അഖിൽ മാരാറിനെ ആദ്യമേ നോമിനേഷനിലേക്ക് അയച്ച് റെനീഷ, മറിയ സേഫ്; ആദ്യ ആഴ്ചയിലെ നോമിനേഷനിൽ ഇവർ!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ അഞ്ചിന് തിരശീല ഉയർന്നു കഴിഞ്ഞു. ഇനി 100 നാൾ മലയാളികൾക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ബിഗ് ബോസ് തന്നെയാവും. ആദ്യ ദിനം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം മത്സരാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. മത്സരാർത്ഥികൾക്കിടയിൽ ചില പൊട്ടലും ചീറ്റലുകളുമൊക്കെ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്നലെ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണിന്റെ ഗ്രാൻഡ് ലോഞ്ച്. 18 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് ട്രോഫിക്കായി മത്സരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയവരും മിനിസ്ക്രീൻ താരങ്ങളുമാണ് ഇത്തവണയും മത്സരാര്ഥികളായിട്ടുള്ളത്. നല്ല ഒറിജിനൽ മത്സരാർത്ഥികളാണ് ഇത്തവണത്തേത് എന്നാണ് ബിഗ് ബോസിന്റെ പ്രഖ്യാപനം. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഹോട്ട്സ്റ്റാറിലൂടെ ഷോ 24 മണിക്കൂർ സംപ്രേഷണം ചെയ്യുന്നുണ്ട്.

Akhil marar reneesha rahman

കഴിഞ്ഞ ദിവസത്തെ ഗ്രാൻഡ് ലോഞ്ചിന് ശേഷം രാത്രിയോടെയാണ് മത്സരാർത്ഥികൾ വീടിനുള്ളിൽ പ്രവേശിച്ചത്. ഇപ്പോഴിതാ, മണിക്കൂറുകൾക്ക് ശേഷം ആദ്യത്തെ നോമിനേഷൻ ടാസ്‌കും പൂർത്തിയാക്കിയിരിക്കുകയാണ് ബിഗ് ബോസ്. 18ൽ ഒമ്പത് പേരും ആദ്യ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ഉണ്ട്. രണ്ടു തരം ലോക്കറ്റുകൾ നൽകി കൊണ്ട് അവ ധരിപ്പിച്ച് നോമിനേഷനിൽ വരണ്ടവരെയും വരേണ്ടാത്തവരെയും തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്.

ഒന്ന് ഒരു ഗ്രനേഡ് ലോക്കറ്റും മറ്റേത് ഒരു സ്നേഹ ലോക്കറ്റുമായിരുന്നു. ഒമ്പത് വീതം ലോക്കറ്റുകളാണ് രണ്ടിലും ഉണ്ടായിരുന്നത്. മൊത്തം പതിനെട്ട് ലോക്കറ്റുകളിൽ ഒരാൾക്ക് ഒരാളെ ഒരെണ്ണം മാത്രം ധരിപ്പിക്കാൻ ഉള്ള അവസരമായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ ഒരു ലോക്കറ്റ് കിട്ടിയ ആൾക്ക് മറ്റൊരു ലോക്കറ്റ് അണിയിക്കാൻ കഴിയാത്ത വിധത്തിൽ ആയിരുന്നു ടാസ്ക്. മത്സരാർത്ഥികൾ വീടിനുള്ളിലേക്ക് പ്രവേശിച്ച ഓർഡറിലായിരുന്നു ലോക്കറ്റ് അണിയിച്ചു കൊടുക്കാനുള്ള അവസരം.

ലോക്കറ്റ് അണിയിക്കുന്നതിനുള്ള കൃത്യമായ കാരണവും പറയാൻ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. വീട്ടിൽ പ്രവേശിച്ച ഓർഡർ അനുസരിച്ച് റനീഷയ്ക്കാണ് ആദ്യം ലോക്കറ്റ് അണിയിക്കാൻ അവസരം ലഭിച്ചത്. മുന്നോട്ട് പോക്കിൽ തനിക്ക് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടി അഖിൽ മാരാരിനെയാണ് റെനീഷ തിരഞ്ഞെടുത്തത്. ഗ്രനേഡ് ലോക്കറ്റാണ് അണിയിച്ചത്. പിന്നീട് വന്ന റിനോഷ് ഏയ്ഞ്ചലിൻ മറിയയെ സ്നേഹ ലോക്കറ്റ് നൽകി സേഫ് ആകുകയും ചെയ്തു.

ഏയ്ഞ്ചലിന് ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ട്. സമയം വേണം എന്ന് പറഞ്ഞായിരുന്നു റിനോഷ് സേഫാക്കിയത്. ഇതിനെതിരെ പ്രതിഷേധവുമായി വൈബർ ഗുഡ് രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. പിന്നീട് വന്ന സെറീന ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ കോമണറായ ഗോപികയ്ക്ക് ഗ്രനേഡ് നൽകി. ശോഭ വിശ്വനാഥ് വിഷ്ണുവിനും വൈബർ ഗുഡ് ദേവു ജുനൈസിനും ഗ്രനേഡ് നൽകി നോമിനേഷനിലേക്ക് അയച്ചു. മിഥുൻ, റിനോഷ്, ശ്രുതി, സെറീന, ലെച്ചു എന്നിവരാണ് ഗ്രനേഡ് ലഭിച്ച് നോമിനേഷനിൽ വന്ന മറ്റുള്ളവർ.

bigg boss

അതേസമയം, ഏയ്ഞ്ചലിനയെ കൂടാതെ അഞ്ജു റോഷ്, വൈബർ ഗുഡ് ദേവു, നാദിറ, ശോഭ വിശ്വനാഥ്, ഷിജു, സാഗർ സൂര്യ, മനീഷ എന്നിവരാണ് ആദ്യ ആഴ്ചയിൽ നോമിനേഷനിൽ നിന്ന് മുക്തി നേടിയവർ. നോമിനേഷൻ ടാസ്കിനിടെ നാദിറ, വൈബർ ഗുഡ് ദേവു, ഏയ്ഞ്ചലിൻ മറിയ, അഖിൽ മാരാർ എന്നിവർ തമ്മിൽ ചില വാക്ക് തർക്കങ്ങളൊക്കെ ഉണ്ടായിരുന്നു. നോമിനേഷന് ശേഷം ആ തർക്കങ്ങൾ വലിയ അടിയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്.

അതേസമയം, നോമിനേഷനിൽ വന്ന മത്സരാർത്ഥികളുടെ ഭാവി ഇനി പ്രേക്ഷകരുടെ കയ്യിലാണ്. ശനിയാഴ്ച രാത്രി വരെ ആയിരിക്കും പ്രേക്ഷകർക്ക് വോട്ടിങ്ങിന് ഉള്ള അവസരം. കഴിഞ്ഞ തവണ ഒരാൾക്ക് 50 വോട്ടുകൾ വരെ നൽകാമായിരുന്നു. ഇത്തവണ അതിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമോ എന്നതെല്ലാം എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം വ്യക്തമാവും. ഹോട്ട്സ്റ്റാർ ആപ്പിലൂടെയാണ് പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താൻ കഴിയുക.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X