കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ ചേച്ചിക്ക് നാലുനേരം വിഷ്ണുവിനെയും ഹഗ് ചെയ്ത് ഇരുന്നാൽ പോരെ; ദേവുവിന് വിമർശനം!

ബിഗ് ബോസ് സീസൺ 5 രണ്ടാമത്തെ ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ ബിഗ് ബോസ് വീട് ബഹളമയമാണ്. ഇന്നലെയും ബിഗ് ബോസ് വീട് കലഹത്തിന് സാക്ഷി ആയിരുന്നു. ശോഭ വിശ്വനാഥും അഖിൽ മാരാരും ഒന്നിച്ചുള്ള വീക്കിലി ടാസ്ക് പെർഫോമൻസിൽ മനീഷ ബസർ അടിച്ചതിന് പിന്നാലെയുണ്ടായ സംസാരങ്ങളാണ് പിന്നീട് വലിയ വഴക്കിലേക്ക് നീങ്ങിയത്. ടാസ്കിന് ശേഷം മനീഷയുമായി പിണങ്ങിയ ശോഭ അതിനിടയിൽ സാഗറിനോട് അമ്മയുടെ അടുത്ത് പോയി കുപ്പിപാലുമായി ഇരിക്കെന്ന് പറയുകയായിരുന്നു.

ഇതിനെ ആദ്യം തമാശയായി കണ്ട് സാഗർ വിട്ടെങ്കിലും പിന്നീട് മനീഷയും വൈബർ ഗുഡ് ദേവുവും ഇതിൽ പ്രതികരിച്ചതിന് പിന്നാലെ ശോഭ വീണ്ടും ആ പരാമർശം നടത്തിയപ്പോൾ സാഗറും പൊട്ടിത്തെറിക്കുകയായിരുന്നു. സാ​ഗറിന്റെ സ്വന്തം അമ്മയെ ആണ് ശോഭ പറഞ്ഞതെന്ന തരത്തിലായി ചർച്ചകൾ. എന്നാൽ താൻ തമാശയ്ക്കാണ് അത് പറഞ്ഞതെന്നും സാ​ഗറിന്റെ മരിച്ചു പോയ അമ്മയെ താൻ ഒരിക്കലും പറയില്ലെന്നും ശോഭ വ്യക്തമാക്കി.

devu

എന്നാൽ നീ പറഞ്ഞത് ശരിയാണോ എന്ന് ചോദിച്ച് വീണ്ടും ദേവു വിഷയത്തെ പൊക്കി കൊണ്ട് വരുകയായിരുന്നു. പിന്നീട് സാഗറുമായി വിഷയം സംസാരിച്ചു പരിഹരിക്കുന്ന സമയത്തും ദേവുവാണ് താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചതെന്നും ശോഭ പറയുന്നുണ്ട്. താൻ മനസ് കൊണ്ട് പോലും ചിന്തിക്കാത്ത കാര്യമാണ് ദേവു പറഞ്ഞത്. എരി തീയിൽ എണ്ണ ഒഴിച്ചതാണ് ദേവു. അവളത് മനഃപൂർവ്വം ചെയ്തതാണ്. രണ്ട് ദിവസമായി അവളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നുമാണ് ശോഭ പറഞ്ഞിരുന്നു.

അതിന് പിന്നാലെ സോഷ്യൽ മീഡിയയിലും വൈബർ ഗുഡ് ദേവുവിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ദേവു മനഃപൂർവം കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മുൻപുണ്ടായ പല വിഷയങ്ങളിലെയും വൈബർ ഗുഡ് ദേവുവിന്റെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. മനസ്സിൽ ഇത്രയും വിഷമുള്ള ആളെ കണ്ടിട്ടില്ല എന്നൊക്കെയാണ് ചിലർ ബിഗ് ബോസ് ഫാൻ ഗ്രൂപുകളിൽ കുറിക്കുന്നത്.

'താൻ വൈബർ ഗുഡ് അല്ല വെറും വൈപ്പർ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. കുപ്പി പാല് വിഷയത്തിലെ സ്പാർക്‌നു വേണ്ടത്ര റീച് കിട്ടാത്ത കാരണം ഇന്ന് ലൈവ് ലു ഇച്ചിരി പെട്രോൾ കോരി ഒഴിക്കാൻ ശ്രേമിക്കുന്നെ വൈപ്പർ നെ നമ്മുക്ക് കാണാം. ദേവു വെമ്പാല വിഷം ചീറ്റിക്കൊണ്ടേ ഇരിക്കും, എതിരാളികൾ കരുതി ഇരിക്കുക,' എന്നാണ് ഒരാൾ ദേവുവിനെതിരെ ഇട്ട കുറിപ്പ്.

രണ്ട് പേര് സംസാരിക്കുന്നതിനിടയിൽ കയറി മനപ്പൂർവം കുത്തി തിരിപ്പ് ഉണ്ടാക്കി തെറ്റ് ധാരണ പരത്തുന്നവരെ പോസിറ്റീവ് വൈബർ എന്നല്ല വെറുപ്പ് പരത്തുന്നവർ എന്നാണ് വിളിക്കേണ്ടത്. അതുപോലെ പിന്നിൽ നിന്ന് കുത്തുന്ന ആളാണ് വൈബർ ഗുഡെന്നും ഒരുപാട് പേർ ആരോപിക്കുന്നുണ്ട്. മറ്റുള്ളവരുടെ വാക്കുകൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്നതാണ് ചേച്ചിയുടെ രീതി. പറയുന്ന വാക്കുകളോ പ്രവർത്തികളോ തമ്മിൽ ഒരു ബന്ധവുമില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ.

devu

നേരത്തെ അടിയുണ്ടാക്കിയ വിഷ്ണുവുമായി പിന്നീട് അടുത്തതും രാവിലെയും രാത്രിയും ഹഗ് വേണമെന്ന് പറഞ്ഞതിനുമൊക്കെ ദേവു നേരത്തെ വിമർശിക്കപ്പെട്ടിരുന്നു. ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ ചേച്ചിക്ക് മൂന്ന് നാല് നേരം വിഷുവിനെയും ഹഗ് ചെയ്ത് നടന്നാൽ പോരെയെന്ന് ആയിരുന്നു ശ്രീദേവിയെ വിമർശിച്ചു കൊണ്ട് ഒരാൾ കുറിച്ചത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ എന്ന ടാഗോടെയാണ് വൈബർ ഗുഡ് ബിഗ്‌ ബോസിലേക്ക് എത്തിയത്. നേരത്തെ മോട്ടിവേഷണൽ വീഡിയോകളിലൂടെയൊക്കെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് ശ്രീദേവി. വീഡിയോകളിലെ പിന്തിരിപ്പൻ ആശയങ്ങളുടെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ബിഗ് ബോസിൽ ആദ്യമായി വഴക്കിന് തിരികൊളുത്തിയ വ്യക്തിയും വൈബർ ഗുഡ് ദേവു ആയിരുന്നു. അതുകൊണ്ട് തന്നെ ആദ്യം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X