രജിത് കുമാറിനും ഫിറോസിനും റോബിനും സംഭവിച്ചത് തന്നെ മാരാർക്കും സംഭവിക്കും! നൂറ് ശതമാനം ഉറപ്പെന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. ഷോ രണ്ടാഴ്ച പിന്നിടുമ്പോൾ ബിഗ് വീടിന് അകത്തും പുറത്തും അഖിൽ പലപ്പോഴും ചർച്ചകളുടെ ഭാഗമായിട്ടുണ്ട്. സിനിമാ സംവിധായകനായ അഖിൽ മാരാർ തന്റെ വിവാദ പരാമർശങ്ങളിലൂടെയും മറ്റും മുൻപ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുള്ള ആളാണ്. വിവാദങ്ങൾ തന്നെയാണ് അഖിലിന് ബിഗ് ബോസ് വീട്ടിലേക്കുള്ള വഴി ഒരുക്കിയതും.
ബിഗ് ബോസ് സീസൺ 5 ന്റെ പ്രഡിക്ഷൻ പട്ടികയിലൊക്കെ സ്ഥിര സാന്നിധ്യമായിരുന്ന അഖിൽ മാരാർ വീടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. ആദ്യ വീക്കിലി ടാസ്കിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കി അഖിൽ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പിന്നീട് സീസണിലെ ആദ്യ ക്യാപറ്റനായും അഖിൽ മാറി. ക്യാപ്റ്റനെന്ന നിലയിൽ അഖിലിനെ ഇടപെടലുകൾ പരിമിതമായിരുന്നു. എങ്കിലും സജീവ സാന്നിധ്യമായി അഖിൽ ഉണ്ടായിരുന്നു.

അതിനിടെ കഴിഞ്ഞ വീക്കിലി ടാസ്‌കിനിടയിൽ അഖിൽ നടത്തിയ ഒരു പരാമർശം ബിഗ് ബോസ് വീടിന് പുറത്ത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ടാസ്കിനിടെ സഹമത്സരാർത്ഥിയോട് തമാശയെന്ന രൂപേണ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിന്‍റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു അഖില്‍. കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിൽ ഈ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ച മോഹന്‍ലാല്‍ അഖിലിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും അഖിൽ മാപ്പ് പറയുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴിതാ, ഷോയുടെ പുതിയ പ്രോമോ പ്രകാരം വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് അഖിൽ മാരാർ.ഇന്നത്തെ എപ്പിസോഡിൽ നൽകിയ ഗെയിമിനിടെ അഖിൽ മാരാർ സഹമത്സരാർത്ഥികളുമായി വഴക്കിടുകയും അത് മോഹൻലാലിന് മുന്നിലെ എത്തുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അതിന് ശേഷം പുതിയ ക്യാപ്റ്റനായ സാഗർ സൂര്യക്ക് ക്യാപ്റ്റൻ ബാൻഡ് കെട്ടി നൽകാൻ മോഹൻലാൽ ആവശ്യപ്പെടുമ്പോൾ അത് ചെയ്യാതെ ബാൻഡ് വലിച്ചെറിഞ്ഞ് അഖിൽ പോകുന്നതും പ്രൊമോയിൽ ഉണ്ട്.
ഇതിൽ മോഹൻലാൽ അഖിലിന് വാർണിങ് കൊടുക്കുന്നതും കാണാം. അതിനു പിന്നാലെ അഖിൽ അധികം നാൾ ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ടാവില്ലെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ. രജിത് കുമാർ, ഫിറോസ് ഖാൻ റോബിൻ എന്നിവർക്കെല്ലാം ഉണ്ടായ അവസ്ഥ തന്നെയാകും അഖിലിനും വരാൻ പോകുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മുൻ കോപവും എടുത്തു ചട്ടങ്ങളും കാരണം കഴിഞ്ഞ സീസണുകളിലൊക്കെ ഇജെക്ഷൻ നേരിട്ട മത്സരാത്ഥികൾ ആയിരുന്നു ഇവരെല്ലാം.

ബിഗ് ബോസ് വീടിന്റേതായ നിയമങ്ങൾ തെറ്റിച്ചതാണ് അവർക്കെല്ലാം വിനയായത്. അഖിലിലൂടെ ആ ചരിത്രം ആവർത്തിക്കപ്പെടുമെന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്. 'മാരാർ നല്ല മത്സരാർത്ഥി ആണ്.. മികച്ച ഗെയിംറും.. പക്ഷെ രണ്ടാമത്തെ സീസണിലെ രജിത്തിനെ പോലെ, മൂന്നാമത്തെ സീസണിലെ ഫിറോസ് ഖാനെ പോലെ, നാലാമത്തെ സീസണിലെ റോബിനെ പോലെ, വോട്ടിന്റെ ബേസിസിൽ അല്ലാതെ, നിയമം തെറ്റിച്ചു പുറത്താവാൻ ഏറ്റവും സാധ്യത ഉള്ള മത്സരാർത്ഥി' എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഒരു കാര്യം ഉറപ്പാണ്... മാരാർ നൂറ് ദിവസം പൂർത്തിയാക്കില്ല... അതിനു മുൻപ് പുറത്താവാനുള്ള എല്ലാ വിധ ചാൻസും കാണുന്നുണ്ട്.. മാരാർക്ക് അവസാന വാർണിങ് കൂടി കിട്ടിയെന്ന് മറ്റൊരാളും കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, മോഹൻലാലിന് മുന്നിൽ വെച്ച് ബാൻഡ് വലിച്ചെറിഞ്ഞത് ഉൾപ്പടെയുള്ള മാരാരുടെ പ്രവർത്തികളും വിമർശിക്കപ്പെടുന്നുണ്ട്. അതുപോലെ കഴിഞ്ഞ ദിവസത്തെ സംഭവത്തിലൂടെ മാരാരിന് പുറത്ത് മോശം ഇമേജാണെന്ന് മനസിലാക്കി മറ്റു മത്സരാർത്ഥികൾ അയാൾക്കെതിരെ കോപ്പു കൂടുന്നത് ആവാമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications