എന്റെ എതിരാളി അഖില്‍ മാരാര്‍! സ്‌ക്രീന്‍ സ്‌പേസ് കൊടുക്കില്ല; തുടക്കത്തിലേ തന്ത്രവുമായി നാദിറ മെഹ്‌റിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ആവശേകരമായൊരു തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. നാളുകളായി മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന സമയം എത്തിയിരിക്കുകയാണ്. ഇനിയുള്ള 100 ദിവസം മലയാളികളുടെ തീന്‍മേശയിലും ചായക്കടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ചര്‍ച്ചാ വിഷയം ബിഗ് ബോസ് ആയിരിക്കും. അഞ്ചാം സീസണിന്റെ ആദ്യ ദിവസമായ ഇന്നലെ താരങ്ങള്‍ ഓരോരുത്തരായി ബിഗ് ബോസ് വീട്ടിലേക്ക് കടക്കുന്നതായാണ് കണ്ടത്.

ആദ്യം ദിവസമായതിനാല്‍ പലരും ഒന്ന് സെറ്റ് ആയി വരുന്നതേയുള്ളൂ. അതേസമയം ചിലര്‍ തുടക്കം മുതല്‍ക്കു തന്നെ ഗെയിം കളിക്കുന്നുണ്ടെന്നാണ് ചില പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആരാധകര്‍ക്ക് പരിചിതരും അപരിചിതരവുമായവരുമാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മത്സരം ശക്തമാണെന്ന് ഉറപ്പാണ്.

Bigg Boss Malayalam

ഇപ്പോഴിതാ തന്റെ ശത്രുവിനെ പേര് പറയാതെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നാദിറ മെഹ്‌റിന്‍. ബിഗ് ബോസ് വീട്ടിലേക്ക് എല്‍ജിബിടിക്യു കമ്യൂണിറ്റിയില്‍ നിന്നുമുള്ള പ്രതിനിധിയായി എത്തിയ താരമാണ് നാദിറ മെഹ്‌റിന്‍. തുടക്കത്തില്‍ തന്നെ ഗെയിം കളിക്കാന്‍ തന്നെയാണ് നാദിറയുടെ തീരുമാനം എന്നാണ് മനസിലാകുന്നത്. നാദിറ തന്റെ എതിരാളിയായി കണക്കാക്കുന്നത് അഖില്‍ മാരാരാണെന്നാണ് സൂചനകള്‍ പറയുന്നത്.

ലൈവില്‍ ഏയ്ഞ്ചലിന്‍ മറിയയുമായി സംസാരിക്കവെയാണ് നാദിറ തന്റെ മനസിലുള്ളത് തുറന്ന് പറഞ്ഞത്. അയാള്‍ക്ക് താന്‍ അവിടെ വച്ച് ഡിസ് ലൈക്ക് കൊടുക്കാതിരുന്നത് മനപ്പൂര്‍വ്വമാണ്. ഡിസ് ലൈക്ക് നല്‍കിയാലും അയാള്‍ക്ക് അവസരം നല്‍കുന്നതാകും. അയാളെ ഞാനൊരു എതിരാളിയായി കാണുന്നുവെന്ന സന്ദേശമായിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കുക. അതിനാലാണ് താന്‍ പകരം മറ്റൊരാള്‍ക്ക് ഡിസ് ലൈക്ക് നല്‍കിയതെന്നാണ് നാദി പറഞ്ഞത്.

അഖില്‍ മാരാരിനെക്കുറിച്ചായിരുന്നു നാദിറ പറഞ്ഞത്. മോണിംഗ് ആക്ടിവിറ്റിയില്‍ നടന്ന കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ടായിരുന്നു നാദിറയുടെ പ്രതികരണം. അഖില്‍ മാരാര്‍ക്ക് സ്‌ക്രീന്‍ സ്‌പേസ് നല്‍കാതിരിക്കാനുള്ള തന്ത്രമാണ് നാദിറയുടേതെന്നാണ് കരുതപ്പെടുന്നത്. നേരത്തെ തന്നെ ചാനല്‍ ചര്‍ച്ചകളിലൂടേയും സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളിലൂടേയുമെല്ലാം നിറഞ്ഞു നിന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. അതുകൊണ്ട് തന്നെ ശക്തനായ മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. അങ്ങനെയുള്ള അഖിലിനെ നേരിട്ട് മുട്ടാന്‍ നില്‍ക്കാതെ തന്ത്രപരമായി നേരിടാനുള്ള ഗെയിം ആണ് നാദിറ കളിക്കുന്നത്.

Bigg Boss Malayalam

എന്തായാലും ഗെയിം തുടങ്ങിയിരിക്കുകയാണ്. ആദ്യ ദിവസത്തിന് പിന്നാലെ രണ്ടാം ദിവസം തന്നെ ബിഗ് ബോസ് വീട്ടില്‍ പലരും തന്ത്രങ്ങള്‍ പുറത്തെടുത്തു തുടങ്ങിയിട്ടുണ്ട്. ചില സ്വരചേര്‍ച്ചയില്ലായ്മയും ഉടലെടുത്തിട്ടുണ്ട്. പിന്നാലെ വഴക്കും രണ്ടാം ദിവസം തന്നെ നടക്കുന്നതായാണ് പുറത്ത് വന്ന പ്രൊമോ വീഡിയോ സൂചിപ്പിച്ചത്. അതിനാല്‍ വരും ദിവസങ്ങളില്‍ തീപാറുമെന്ന് തന്നെ പറയാം.

പതിനാറ് പേരുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചിരിക്കുന്നത്. റെനീഷ റഹ്‌മാന്‍, റിനോഷ് ജോര്‍ജ്, സെറീന, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ, വിഷ്ണു ജോയി, ഏയ്ഞ്ചലീന്‍ മറിയ, വൈബര്‍ ഗുഡ് ദേവു, ജുനൈസ് വിപി, അഞ്ചൂസ് റോഷന്‍, മനീഷ കെഎസ്, അനിയന്‍ മിഥുന്‍, നാദിറ മെഹ്‌റിന്‍, അഖില്‍ മാരാര്‍, ലെച്ചു ഗ്രാം, ഷിജു, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ അങ്കത്തട്ടിലേക്ക് ഇറങ്ങിയ മത്സരാര്‍ത്ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X