സെറീന പറഞ്ഞത് മണ്ടത്തരം, ബോയ്ഫ്രണ്ടിനോട് പറഞ്ഞെന്ന് നിമിഷ! പ്രിയപ്പെട്ട മത്സരാർത്ഥി ആരെന്ന ചോദ്യത്തിനും മറുപടി
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തരക്കേടില്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രണ്ടാമത്തെ ആഴ്ച ആയപ്പോഴേക്കും ബിഗ് ബോസ് സോഷ്യൽ മീഡിയയിലൊക്കെ വളരെ ചർച്ചയായി മാറി കഴിഞ്ഞു. കഴിഞ്ഞ സീസണിന്റെ അത്രയും മികച്ചതല്ല ഈ സീസൺ എന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും ചർച്ചകൾക്ക് കുറവൊന്നും വരുന്നില്ല. അതിനു മാത്രം സംഭവങ്ങൾ വീടിനുള്ളിൽ നടക്കുന്നുമുണ്ട്. ഓരോ ദിവസവും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇത്തവണയും ബിഗ് ബോസ് വീട്ടിലുണ്ട്.
അതേസമയം, കഴിഞ്ഞ സീസണിലെ മത്സരാർത്ഥികൾ ആരും തന്നെ ഇത്തവണത്തെ ഷോയെ കുറിച്ച് അഭിപ്രായങ്ങൾ പങ്കുവച്ച് അങ്ങനെ എത്തിയിരുന്നില്ല. ഇപ്പോഴിതാ, ആദ്യമായി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായ നിമിഷ.

കഴിഞ്ഞ സീസണിന്റെ തുടക്കം മുതൽ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ എല്ലാം നിറഞ്ഞു നിന്നിരുന്ന മത്സരാർത്ഥി ആയിരുന്നു നിമിഷ. രണ്ടാമത്തെ ആഴ്ച എവിക്ട് ചെയ്യപ്പെട്ടെങ്കിലും മൂന്ന് ദിവസം സീക്രട്ട് റൂമിൽ മറ്റു മത്സരാർത്ഥികളെ കണ്ട് കഴിഞ്ഞ ശേഷം നിമിഷ വീണ്ടും തിരിച്ചെത്തുകയായിരുന്നു. പിന്നീട് പുറത്താകുന്നത് വരെ ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായി നിമിഷയ്ക്ക് മാറാൻ സാധിച്ചിരുന്നു. എന്നാൽ പ്രേക്ഷക തീരുമാനം നിമിഷയ്ക്ക് എതിരായിരുന്നു.
മോഡലായ നിമിഷ മിസ് കേരള മത്സരത്തിന്റെ ഫൈനലിസ്റ്റ് ആയിട്ടാണ് ഷോയിലേക്ക് എത്തിയത്. ഇത്തവണ അതുപോലെ ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് എത്തിയ മത്സരാർത്ഥിയാണ് സെറീന ആൻ ജോൺസൺ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായത് സെറീന നടത്തിയ ഒരു റേസിസ്റ്റ് കമന്റ് ആയിരുന്നു. അതിലാണ് നിമിഷ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തര സെഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.
ബിബി 5ലെ ഫേവറൈറ്റ് മത്സരാർത്ഥി ആരെന്നായിരുന്നു ആദ്യ ചോദ്യം. 'അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. നിങ്ങളുടെ മെസ്സേജുകൾ ഒക്കെ കാണുന്നുണ്ട്. എന്തോ വിവാദങ്ങളോ പ്രശ്നങ്ങളോ മറ്റോ ഉണ്ടായതായി. പക്ഷെ ഞാൻ കാണാറില്ല. നേരത്തെ പറഞ്ഞപോലെ എനിക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ല,'
'ട്വിച്ചിലോ മറ്റോ കാണാമെന്ന് പറയുന്നുണ്ട്. പക്ഷെ എനിക്ക് കാണണം എന്നില്ല. എന്തെങ്കിലും ഞാൻ കാണണമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ എനിക്ക് അയച്ചോളു ഞാൻ കാണാം. പക്ഷെ മുഴുവൻ എപ്പിസോഡും ഒന്നും ഞാൻ കാണില്ല,' എന്നായിരുന്നു നിമിഷയുടെ മറുപടി.

മിസ് കേരള സംബന്ധിച്ച തർക്കം കണ്ടോ, എനിക്ക് നേരത്തെ നിമിഷ പറഞ്ഞിട്ടുള്ളത് ഓർമ്മ വന്നു എന്ന് പറഞ്ഞ ആളോട്, 'ഞാൻ അതിനെ കുറിച്ച് അറിഞ്ഞു. പക്ഷെ കണ്ടിട്ടില്ല. ഒരാൾ റേസിസ്റ്റ് കമന്റ് പറഞ്ഞു എന്ന് ഞാൻ അറിഞ്ഞു. ശരിക്കും പറഞ്ഞാൽ അയാളുടെ ബോയ്ഫ്രണ്ട് എന്റെ സുഹൃത്താണ്.
ഞാൻ അയാൾക്ക് മെസേജ് അയച്ചിട്ട് പറഞ്ഞു, നിന്റെ സുഹൃത്ത് എന്തോ മണ്ടത്തരം പറഞ്ഞുവെന്ന്. ഞാൻ അത് കണ്ടിട്ടില്ല. പക്ഷെ ആളുകൾ പറഞ്ഞ് എനിക്ക് അറിയാം,' എന്നാണ് നിമിഷ പറഞ്ഞത്. സെറീന പറഞ്ഞതിനെ ആളുകൾ പിന്തുണയ്ക്കുന്നത് കാണുമ്പോൾ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് അത് തന്നെ ഒട്ടും സർപ്രൈസ് ചെയ്യിക്കുന്നില്ല എന്നായിരുന്നു നിമിഷയുടെ മറുപടി.
നമ്മുടെ പ്രേക്ഷകരെ നന്നായിട്ട് അറിയാം എന്ന രീതിയിൽ ആയിരുന്നു നിമിഷയുടെ മറുപടി. അതേസമയം, കഴിഞ്ഞ ദിവസം നാദിറയുമായുള്ള തർക്കത്തിനിടെ ആയിരുന്നു സെറീനയുടെ കമന്റ്. മിസ് കേരള ഒന്നും തന്നെ സംബന്ധിച്ച് ഒന്നുമല്ലെന്ന് പറഞ്ഞ നാദിറയോട് തർക്കിക്കുന്നതിനിടെ ബാഹ്യസൗന്ദര്യമല്ല നോക്കുന്നത് 2021 ലെ മിസ് യൂണിവേഴ്‌സ് ഒരു ആഫ്രിക്കക്കാരി ആണെന്ന് പറയുകയായിരുന്നു സെറീന.


Click it and Unblock the Notifications