ അല്ല. കിച്ചണ്‍ ടീമില്‍ പോയി എന്തെങ്കിലും പണിയെടുത്ത് ഭക്ഷണത്തില്‍ ഉപ്പു വാരിയിട്ടോ അരിയുമ്പോള്‍ കൈ മുറിഞ്ഞോ കുഴപ്പം ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലതാണ് മാറി നില്‍ക്കുന്നതെന്ന് താന്‍ കരുതിയെന്നാണ് ഏയ്ഞ്ചലീന്‍ പറയുന്നത്.

Bigg Boss Malayalam

കിച്ചണ്‍ ഡ്യൂട്ടില്‍ ഏയ്ഞ്ചലീനെ ആരും നിര്‍ബന്ധിച്ചല്ല വിളിച്ചത്. ഏയ്ഞ്ചല്‍ തന്നെയാണ് വന്നത്. കിച്ചണ്‍ ഡ്യൂട്ടി ബുദ്ധിമുട്ടാണെന്ന് ഏയ്ഞ്ചലീന് അറിയാം. പിന്നെ എന്തിന് വന്നു നിന്നുവെന്നാണ് നാദിറ ചോദിക്കുന്നത്. ബാക്കി ഡ്യൂട്ടി ചെയ്താല്‍ പോരെ എന്നും താരം പറയുന്നു. നിന്റെ തോന്നലുകള്‍ക്ക് കൂടെ നില്‍ക്കാന്‍ ഇവിടെ ആര്‍ക്കും പറ്റില്ല. ഇടയ്ക്ക് ഇടയ്ക്ക് മാറുന്ന മൂഡാണെങ്കില്‍ ഇവിടേക്ക് വരാതിരിക്കുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും നാദിറ തുറന്നടിക്കുന്നുണ്ട്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ആദ്യമായി ജയിലിലേക്ക് അയക്കപ്പെട്ടവരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഏയ്ഞ്ചലീന്‍ മറിയ. റിനോഷ് ജോർജിനൊപ്പമാണ് മറിയയെ ജയിലിലേക്ക് അയച്ചിരിക്കുന്നത്. ഇതിനിടെ ക്യാപ്റ്റന്‍സി ടാസ്കിനും ഇന്നത്തെ ദിവസം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. നാദിറയും അഖില്‍ മാരാരും തമ്മാലിയിരുന്നു മത്സരം. ഒടുവില്‍ ജയിച്ചത് അഖില്‍ മാരായിരുന്നു. ഇതോടെ അഖില്‍ മാരാർ ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനായി മാറുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X