നജീബ് നാദിറയാകുന്നത് അപ്പോൾ! ആ മാറ്റം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല; എപ്പോഴും കരച്ചിലായിരുന്നു: അനിയത്തി ഷഹനാസ്
ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഫിനാലെയ്ക്ക് ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരാകും കപ്പുയർത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിനിടെ ഒരാൾ കൂടി ഹൗസിന്റെ പടിയിറങ്ങിയിരിക്കുകയാണ്. ഈ സീസണിലെ ശ്രദ്ധേയ മത്സരാർത്ഥികളിൽ ഒരാളായ നാദിറ മെഹ്‌റിൻ ആണ് പണപ്പെട്ടിയും എടുത്ത് ഹൗസ് വിട്ടത്. 7.75 ലക്ഷം രൂപയും കൊണ്ടാണ് നാദിറ പടിയിറങ്ങിയിരിക്കുന്നത്. നേരത്തെ ടിക്കറ്റ് ടു ഫിനാലെ നേടി ആദ്യം ഫിനാലെയിലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു നാദിറ.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ പണപ്പെട്ടിയുമായി ഹൗസിൽ നിന്ന് പുറത്തിറങ്ങുന്നത്. നാദിറയുടെ തീരുമാനത്തിന് പ്രേക്ഷകരും കയ്യടിക്കുകയാണ്. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ട് വന്ന നാദിറ പണം തനിക്ക് വളരെ പ്രധാനമാണെന്ന് ആദ്യമേ പറഞ്ഞിരുന്നതാണ്. ഇന്നലെ തന്നെ നാദിറ പണം എടുത്ത് വീട്ടിൽ നിന്നിറങ്ങാൻ ആലോചിച്ചിരുന്നെങ്കിലും ഇന്ന് മറ്റൊരു അവസരം കൂടെയുണ്ടെന്ന് മനസിലാക്കി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

എന്തായാലും ചരിത്രം സൃഷ്‍ടിച്ചാണ് ട്രാൻസ്‍ജെൻഡര്‍ പ്രതിനിധിയായ നാദിറ ഇപ്പോൾ ഹൗസിൽനിന്ന് വിടവാങ്ങിയിരിക്കുന്നത്. അകന്നുനിന്ന തന്റെ കുടുംബത്തിന്റെ അക്സപ്റ്റൻസ് ലഭിച്ച നാദിറ, താൻ വിജയിച്ചു കഴിഞ്ഞു എന്ന് നേരത്തെ തന്നെ പറയുകയുണ്ടായി. ഫാമിലി വീക്കിൽ നാദിറയുടെ സഹോദരി ഷഹനാസ് ഹൗസിലേക്ക് എത്തിയപ്പോഴാണ് വീട്ടുകാർ തന്നെ അംഗീകരിച്ചു എന്ന് നാദിറ അറിയുന്നത്. നേരെ വീട്ടിലേക്കാണ് പോകുന്നതെന്ന് പറഞ്ഞാണ് നാദിറ ഹൗസിൽ നിന്നും ഇറങ്ങിയത്.
അതിനിടെ നാദിറയുടെ സഹോദരി ഷഹനാസിന്റെ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. നജീബിൽ നിന്ന് നാദിറയിലേക്കുള്ള മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഹോദരി ഷഹനാസ്. നജീബ് നാദിറ ആയെങ്കിലും താൻ ഇപ്പോഴും നജീബ് എന്ന് തന്നെയാണ് വിളിക്കാറുള്ളതെന്ന് ഷഹനാസ് പറയുന്നു. മഴവിൽ കേരളം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷഹനാസ്.
എല്ലാ കാര്യങ്ങൾക്കും പണ്ട് മുതൽ താൻ സപ്പോർട്ട് ചെയ്യുമായിരുന്നു. എന്ത് ഡ്രസ് ധരിച്ചാലും മുടി എന്ത് കാണിച്ചാലും ഞാൻ നല്ലതാണെന്ന് പറയും. അവന്റെ ജീവിതം അവൻ ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നായിരുന്നു താൻ ചിന്തിച്ചതെന്ന് ഷഹനാസ് പറഞ്ഞു.
ട്രാൻസ് വ്യക്തിയിലേക്കുള്ള നാദിറയുടെ മാറ്റം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നും സഹോദരി പറയുന്നു. സ്‌കൂളിലേക്ക്, കോളേജിലേക്ക് എന്നൊക്കെ പറഞ്ഞ് ആൾ പുറത്ത് പോകും. ട്രാൻസ് ആയിട്ടുള്ള വ്യക്തികളുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക് ഇത് അറിയില്ലായിരുന്നു. ഞങ്ങൾ നോക്കുമ്പോൾ പുറത്ത് പഠിക്കാൻ പോകുന്നു, വരുന്നു.
എന്നാൽ കുടുംബത്തിലെ ഒരാൾ പുറത്തുവച്ച്കണ്ട് വന്ന് പറയുമ്പോഴാണ് ഞങ്ങൾ ഇക്കാര്യം അറിയുന്നത്. അതിന് ശേഷമാണ് വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. നജീബ് നാദിറയ്ക്കുന്നത് വീട്ടിൽ നിന്ന് പോയ ശേഷമാണ്. 18-ാം വയസ്സിലാണ് നാദിറ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഏകദേശം ഒന്നര വേഷങ്ങൾക്ക് ശേഷമാണു നാദിറ എന്ന പേര് സ്വീകരിക്കുന്നതെന്നും ഷഹനാസ് പറഞ്ഞു.

താൻ എപ്പോഴും കണ്ടിട്ടുള്ളത് പ്രശ്നങ്ങളെ നേരിടാൻ മടിക്കുന്ന നജീബിനെയാണ്. ആര് എന്ത് പറഞ്ഞാലും തിരിച്ച് പ്രതികരിക്കാത്ത, കരയാൻ മാത്രം അറിയുന്ന നജീബിനെയാണ് അറിയുന്നത്. അവിടെ നിന്നുമാണ് ഇപ്പോൾ കാണുന്ന നാദിറ എന്ന സ്ട്രോങ്ങ് ലേഡിയിലേക്ക് എത്തിയത്. അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്, ബുദ്ധിമുട്ടിയിട്ടുണ്ട്. എപ്പോഴും കരച്ചിലായിരുന്നു. ഇന്ന് ഇങ്ങനെയൊരു പ്ലാറ്റ്ഫോമിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അയാളുടെ കഷ്ടപ്പാടും ഹാർഡ് വർക്കും കൊണ്ട് മാത്രമാണ്. അതാണ് താൻ ഹൗസിൽ പറഞ്ഞതെന്ന് സഹോദരി വ്യക്തമാക്കി.
കുട്ടിക്കാലത്ത് ഫ്രോക്കിനോട് ഒക്കെയായിരുന്നു നജീബിന് ഇഷ്ടമെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് മറ്റൊരു സഹോദരിയുണ്ട്. ആൾക്ക് വാങ്ങുന്ന ഡ്രസൊക്കെ ഇട്ട് നോക്കാൻ ആൾക്ക് ഇഷ്ടമായിരുന്നു. പാവ കൊണ്ട് കളിയ്ക്കാനൊക്കെ ആയിരുന്നു താൽപര്യം. അതൊക്കെ വളരെ ചെറുപ്പത്തിലായിരുന്നു. ചെറുപ്പത്തിൽ സ്‌കൂളിൽ വെച്ചുണ്ടായ മോശം അനുഭവങ്ങളൊന്നും വീട്ടിൽ പറഞ്ഞിട്ടില്ല. വിഷമങ്ങൾ സ്വയം കരഞ്ഞുതീർക്കുകയാണ് ചെയ്തിരുന്നത്. എന്നോടും അന്ന് ഒന്നും പറഞ്ഞിരുന്നില്ല. ചെറുതായത് കൊണ്ടാകും. എന്നാൽ ഇന്ന് എല്ലാം പറയാറുണ്ട്, ഷഹനാസ് പറഞ്ഞു.


Click it and Unblock the Notifications