കേരളം പിടിക്കാന്‍ അമല, നോബിയ്ക്ക് ശേഷം നെല്‍സണ്‍! ഇത്തവണയും സോഷ്യല്‍ മീഡിയ v/s സീരിയല്‍ പോര്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുകയാണ്.മാര്‍ച്ച് 26 നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിക്കുക

ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുകയാണ്.

മാര്‍ച്ച് 26 നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിക്കുക. പുതിയ സീസണിന്റെ പ്രൊമോ വീഡിയോകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ആരൊക്കെയായിരിക്കും അഞ്ചാം സീസണില്‍ മത്സരിക്കാനെത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്.

പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ പല പേരുകളും വന്നിരുന്നു. ആ പേരുകളില്‍ ഏതാണ്ട് ഉറപ്പിക്കാന്‍ പറ്റുന്ന ചില പേരുകളും ഇപ്പോഴിതാ പുറത്ത് വന്നിരിക്കുകയാണ്. വിശദമായി വായിക്കാം.

Bigg Boss Malayalam Season 5

ഇത്തവണ ബിഗ് ബോസിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉറപ്പിച്ചു പറയുന്ന പേരാണ് അമല ഷാജിയുടേത്. ഇത്തവണ ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍ താരമുണ്ടെന്ന മോഹന്‍ലാലിന്റെ വാക്കുകളും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതാണ്.

ഇന്‍സ്റ്റഗ്രാമിലെ താരമാണ് അമല ഷാജി. മൂന്ന് മില്യണിലധികം ഫോളോവേഴ്‌സിലുള്ള അമല ട്രോളന്മാരുടേയും പ്രിയങ്കരിയാണ്. കേരളത്തിലും ആരാധകരും വിമര്‍ശകരുമുണ്ട് ഈ തമിഴ്‌നാട്ടുകാരി്ക്ക്.

മിമിക്രി താരങ്ങളും ബിഗ് ബോസ് വീട്ടിലെത്താറുണ്ട്. പോയ സീസണില്‍ കുട്ടി അഖിലായിരുന്നു എത്തിയത്.

ഇത്തവണ നടനും മിമിക്രി താരവുമായ നെല്‍സണ്‍ ബിഗ് ബോസിലെത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ നെല്‍സന്റെ അടുത്ത സുഹൃത്തായ നോബി ബിഗ് ബോസിലുണ്ടായിരുന്നു.

ബിഗ് ബോസിലേക്ക് വരുന്നതായി ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന മറ്റൊരാള്‍ ഹനാന്‍ ആണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഹനാന്‍. സൈബര്‍ ആക്രമണവും നേരിടേണ്ടി വന്ന താരമാണ് ഹനാന്‍.

നടന്‍ ജോണ്‍ ജേക്കബാണ് ബിഗ് ബോസിലേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന മറ്റൊരു പേര്. പോയ സീസണില്‍ ജോണിന്റെ ഭാര്യ ധന്യ മേരി വര്‍ഗ്ഗീസുണ്ടായിരുന്നു.

മിക്ക പ്രെഡിക്ഷന്‍ ലിസ്റ്റിലുമുണ്ടായിരുന്ന മറ്റൊരു പേരായിരുന്നു അഖില്‍ മാരാരുടേത്. സംവിധായകനായ അഖില്‍ മാരാര്‍ ഇത്തവണ ബിഗ് ബോസിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ താരങ്ങളില്‍ നിന്നും ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്ന മറ്റൊരു പേര് വൈബര്‍ ഗുഡ് ദേവുവിന്റേതാണ്. നേരത്തേ തന്നെ ദേവുവിന്റെ പേര് റിപ്പോര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.

നടന്‍ ഷിജുവും ബിഗ് ബോസിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിനിമയിലും സീരയിലിലുമെല്ലാം ഇടം നേടിയ നടനാണ് ഷിജു.

നടി മനീഷ കെ എസും ബിഗ് ബോസിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സീരിയില്‍ രംഗത്ത് സജീവ സാന്നിധ്യമാണ് മനീഷ.

ഇന്‍സ്റ്റഗ്രാം റീലുകൡലൂടെ താരമായ ജുനൈസ് വിപിയും ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ധാരാളം ആരാധകരുള്ള താരമാണ് ജുനൈസ്.

മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് താരം അനിയന്‍ മിഥുനും ബിഗ് ബോസ് വീട്ടിലേക്ക് ഏതാണ്ട് ഉറപ്പിക്കപ്പെട്ട താരമാണ്. ടാസ്‌കുകളില്‍ മിഥുന്‍ കയ്യടി നേടുമെന്നാണ് കരുതപ്പെടുന്നത്.

നടന്‍ ജിഷിന്‍ മോഹന്റെ പേരും പ്രെഡിക്ഷനിലുണ്ട്. എന്നാല്‍ ജിഷിന്‍ ഉണ്ടാകുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല. സീരിയലുകളിലൂടെയാണ് ജിഷിന്‍ താരമായി മാറുന്നത്.

Bigg Boss Malayalam Season 5

സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ അമൃത സജുവിന്റെ പേരും റിപ്പോര്‍ട്ടുകളിലുണ്ട്. ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യവുമായി വാര്‍ത്തകളില്‍ ഇടം നേടിയ അമൃത ഇന്ന് അറിയപ്പെടുന്ന സോഷ്യല്‍ മീഡയ താരവും നര്‍ത്തകിയുമൊക്കെയാണ്.

കുടുംബ വിളക്ക് പരമ്പരയില്‍ വില്ലത്തിയായി എത്തി കയ്യടി നേടുന്ന താരമാണ് ശരണ്യ ആനന്ദ്. ശരണ്യയും ബിഗ് ബോസില്‍ ഉണ്ടായേക്കാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ മിന്നും താരമായ അസ്ല മര്‍ലിയുടെ പേരും റിപ്പോര്‍ട്ടുകൡലുണ്ട്. തന്റെ വീഡിയോകളിലൂടേയും അഭിമുഖങ്ങളിലൂടേയും കയ്യടി നേടിയ താരമാണ് അസ്ല മാര്‍ലി.

സീരിയല്‍ താരം അനു ജോസഫും ബിഗ് ബോസിലേക്ക് എത്തിയേക്കാമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ തന്നെ അനുവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും താരം ഉണ്ടാകുമെന്ന് ഏതാണ്ട ഉറപ്പായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുന്ന പേരുകളിലൊന്നാണ് ഏയ്ഞ്ചലിന്‍ മറിയ. നല്ല സമയം എന്ന സിനിമയിലെ നടിയായ ഏയ്ഞ്ചലിന്‍ എംഡിഎംഎ വിവാദത്തിലൂടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X